ETV Bharat / state

വിദ്യാർഥികൾക്കിടയിൽ എംഡിഎംഎ വിൽപന ; മൂവർ സംഘം പിടിയിൽ - MDMA Sale Among Students

വിദ്യാർഥികൾക്കിടയിൽ എംഡിഎംഎയും കഞ്ചാവും വിൽപന നടത്തിയ മൂന്ന് പേർ എക്‌സൈസ് പിടിയില്‍.

MDMA Sale  kottayam  excise arrest  three people got arrest
MDMA Sale Among Students, The Trio Is Under Arrest
author img

By ETV Bharat Kerala Team

Published : Mar 18, 2024, 10:15 AM IST

വിദ്യാർഥികൾക്കിടയിൽ എംഡിഎംഎ വിൽപന

കോട്ടയം : വിദ്യാർഥികൾക്കിടയിൽ എംഡിഎംഎ വിൽപന (MDMA Sale Among Students) . കോട്ടയത്ത് മൂവർ സംഘം എക്സൈസ് പിടിയിൽ. രാസലഹരിയായ എംഡിഎംഎയും, കഞ്ചാവും വിദ്യാർഥികൾക്കും, യുവാക്കൾക്കും നൽകാൻ കാറിൽ എത്തിച്ച് നൽകുമ്പോഴാണ് ചങ്ങനാശ്ശേരിയിൽ വച്ച് പ്രതികൾ എക്‌സൈസിന്‍റെ പിടിയിലായത്.

ചെങ്ങന്നൂർ കല്ലിശ്ശേരി സ്വദേശികളായ ജെത്രോ വർഗീസ് (27) സഹോദരൻ ജൂവൽ വർഗീസ് (31), സുഹൃത്ത് സോനു രാജു (32) എന്നിവരെ കോട്ടയം എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്‌ടർ രാജ് പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്‌റ്റ് ചെയ്‌തത്. പ്രതികളെല്ലാവരും ബിരുദാനന്തര ബിരുദധാരികളും അധ്യാപകരായി ജോലി ചെയ്യുന്നവരുമാണ്. ഇവരിൽ നിന്നും 3.5 ഗ്രാം എംഡിഎംഎ, 20 ഗ്രാം കഞ്ചാവും, മയക്കുമരുന്ന് കടത്തുവാനുപയോഗിച്ച കാറും കസ്‌റ്റഡിയിൽ എടുത്തു.

താമരശ്ശേരി ചുരത്തിൽ എംഡിഎംഎയുമായി രണ്ടുപേർ പിടിയിൽ : കോഴിക്കോട് താമരശ്ശേരി ചുരത്തിൽ വൻ ലഹരിമരുന്ന് വേട്ട. 194 ഗ്രാം എംഡിഎംഎ പിടികൂടി. ഉത്തരമേഖല എക്സൈസ് കമ്മിഷണർ സ്ക്വാഡിലെ ഇ ഐ ഷിജുമോന് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് താമരശ്ശേരി റേഞ്ച് എക്‌സൈസ് സർക്കിൾ സംഘവും, കമ്മിഷണർ സ്‌ക്വാഡും താമരശ്ശേരി സർക്കിൾ ഇൻസ്പെക്‌ടർ ഇ ജിനീഷിൻ്റെ നേതൃത്വത്തിൽ ഉള്ള സംഘം ഇവരെ പിടികൂടിയത്‌.

താമരശ്ശേരി ചുരം എട്ടാം വളവിൽ നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് പിടികൂടിയത്. KL 57 X4652 നമ്പര്‍ ഇന്നോവ കാറിൽ കടത്തുകയായിരുന്ന മാരക മയക്കുമരുന്നായ 193.762 ഗ്രാം എംഡിഎംഎയാണ് സംഘം പിടികൂടിയത്. എംഡിഎംഎ കടത്തിയ ഉണ്ണികുളം എസ്‌റ്റേറ്റ് മുക്ക് നായാട്ടുകുന്നുമ്മൽ വീട്ടിൽ ഫവാസ് (27) ബാലുശ്ശേരി കാട്ടാംവള്ളി പുള്ളാണിക്കൽ വീട്ടിൽ പി ജാസിൽ (23) എന്നിവരെ അറസ്‌റ്റ് ചെയ്‌തു.

മയക്കുമരുന്ന് കടത്താനുപയോഗിച്ച ഇന്നോവ കാറും പിടിച്ചെടുത്തു. മൈസൂരിൽ നിന്ന് രണ്ട് ലക്ഷം രൂപയ്ക്ക് വ്യാപാരിയിൽ നിന്ന് വാങ്ങിയതാണെന്നും, കേരളത്തിൽ ചില്ലറ വില്‍പന നടത്തിയാൽ 5 ലക്ഷം രൂപ ലഭിക്കുമെന്നും പ്രതികൾ എക്സൈസ് ഉദ്യോഗസ്ഥര്‍ക്ക് മൊഴി നല്‍കി.

എക്സൈസ് സംഘത്തിൽ ഇൻസ്പെക്‌ടർമാരായ ടി ഷിജുമോൻ, സി സന്തോഷ് കുമാർ, പ്രിവന്‍റീവ് ഓഫിസർമാരായ ഷിബു ശങ്കർ, പി സുരേഷ് ബാബു, കെസി പ്രദീപ്‌, സി ഇ ഒ മാരായ എസ്‌ സുജിൽ, ഇ അഖിൽ ദാസ്, നിതിൻ, സച്ചിൻ ദാസ്, അരുൺ, ഡ്രൈവർ ഷിതിൻ എന്നിവരുണ്ടായിരുന്നു.

ALSO READ : സിഗരറ്റ് കവറില്‍ എംഡിഎംഎ കടത്താന്‍ ശ്രമം; വയനാട്ടില്‍ യുവാവ് അറസ്റ്റില്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.