ETV Bharat / state

മാങ്കാവില്‍ കടത്തിണ്ണയിൽ കിടന്നുറങ്ങിയ യുവാവിനെ അടിച്ചുകൊന്നു; തമിഴ്‌നാട് സ്വദേശി പിടിയില്‍ - KOZHIKODE MURDER CASE - KOZHIKODE MURDER CASE

കടത്തിണ്ണയില്‍ കിടന്നുറങ്ങിയ യുവാവിനെ നിലത്തുവിരിക്കുന്ന ഇന്‍റർലോക്ക് കട്ടകൊണ്ട് തലക്കടിക്കുകയായിരുന്നു.

KOZHIKODE MURDER CASE  BEATEN TO DEATH ACCUSED ARRESTED  BEATEN TO DEATH IN KOZHIKODE  യുവാവിനെ അടിച്ചുകൊന്നു
BEATEN TO DEATH (ETV Bharat)
author img

By ETV Bharat Kerala Team

Published : May 28, 2024, 3:47 PM IST

കോഴിക്കോട്: കടത്തിണ്ണയില്‍ ഉറങ്ങിക്കിടന്ന യുവാവിനെ തലക്കടിച്ച്‌ ഗുരുതര പരിക്കേല്‍പിച്ച്‌ കൊലപ്പെടുത്തി. മാങ്കാവ് സ്വദേശി ഇയ്യക്കണ്ടി മുഹമ്മദ് ഷാഫി (36) ആണ് മരിച്ചത്. സംഭവത്തില്‍ തമിഴ്‌നാട് അരിയല്ലൂർ സ്വദേശി മാവട്ടം വരദരാജൻ പേട്ടയിലെ ആന്‍റണി ജോസഫിനെ (49) കോഴിക്കോട് കസബ പൊലീസ് അറസ്റ്റ്‌ ചെയ്‌തു.

ഞായറാഴ്‌ച രാത്രി ഒമ്പതരയോടെ മാങ്കാവിലാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. മാങ്കാവ് അങ്ങാടിയിലെ മൃഗാശുപത്രിയുടെ സമീപത്തെ ലാബിന് മുൻവശം കിടന്നുറങ്ങിയ യുവാവിനെ ആന്‍റണി ജോസഫ് നിലത്തുവിരിക്കുന്ന ഇന്‍റർലോക്ക് കട്ടകൊണ്ട് തലക്കടിക്കുകയായിരുന്നു. ഇതിന് ശേഷം പ്രതി സ്ഥലത്തു നിന്ന് രക്ഷപ്പെട്ടു.

പിന്നീട് അതുവഴി പോയവരാണ് ഷാഫിയെ ചോരവാർന്ന് ബോധരഹിതനായ നിലയില്‍ കിടക്കുന്നത് കണ്ടത്. തുടർന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിക്കുകയും വിവരം പൊലീസില്‍ അറിയിക്കുകയുമായിരുന്നു. ചികിത്സക്കിടെ ഇന്നലെ രാത്രി എട്ടരയോടെയാണ് ഷാഫി മരിച്ചത്.

മാങ്കാവില്‍ വിവിധ ജോലിയെടുത്ത് കഴിയുന്ന ആന്‍റണി ജോസഫിനെ തിങ്കളാഴ്‌ച കസബ ഇൻസ്പെക്‌ടർ രാജേഷ് മാരാംഗലത്താണ് അറസ്റ്റ്‌ ചെയ്‌തത്. കൊലപാതകത്തിനുള്ള കാരണം വ്യക്തമായിട്ടില്ല. പ്രതിയെ കോടതി പിന്നീട് റിമാൻഡ് ചെയ്‌തു.

ALSO READ: അയൽവാസികൾ തമ്മില്‍ സംഘർഷം ; കണ്ണൂരില്‍ 63 കാരനെ അടിച്ചുകൊന്നു

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.