ETV Bharat / state

അതിരപ്പിള്ളിയിൽ മിനി ബസ് 50 അടി താഴ്‌ചയിലേക്ക് മറിഞ്ഞു, ഡ്രൈവര്‍ക്ക് പരിക്ക് - Mini bus overturned to 50 feet - MINI BUS OVERTURNED TO 50 FEET

തിരിക്കുന്നതിനിടെ നിയന്ത്രണം നഷ്‌ടപ്പെട്ട് ഇന്നലെ (മെയ് 6) രാത്രി 8:45 നാണ് അപകടം നടന്നത്

അതിരപ്പിള്ളി മിനി ബസ് അപകടം  ബസ് 50 മറിഞ്ഞു  ACCIDENT IN ATHIRAPPILY  Bus overturned Accident
Mini Bus overturned Accident In Athirappily Thrissur (Etv Bharat Reporter)
author img

By ETV Bharat Kerala Team

Published : May 7, 2024, 8:15 PM IST

അതിരപ്പിള്ളിയിൽ മിനി ബസ് 50 അടി താഴ്‌ചയിലേക്ക് മറിഞ്ഞു (Source: Etv Bharat Reporter)

തൃശൂർ : അതിരപ്പിള്ളിയിൽ മിനി ബസ് 50 താഴ്‌ചയിലേക്ക് മറിഞ്ഞു. തമിഴ്‌നാട് വേലൂർ സ്വദേശികൾ സഞ്ചരിച്ചിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. ഇന്നലെ (മെയ്‌ 6) രാത്രി 8:45 ആയിരുന്നു അപകടം നടന്നത്. അപകടത്തിൽ തമിഴ്‌നാട് സ്വദേശി ഡ്രൈവർ മതൻരാജിന് പരിക്കേറ്റു. യാത്രക്കാർ വാഹനത്തിൽ ഇല്ലാതിരുന്നതിനാൽ വൻ അപകടം ഒഴിവായി. പരിക്കേറ്റ ഡ്രൈവറെ ചാലക്കുടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തമിഴ്‌നാട് വേലൂർ സ്വദേശികൾ അതിരപ്പിള്ളിയിലേക്ക് യാത്ര വന്ന മിനി ബസ് തിരിക്കുന്നതിനിടെയാണ് നിയന്ത്രണം നഷ്‌ടപ്പെട്ട് 50 അടി താഴ്‌ചയിലേക്ക് മറഞ്ഞത്. മറിഞ്ഞ ബസ് മരത്തിൽ തങ്ങിനിന്നു. അതിനാല്‍ പുഴയില്‍ പതിച്ചുള്ള അപകടം ഒഴിവായി. അതിരപ്പിള്ളി ജംഗ്ഷനിൽനിന്നും അര കിലോമീറ്റർ മാറിയാണ് ബസ് മറിഞ്ഞത്.

Also Read : മഞ്ചേശ്വരത്ത് ആംബുലൻസും കാറും കൂട്ടിയിടിച്ചു; അച്ഛനും മക്കളും മരിച്ചു, 3 പേര്‍ക്ക് പരിക്ക് - Ambulance Accident In Kasaragod

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.