ETV Bharat / state

'സിപിഎം വടകരയിൽ കള്ളവോട്ടിന് നീക്കം നടത്തുന്നു'; ആരോപണവുമായി യുഡിഎഫ് ഹൈക്കോടതിയിൽ - UDF approaches HC against CPM

author img

By ETV Bharat Kerala Team

Published : Apr 16, 2024, 7:48 PM IST

വടകര മണ്ഡലത്തിലെ മരിച്ചവരുടെയും വിദേശത്തുള്ളവരുടെയും വോട്ട് സിപിഎം മുൻവർഷങ്ങളിൽ ചെയ്‌തിട്ടുണ്ടെന്നാണ് ആരോപണം.

കള്ളവോട്ട്  VATAKARA LOK SABHA CONSTITUENCY  LOK SABHA ELECTION 2024  സിപിഎം
UDF Approaches HC Against CPM's Moves For Fake Votes In Vatakara Constituency

എറണാകുളം: ലോക്‌സഭ തെരഞ്ഞെടുപ്പിൽ വടകര മണ്ഡലത്തിൽ നിന്ന് സിപിഎം കള്ളവോട്ടിന് നീക്കം നടത്തുന്നുവെന്നാരോപിച്ച് യുഡിഎഫ് ഹൈക്കോടതിയെ സമീപിച്ചു. ഷാഫി പറമ്പിലിന് വേണ്ടിയാണ് ഹർജി നൽകിയത്. പാനൂർ ബോംബ് സ്ഫോടനത്തിന്‍റെ പശ്ചാത്തലത്തിൽ ബൂത്തുകളിൽ കേന്ദ്രസേനയുടെ സുരക്ഷ ഉറപ്പാക്കണമെന്നും ഹർജിയിൽ പറയുന്നു.

മുൻവർഷങ്ങളിൽ മരിച്ചവരുടെയും വിദേശത്തുള്ളവരുടെയും വോട്ട് സിപിഎം പ്രവർത്തകർ ചെയ്‌തിട്ടുണ്ടെന്നാണ് സിപിഎമ്മിനെതിരെ യുഡിഎഫ് ആരോപിക്കുന്നത്. വോട്ടർമാർക്ക് ഭയരഹിതമായി ബൂത്തുകളിലെത്താൻ കഴിയണമെന്നും ഹർജിയിൽ പറയുന്നു. ഹർജി പരിഗണിച്ച കോടതി തെരഞ്ഞെടുപ്പ് കമ്മിഷന് നോട്ടീസ് അയച്ചു.

അതേസമയം ആറ്റിങ്ങൽ മണ്ഡലത്തിലെ യുഡിഎഫ് പ്രവർത്തകരും ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. മണ്ഡലത്തിൽ പ്രസിദ്ധീകരിച്ച വോട്ടർപട്ടികയിൽ ഇരട്ട വോട്ടുണ്ടെന്നാണ് ആരോപണം. തുടർന്ന് പട്ടികയുടെ പകർപ്പ് കോടതിയിൽ ഹാജരാക്കിയിരുന്നു. ഉദ്യോഗസ്ഥരുടെ അനാസ്ഥ കാരണമാണ് ഇരട്ട വോട്ട് ഇപ്പോഴും പട്ടികയിൽ നിന്നും നീക്കം ചെയ്യാത്തതെന്നും ഹർജിയിൽ പറഞ്ഞിരുന്നു.

Also Read: വടകരയിൽ പോര്‌ മുറുകും; പരസ്‌പരം പരാതിയും പഴിചാരലുമായി സ്ഥാനാർഥികള്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.