കോഴിക്കോട് : 10 കിലോ കഞ്ചാവുമായി യുവാവ് പൊലീസിന്‍റെ പിടിയിൽ. മാങ്കാവ് സ്വദേശി ഹക്കീം റഹ്മാൻ (26) ആണ് പിടിയിലായത്. രാമനാട്ടുകര കേന്ദ്രീകരിച്ച് വ്യാപകമായി ലഹരി വിൽപന നടത്തുന്നുവെന്ന രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ ഫറോക്ക് പൊലീസും ഡാൻസാഫ് സ്‌ക്വാഡും ചേർന്ന് നടത്തിയ പരിശോധനയിലാണ് ഇയാളെ പിടികൂടിയത്.
ഫറോക്ക് മേൽപാലത്തിനടുത്തുനിന്നാണ് ബി ടെക് ബിരുദധാരിയായ ഹക്കീം റഹ്മാൻ കഞ്ചാവുമായി പൊലീസിന്‍റെ വലയിലായത്. എവിടെനിന്നാണ് കഞ്ചാവ് എത്തിച്ചതെന്നത് സംബന്ധിച്ച് കൂടുതൽ അന്വേഷണം നടത്തണമെന്ന് ഇൻസ്‌പെക്‌ടർ സജീവ് അറിയിച്ചു.
അറസ്‌റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു. എസ്ഐമാരായ ആർ എസ് വിനയൻ, എസ് അനൂപ്, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ ടി പി അനീഷ്, കെ സുധീഷ്, സിവിൽ പൊലീസ് ഓഫിസർമാരായ എം പ്രജിത്, സന്തോഷ്, ഡാൻസാഫ് എസ്ഐ മനോജ് എടയേടത്ത്, അഖിലേഷ്, ജിനേഷ്, സുനോജ്, സരുൺ, ശ്രീശാന്ത്, ദിനീഷ്, മഷൂർ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
Also Read : കഞ്ചാവ് കേസില്‍ ജാമ്യത്തിലിറങ്ങിയിട്ട് ഒരാഴ്‌ച, ലഹരിയില്‍ പൊലീസ് എയ്‌ഡ്പോസ്റ്റ് തകര്‍ത്ത് യുവാവ്; കാസര്‍കോട് നഗരത്തില്‍ അരങ്ങേറിയത് നാടകീയ സംഭവങ്ങള്‍ - Kasaragod Police Aid Post Attack