ETV Bharat / state

പൂഞ്ഞാറിൽ വൈദികന് നേരെ ഉണ്ടായ അക്രമം; വധശ്രമ കേസ് ഒഴിവാക്കിയെന്ന് മന്ത്രി വി എൻ വാസവൻ - Violence against priest in Poonjar

author img

By ETV Bharat Kerala Team

Published : Mar 25, 2024, 5:11 PM IST

കേസിൽ 27 പേരെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്‌തു. സംഭവവുമായി ബന്ധപ്പെട്ട് സാമൂഹിക മാധ്യമങ്ങളിൽ മതവിദ്വേഷം പ്രചരിപ്പിച്ച രണ്ടുപേർക്കെതിരെയും പൊലീസ് കേസെടുത്തിരുന്നു.

MINISTER V N VASAVAN  VIOLENCE AGAINST PRIEST  POONJAR  CASE
Minister V.N. Vasavan About Violence against priest in Poonjar
മന്ത്രി വി എന്‍ വാസവന്‍ പ്രതികരിക്കുന്നു

കോട്ടയം : പൂഞ്ഞാറിൽ വൈദികന് എതിരെ ഉണ്ടായ അക്രമത്തിൽ വധശ്രമ കേസ് ഒഴിവാക്കിയെന്ന് മന്ത്രി വി എൻ വാസവൻ. സർവകക്ഷി യോഗ തീരുമാനം അനുസരിച്ച് പൊലീസ് വകുപ്പ് തിരുത്തുകയും ചെയ്‌തു. 307 ഒഴിവാക്കി 337 വകുപ്പ് മാത്രം ചുമത്തി പൊലീസ് കോടതിയിൽ റിപ്പോർട്ട്‌ സമർപ്പിച്ചു.

ഈരാറ്റുപേട്ടയിലെ എല്ലാ പ്രശ്‌നവും പരിഹരിക്കപ്പെട്ടു. സമാധാന ചർച്ചയിൽ ഉയർന്ന ആവശ്യങ്ങൾ നടപ്പിലാക്കി. ഇരുവിഭാഗങ്ങളും സൗഹാർദത്തോടെയാണ് പിരിഞ്ഞത്. ഈരാറ്റുപേട്ടയിൽ മതസൗഹാർദം തകർക്കുന്ന തരത്തിലുള്ള ഒരു പ്രശ്‌നവും ഉണ്ടാകില്ല എന്നും മന്ത്രി വി എൻ വാസവൻ കൂട്ടിച്ചേര്‍ത്തു. കുട്ടികൾക്ക് പരീക്ഷയെഴുതാൻ അവസരം ഉണ്ടാക്കുമെന്നും മന്ത്രി പറഞ്ഞു.

ഫെബ്രുവരി 23 നാണ് പൂഞ്ഞാർ സെന്‍റ് മേരിസ് പള്ളിയിലെ സഹ വികാരി ഫാദർ ജോസഫ് ആറ്റുച്ചാലിനെതിരെ വധശ്രമം നടന്നത്. ഈരാറ്റുപേട്ടയിൽ നിന്ന് എത്തിയ ഒരു കൂട്ടം യുവാക്കൾ ഫാദർ ജോസഫ് ആറ്റുചാലിനെ പള്ളി മുറ്റത്ത് വച്ച് വാഹനമിടിപ്പിച്ച് കൊല്ലാൻ ശ്രമിച്ചതായാണ് പരാതി ഉയർന്നത് (Minister V.N. Vasavan).

ആറ് കാറുകളിലും, ബൈക്കുകളിലും എത്തിയ യുവാക്കൾ വാഹനങ്ങൾ വേഗതയിൽ ഓടിക്കുകയും റേസിങ് ശൈലിയിൽ അഭ്യാസ പ്രകടനങ്ങൾ നടത്തുകയുമായിരുന്നു. പള്ളിയിൽ ആരാധന നടക്കുന്നുണ്ടെന്നും വാഹനങ്ങളുമായി പുറത്തു പോകണമെന്നും സഹ വികാരി ഫാദർ ജോസഫ് ആറ്റുചാലിൽ ഇവരോട് ആവശ്യപ്പെട്ടെങ്കിലും അവർ വകവച്ചില്ല. തുടർന്ന് ഗേറ്റ് അടയ്ക്കാൻ പോകുന്നതിനിടയിൽ ഫാദറിന്‍റെ കയ്യിൽ ബൈക്ക് തട്ടുകയും പിന്നാലെയെത്തിയ കാറിടിച്ച് അദ്ദേഹം നിലത്തു വീഴുകയുമായിരുന്നു.

വൈദികനെ മാർസ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. വൈദികൻ അക്രമത്തിന് ഇരയായ സംഭവത്തിൽ കടുത്ത പ്രതിഷേധമാണ് ഉയർന്നത്. പള്ളിയിലെത്തിയ ഇടവക അംഗങ്ങള്‍ അടക്കമുള്ളവർ അക്രമികൾക്കെതിരെ ശക്തമായ നടപടി ആവശ്യപ്പെട്ട് പ്രകടനം നടത്തിയിരുന്നു. റീൽസ് എടുക്കാൻ വേണ്ടി പള്ളി മുറ്റത്ത് എത്തിയ കുട്ടികളും വൈദികനും തമ്മിലുണ്ടായ തർക്കം മതപരമായി ദുർവ്യാഖ്യാനം ചെയ്യുകയായിരുന്നെന്ന വിമർശനവും ഉയർന്നിരുന്നു.

സംഭവത്തിൽ പ്രായ പൂത്തിയാകാത്തവരടക്കം പ്ലസ് ടു വിദ്യാർഥികളായ 27 പേരെ വധശ്രമ കേസ് ചുമത്തി പൊലീസ് അറസ്റ്റ് ചെയ്‌തിരുന്നു. പ്രശ്‌നം മതപരമായ സ്‌പർധയിലേക്ക് നീങ്ങാതിരിക്കാൻ കേസിൽ അറസ്റ്റിലായവരുടെ പേരോ, മറ്റു വിവരങ്ങളോ പൊലീസ് വെളിപ്പെടുത്തിയിരുന്നില്ല (Minister V.N. Vasavan).

കേസിൽ 27 പേരെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്‌തു. സംഭവവുമായി ബന്ധപ്പെട്ട് സാമൂഹിക മാധ്യമങ്ങളിൽ മതവിദ്വേഷം പ്രചരിപ്പിച്ച രണ്ടുപേർക്കെതിരെയും പൊലീസ് കേസെടുത്തിരുന്നു. അറസ്റ്റിലായ 27 പേരിൽ 10 പേർ പ്രായപൂർത്തി ആകാത്തവരായിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.