കൊല്ലം: യന്ത്രവത്കരണം ജോലി ആയാസ രഹിതമാക്കിയപ്പോൾ നിർമിത ബുദ്ധി (എഐ) തൊഴിൽ നഷ്ടം ഉണ്ടാക്കിയെന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍. എന്നാൽ മാറുന്ന സാഹചര്യത്തെ അനുകൂലമാക്കുന്നതാണ് തൊഴിലാളികളുടെ കരുത്തെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. സിഐടിയു, എഐടിയുസി എന്നിവയുടെ നേതൃത്വത്തിൽ കൊല്ലത്ത് സംഘടിപ്പിച്ച മെയ് ദിന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
സർവ്വ ദേശീയ തൊഴിലാളി ദിനം ആഘോഷിക്കുമ്പോൾ തൊഴിലാളിയും തൊഴിലും മാറുകയാണെന്നും കെ എൻ ബാലഗോപാൽ പറഞ്ഞു. ഇടത് തൊഴിലാളി സംഘടനകളുടെ നേതൃത്വത്തിൽ നടന്ന മെയ് ദിന റാലി ചിന്നക്കട റസ്റ്റ് ഹൗസിന് മുന്നിൽ നിന്ന് ആരംഭിച്ച് നഗരം ചുറ്റി ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നിൽ സമാപിച്ചു.
ഐഎൻടിയുസിയുടെ നേതൃത്വത്തിലുള്ള മെയ് ദിന സമ്മേളനം എൻ കെ പ്രേമചന്ദ്രൻ എം പി ഉദ്ഘാടനം ചെയ്തു. ചാമക്കടയിൽ നിന്ന് ആരംഭിച്ച ഐഎൻടിയുസി റാലി നഗരം ചുറ്റി ചിന്നക്കട മുനിസിപ്പൽ ബിൽഡിങ്ങിന് മുന്നിൽ സമാപിച്ചു. സമ്മേളനം എൻ കെ പ്രേമചന്ദ്രൻ എം പി ഉദ്ഘാടനം ചെയ്തു.
Also Read : ചോര ചിന്തി നേടിയ അവകാശം; ജ്വലിക്കുന്ന ഓര്‍മകളില്‍ മറ്റൊരു മെയ് ദിനം കൂടി