കോട്ടയം: ഇന്ത്യ മുന്നണിയുടെ സ്ഥാനാർഥി ഫ്രാൻസിസ് ജോർജാണെന്ന് എംഎല്‍എ ചാണ്ടി ഉമ്മൻ. എല്‍ഡിഎഫ് സ്ഥാനാര്‍ഥി പോസ്റ്ററുകളിൽ മുന്നണിയുടെ പേര് കാണിക്കാത്തത് പരാജയപ്പെടുമെന്ന് അറിയാവുന്നത് കൊണ്ടാണെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു.
ബിജെപി-സംഘ പരിവാർ ശക്തികൾക്കെതിരെ നിൽക്കുന്നത് കോൺഗ്രസ് മാത്രമാണെന്ന് അച്ചു ഉമ്മന്‍ പ്രതികരിച്ചു. അതിനാൽ എല്ലാവരും വോട്ട് ചെയ്യണമെന്നും ജനാധിപത്യം സംരക്ഷിക്കപ്പെടേണ്ടത് ആവശ്യമാണെന്നും അച്ചു ഉമ്മൻ പറഞ്ഞു.