തിരുവനന്തപുരം : കേരളം വീണ്ടുമൊരു വിധിയെഴുത്തിന് പോളിങ് ബൂത്തിലേക്ക് നീങ്ങുമ്പോള്‍ മുന്‍ തെരഞ്ഞെടുപ്പുകളിലെ പോളിങ് ശതമാനം എങ്ങിനെയായിരുന്നുവെന്ന് ഒറ്റ നോട്ടത്തില്‍ പരിശോധിക്കാം.
2019
- ആകെ വോട്ട്- 2,62,04,836
- പോള്‍ ചെയ്‌തത്- 2,03,85216
- പോളിങ് ശതമാനം- 77.68 ശതമാനം
- സാധുവായ വോട്ട്- 2,02,81620.
മൂന്ന് പ്രമുഖ മുന്നണികളും എല്ലാ ശക്തിയുമെടുത്ത് പോരാട്ടത്തിനിറങ്ങിയപ്പോള്‍ സംസ്ഥാനത്ത് ഇരുപത് വര്‍ഷത്തിനിടയിലെ ഉയര്‍ന്ന പോളിങ് ശതമാനം കണ്ടു. എട്ട് ലോക്‌സഭ മണ്ഡലങ്ങളില്‍ 80 ശതമാനത്തിന് മേല്‍ പോളിങ് നടന്നു.
കണ്ണൂരിലായിരുന്നു ഏറ്റവും ഉയര്‍ന്ന പോളിങ്, 83.05 %. വയനാട്ടില്‍ 80.31 %, ചാലക്കുടി 80.44%, ആലപ്പുഴ 80.09%, ആലത്തൂര്‍ 80.33%, കാസര്‍ഗോഡ് 80.57%, വടകര 82.48%, കോഴിക്കോട് 81.47%, എന്നിങ്ങനെ പോളിങ് രേഖപ്പെടുത്തി.
2019-ല്‍ ഏറ്റവും കുറവ് പോളിങ് രേഖപ്പെടുത്തിയത് തിരുവനന്തപുരത്തായിരുന്നു, 73.44 %. പത്തനംതിട്ട 74.19%, ആറ്റിങ്ങല്‍ 74.23%, കൊല്ലം 74.36%, പാലക്കാട് 77.67%, തൃശ്ശൂര്‍ 77.86%, എറണാകുളം 77.54%, ഇടുക്കി 76.26%, കോട്ടയം 75.29%, മലപ്പുറം 75.43%, മാവേലിക്കര 74.09%, പൊന്നാനി 74.96%, എന്നിങ്ങനെയായിരുന്നു പോളിങ്.
വോട്ടെണ്ണിയപ്പോള്‍ മുന്നണികള്‍ നേടിയ വോട്ട് ഇങ്ങിനെ:
- UDF- 47.24%
- LDF- 35.11%
- NDA- 15.56%
- Others- 1.59%
- Nota- 0.51 %
16 സീറ്റില്‍ മല്‍സരിച്ച കോണ്‍ഗ്രസ് വിജയിച്ചത് 15 സീറ്റില്‍. വോട്ട് വിഹിതം- 37.46 %
14 സീറ്റില്‍ മല്‍സരിച്ച സിപിഐഎം വിജയിച്ചത് 1 സീറ്റില്‍. വോട്ട് വിഹിതം- 25.97 %
15 സീറ്റില്‍ മല്‍സരിച്ച ബിജെപിക്ക് ഒരിടത്തും വിജയിക്കാനായില്ല. വോട്ട് വിഹിതം- 13 %
4 സീറ്റില്‍ മല്‍സരിച്ച സിപിഐക്കും ഒരിടത്തും വിജയിക്കാനായില്ല. വോട്ട് വിഹിതം- 6.08 %
ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗ്- മല്‍സരിച്ചത് 2 സീറ്റില്‍. വിജയിച്ചത്- 2, വോട്ട് വിഹിതം 5.48 %.
സംസ്ഥാനത്തെ പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പുകളില്‍ കഴിഞ്ഞ നാല്‍പ്പത് വര്‍ഷവും എഴുപത് ശതമാനത്തിന് മേല്‍ പോളിങ് നടന്നിരുന്നു. പോളിങ് ശതമാനം 70-72 ശതമാനത്തിനിടെ നിന്നപ്പോഴാണ് ഇടത് മുന്നണിക്ക് കൂടുതല്‍ സീറ്റുകള്‍ നേടാനായതെന്ന് കണക്കുകള്‍ തെളിയിക്കുന്നു. പോളിങ് ശതമാനം 75 ശതമാനം കടന്നപ്പോഴൊക്കെ യുഡിഎഫ് തകര്‍പ്പന്‍ വിജയം നേടുന്നതാണ് കേരളം കണ്ടത്.
കഴിഞ്ഞ തവണ 77.68 ശതമാനം പോളിങ് നടന്നപ്പോള്‍ നേടിയ 19 സീറ്റാണ് യുഡിഎഫിന്‍റെ മികച്ച പ്രകടനം. 2004 ല്‍ 71.43% പോളിങ് നടന്നപ്പോള്‍ നേടിയ 18 സീറ്റാണ് എല്‍ഡിഎഫിന്‍റെ മികച്ച പ്രകടനം. 2004-ല്‍ മൂവാറ്റുപുഴയില്‍ പിസി തോമസ് വിജയിച്ചതാണ് എന്‍ഡിഎയുടെ മികച്ച പ്രകടനം. 1977- ലെ 79.22% ആണ് സംസ്ഥാനത്തെ ഉയര്‍ന്ന പോളിങ്.
1989 ലും പോളിങ് 79.03 ശതമാനത്തിലെത്തിയപ്പോള്‍ യുഡിഎഫ് 17 സീറ്റ് നേടി. 1980 ല്‍ ഏറ്റവും കുറഞ്ഞ പോളിങ്ങ് 62.14 ശതമാനം രേഖപ്പെടുത്തിയ കേരളം 1984 ല്‍ 77.34 ശതമാനം പോളിങ്ങ് രേഖപ്പെടുത്തി. അപ്പോഴും യുഡി എഫ് 17 സീറ്റ് നേടി.