ETV Bharat / state

ലോട്ടറി ഓഫീസുകളുടെ മുഖച്ഛായയും സമീപനവും മാറ്റുമെന്ന് മന്ത്രി കെ എന്‍ ബാലഗോപാല്‍ - കെ എന്‍ ബാലഗോപാല്‍

ലോട്ടറി രംഗത്തെ സമഗ്ര മാറ്റം ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍.

ottery offices  face shifting  K N Balagopal  കെ എന്‍ ബാലഗോപാല്‍  ലോട്ടറി ഓഫീസുകളുടെ മുഖച്ഛായ
lottery-offices-face-and-attitude-should-change-minister-k-n-balagopal
author img

By ETV Bharat Kerala Team

Published : Feb 28, 2024, 10:40 PM IST

തിരുവനന്തപുരം: ലോട്ടറി ഓഫീസുകളുടെ മുഖച്ഛായയും സമീപനവും മാറ്റുമെന്നും പ്രവര്‍ത്തനവും ലോട്ടറി നറുക്കെടുപ്പു സംവിധാനങ്ങളും ശക്തിപ്പെടുത്തുന്നതിന്‍റെ ഭാഗമായി പുതിയ യന്ത്രങ്ങള്‍ കൊണ്ടു വരുന്നതിനുള്ള നടപടി സ്വീകരിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ. പ്രസ് ക്ലബ് ഹാളില്‍ ലോട്ടറി ഏജന്‍റുമാരുടെയും വില്‍പ്പനക്കാരുടെയും ക്ഷേമനിധി ബോര്‍ഡ് അംഗങ്ങളുടെ മക്കള്‍ക്ക് 2023-ലെ വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പിന്‍റെ സംസ്ഥാനതല വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി(lottery offices).

വകുപ്പിന്റെ പ്രഖ്യാപിതമായ നയങ്ങളിലൊന്നാണ് ലോട്ടറി മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ക്കുള്ള സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുക എന്നത്. ലോട്ടറി വകുപ്പിന്‍റെ നട്ടെല്ലായി പ്രവര്‍ത്തിക്കുന്നവരാണ് ലോട്ടറി ഏജന്‍റുമാരും വില്പനക്കാരും(face shifting). ഒരു ലക്ഷത്തോളം ആളുകളുടെ ജീവനോപാധിയാണിത്. 40000ത്തോളം പേർ നിലവിൽ ക്ഷേമനിധിയില്‍ അംഗങ്ങളാണ്. മരണാന്തര സഹായം, ചികിത്സാ സഹായം, വിവാഹ ധനസഹായം, പ്രസവാനുകൂല്യം തുടങ്ങിയ വിവിധ മേഖലകളില്‍ ക്ഷേമനിധി അംഗങ്ങള്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും കൈത്താങ്ങാകുകയാണ് ബോര്‍ഡ്(K N Balagopal).

ഓണത്തിന് ഏകദേശം 20 കോടി രൂപയോളം ലോട്ടറി തൊഴിലാളി ക്ഷേമനിധി വഴി ആനുകൂല്യമായി നല്‍കിയിട്ടുണ്ട്. ഭിന്നശേഷിക്കാരായ ലോട്ടറി വില്‍പ്പനക്കാര്‍ക്ക് ട്രൈസ്‌കൂട്ടര്‍, ബീച്ച് അംബര്‍ല തുടങ്ങിയവയും വിതരണം ചെയ്യുകയാണ്. ഇക്കുറിയും പദ്ധതി നടപ്പാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു വരികയാണ്. സമ്മാനത്തുകയ്ക്കായാണ് ലോട്ടറി വില്പനയുടെ 60 ശതമാനവും പോകുന്നത്. നിരവധി സാധാരണക്കാര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കുന്നുണ്ട്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് തുല്യ നികുതി ലഭിക്കുന്ന വിധത്തിലാണ് ലോട്ടറിയുടെ പ്രവര്‍ത്തനം. ശക്തമായ സുരക്ഷാക്രീകരണങ്ങളോടെയാണ് ലോട്ടറി നറുക്കപ്പെടുപ്പ് അടക്കമുള്ള കാര്യങ്ങള്‍ സര്‍ക്കാര്‍ കൈകാര്യം ചെയ്യുന്നതെന്നും ഓരോ തവണയും ഈ സുരക്ഷാ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുകയാണെന്നും നിലവിലുള്ള സെക്യൂരിറ്റി സംവിധാനങ്ങള്‍ ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ പരിഷ്‌ക്കരിക്കുമെന്നും മന്ത്രി പറഞ്ഞു.

ഭിന്നശേഷിക്കാരായ ലോട്ടറി ഏജന്‍റുമാരുടെയും വില്പനക്കാരുടെയും ക്ഷേമവും സുരക്ഷയും കൂടി ഉറപ്പാക്കി നിരവധി പ്രവര്‍ത്തനങ്ങള്‍ വകുപ്പ് ആവിഷ്‌കരിച്ച് നടപ്പാക്കി വരികയാണ്. ബജറ്റില്‍ വ്യക്തമാക്കിയതു പോലെ വികസനത്തിന്റെ ഭാഗമായി ലോട്ടറി ഏജന്റുമാര്‍, അംഗപരിമിതരായ ലോട്ടറി കച്ചവടക്കാര്‍ ഉള്‍പ്പെടെ ലോട്ടറി ഓഫീസുകളിലെത്തുന്നവര്‍ക്ക് അടിസ്ഥാന സൗകര്യം ഉറപ്പാക്കുമെന്നും അംഗപരിമിതരായ ലോട്ടറി കച്ചവടക്കാര്‍ക്ക് ഓഫീസുകളിലേയ്ക്ക് എത്തുന്നതിന് റാമ്പ്, ലിഫ്റ്റ് സൗകര്യങ്ങളും എല്ലാ ജില്ലാ ലോട്ടറി ഓഫീസുകളിലും ഉറപ്പാക്കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. ഉപഭോക്തൃ സൗഹൃദ ലോട്ടറി ഓഫീസുകള്‍ എന്ന നയം നടപ്പാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആവിഷ്‌ക്കരിക്കുകയും നിയമാനുസൃത നടപടികള്‍ സ്വീകരിക്കുന്നതിനൊപ്പം ഓഫീസുകളില്‍ വരുന്നവര്‍ ഔദാര്യം പറ്റാന്‍ എത്തുന്നവരല്ല എന്ന കാഴ്ചപ്പാടോടെയുള്ള സമീപനം ഉണ്ടാക്കുകയെന്നതാണ് ലക്ഷ്യമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Also Read: നെൽ കർഷകർക്ക് ആശ്വാസം; സിവിൽ സപ്ലൈസ്‌ കോർപറേഷന്‌ 203.9 കോടി രൂപ അനുവദിച്ചെന്ന് കെ എൻ ബാലഗോപാൽ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.