ETV Bharat / state

എസി റിപ്പയറിങ് ഷോപ്പിൽ ഗ്യാസ് സിലണ്ടര്‍ പൊട്ടിത്തെറിച്ചു; മെക്കാനിക്കിന് ദാരുണാന്ത്യം

വാഴക്കാടിന് സമീപം ഊർക്കടവിലാണ് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് ഒരാൾ മരിച്ചത്.

GAS CYLINDER BLAST  FRIDGE REPAIRING SHOP  ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു  സിലിണ്ടർ പൊട്ടിത്തെറിച്ച് മരണം
Rasheed (35) (ETV Bharat)
author img

By ETV Bharat Kerala Team

Published : 2 hours ago

മലപ്പുറം: എസി റിപ്പയറിങ്‌ ഷോപ്പിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് ഒരാൾ മരിച്ചു. ആക്കോട് ഇളയേടത്ത് റഷീദ് (35) ആണ് മരിച്ചത്. വാഴക്കാടിന് സമീപം ഊർക്കടവിലാണ് സംഭവം. ഇന്ന് (ഒക്‌ടോബർ 30) രാവിലെ പത്ത് മണിയോടെയാണ് അപകടം.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

ഷോപ്പിനകത്ത് അറ്റകുറ്റപ്പണിക്ക് എത്തിച്ച ഫ്രിഡ്‌ജ് നന്നാക്കുന്നതിനിടയിൽ ഫ്രിഡ്‌ജിന് അടുത്തുണ്ടായിരുന്ന ഗ്യാസ് സിലിണ്ടർ പെട്ടെന്ന് പൊട്ടിത്തെറിക്കുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. അപകട സമയത്ത് റഷീദിനൊപ്പം ഉണ്ടായിരുന്ന സഹായിക്കും പരിക്കേറ്റു.

ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചതോടെ സ്ഥാപനത്തിൻ്റെ മേൽക്കൂരയിൽ ഉണ്ടായിരുന്ന ഷീറ്റുകൾ ഉൾപ്പെടെ ദൂരേക്ക് തെറിച്ചു വീണു. തൊട്ടടുത്ത് പ്രവർത്തിക്കുന്ന ബാർബർ ഷോപ്പിൽ ആളുണ്ടായിരുന്നെങ്കിലും ആരും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. റഷീദിൻ്റെ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി.

Also Read: നീലേശ്വരം വെടിക്കെട്ട് അപകടം: ഒളിവിൽ പോയ ക്ഷേത്ര ഭാരവാഹികൾക്കായി അന്വേഷണം ഊർജിതം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.