തിരുവനന്തപുരം: എയ്‌ഡഡ് കോളജുകളിലെ അധ്യാപകര്‍ ഉയര്‍ന്ന ഗ്രാറ്റുവിറ്റിക്ക് അര്‍ഹരാണെന്നും നിയമപ്രകാരമുളള ഗ്രാറ്റുവിറ്റി നല്‍കാനും ലോകായുക്ത സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചു. നിര്‍ദ്ദേശത്തില്‍ സര്‍ക്കാര്‍ സ്വീകരിക്കുന്ന നിലപാട് വ്യക്തമാക്കുന്നതിന് കേസ് വീണ്ടും ജൂണ്‍ 25 ന് പരിഗണിക്കും.
എയ്‌ഡഡ് കോളജുകളിലെ അധ്യാപകര്‍ കെ എസ് ആര്‍ പ്രകാരമുളള ഗ്രാറ്റുവിറ്റിക്ക് മാത്രമേ അര്‍ഹരാകൂ എന്ന സര്‍ക്കാര്‍ വാദം തളളിയാണ് ലോകായുക്ത നിര്‍ദ്ദേശം. ശാസ്‌താംകോട്ട ദേവസ്വം കോളജിലെ വിരമിച്ച അധ്യാപിക സവിജ തങ്കച്ചി നല്‍കിയ ഹര്‍ജിയാണ് ലോകായുക്ത പരിഗണിച്ചത്.
2013 മെയ് 31 നാണ് സവിജ തങ്കച്ചി ബോട്ടണി വിഭാഗം അസോസിയേറ്റ് പ്രൊഫസറായി വിരമിച്ചത്. സര്‍ക്കാര്‍ അധ്യാപികയ്‌ക്ക് നല്‍കാന്‍ ഉദ്ദേശിച്ച ഗ്രാറ്റുവിറ്റി ആനുകൂല്യം ഏഴ് ലക്ഷം രൂപയാണ്. ഇതിനെതിരെയാണ് ഹര്‍ജിക്കാരി ലോകായുക്തയെ സമീപിച്ചത്. ഗ്രാറ്റുവിറ്റി നിയമപ്രകാരമുളള ആനുകൂല്യം ലഭ്യമാകുമ്പോള്‍ അധ്യാപികക്ക് ഉദ്ദേശം 10 ലക്ഷം രൂപ വരെ ലഭിക്കാം.
Also Read: തോട്ടം തൊഴിലാളികള്‍ക്ക് ആശ്വാസം; ഗ്രാറ്റുവിറ്റി വിതരണം ഉടൻ ആരംഭിക്കും