ETV Bharat / state

തദ്ദേശ ഭരണ ഉപതെരഞ്ഞെടുപ്പ്; എല്‍ഡിഎഫും യുഡിഎഫും ഒപ്പത്തിനൊപ്പം - local body election kerala

author img

By ETV Bharat Kerala Team

Published : Jul 31, 2024, 5:15 PM IST

സംസ്ഥാനത്തെ 48 തദ്ദേശ സ്വയം ഭരണ വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫും യുഡിഎഫും ഒപ്പത്തിനൊപ്പം.

LOCAL SELF GOVT WARD BY ELECTION  LDF AND UDF FRONTS IN BY ELECTION  തദ്ദേശ ഭരണ ഉപതെരഞ്ഞെടുപ്പ്  എല്‍ഡിഎഫ് യുഡിഎഫ് ഉപതെരഞ്ഞെടുപ്പ്
Representative Image (ETV Bharat)

തിരുവനന്തപുരം : സംസ്ഥാനത്തെ 48 തദ്ദേശ സ്വയം ഭരണ വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ്-യുഡിഎഫ് മുന്നണികള്‍ ഒപ്പത്തിനൊപ്പം. 23 വാര്‍ഡുകളില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍ വിജയിച്ചപ്പോള്‍ 19 വാര്‍ഡുകളില്‍ യുഡിഎഫ് സ്ഥാനാര്‍ഥികളും 4 വാര്‍ഡുകളില്‍ യുഡിഎഫ് സ്വതന്ത്രരും വിജയിച്ചു. എന്‍ഡിഎ മൂന്ന് വാര്‍ഡുകളിൽ വിജയിച്ചു.

തിരുവനന്തപുരം ജില്ലയിലെ വെള്ളനാട് ജില്ല പഞ്ചായത്ത് ഡിവിഷനില്‍ എല്‍ഡിഎഫ് ലീഡ് ചെയ്യുന്നു. വയനാട് ഒഴികെയുള്ള 13 ജില്ലകളിലെ തദ്ദേശ വാര്‍ഡുകളിലേക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ 169 സ്ഥാനാര്‍ഥികളാണ് ജനവിധി തേടിയത്. 38 ഗ്രാമപഞ്ചായത്ത്, 6 മുനിസിപ്പാലിറ്റി, 4 ബ്ലോക്ക് പഞ്ചായത്ത്, 1 ജില്ല പഞ്ചായത്തിലേക്കുമാണ് ഉപതെരഞ്ഞെടുപ്പ്.

ജില്ല തിരിച്ചുള്ള ഉപതെരഞ്ഞെടുപ്പ് ഫലം :

  1. തിരുവനന്തപുരം - വെള്ളനാട് ജില്ല പഞ്ചായത്ത് വാര്‍ഡില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വെള്ളനാട് ശശി 1279 വോട്ടുകള്‍ക്ക് ലീഡ് ചെയ്യുന്നു. ആറ്റിങ്ങല്‍ മുനിസിപ്പില്‍ കൗണ്‍സില്‍ തോട്ടവാരം, ചെറുവള്ളിമുക്ക് വാര്‍ഡുകളില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചു. പെരിങ്ങമല ഗ്രാമപഞ്ചായത്ത് കരിമന്‍കോട്, കൊല്ലായില്‍, മടത്തറ വാര്‍ഡുകളിലും കരവാരം ഗ്രാമ പഞ്ചായത്തിലെ പട്ടള, ചാത്തമ്പാറ വാര്‍ഡുകളിലും എല്‍ ഡി എഫ് സ്ഥാനാര്‍ഥികള്‍ വിജയിച്ചു.
  2. കൊല്ലം -തൊടിയൂര്‍ ഗ്രാമപഞ്ചായത്തിലെ പുലിയൂര്‍ വഞ്ചി വെസ്റ്റ് വാര്‍ഡിലും ശൂരനാട് തെക്ക് ഗ്രാമപഞ്ചായത്ത് കുമരംചിറ വാര്‍ഡിലും പൂയപ്പള്ളി ഗ്രാമപഞ്ചായത്തിലെ കാഞ്ഞിരംപാറ വാര്‍ഡിലും യുഡിഎഫ് വിജയിച്ചു.
  3. കരുവാളൂര്‍ ഗ്രാമപഞ്ചായത്ത് കരുവാളൂര്‍ ടൗണ്‍ വാര്‍ഡില്‍ മാത്രമാണ് ജില്ലയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍ വിജയിച്ചത്.
  4. പത്തനംതിട്ട - ചിറ്റാര്‍ ഗ്രാമപഞ്ചായത്തിലെ പന്നിയാര്‍ വാര്‍ഡിലും ഏഴാംകുളം ഗ്രാമപഞ്ചായത്ത് ഏഴംകുളം വാര്‍ഡിലും യുഡിഎഫ് സ്ഥാനാര്‍ഥികള്‍ വിജയിച്ചു.
  5. ആലപ്പുഴ - രാമങ്കരി ഗ്രാമപഞ്ചായത്തിലെ വേഴപ്ര പടിഞ്ഞാറ് വാര്‍ഡിലും മാന്നാര്‍ ബ്ലോക്ക് പഞ്ചായത്ത് കൂട്ടംപേരൂര്‍ എ വാര്‍ഡിലും എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍ വിജയിച്ചപ്പോള്‍ ചെറിയനാട് ഗ്രാമപഞ്ചായത്ത് അരിയന്നൂര്‍ശ്ശേരി വാര്‍ഡില്‍ എന്‍ഡിഎ സ്ഥാനാര്‍ഥികള്‍ നേട്ടം കൊയ്‌തു.
  6. കോട്ടയം - പനച്ചിക്കാട് ഗ്രാമപഞ്ചായത്തിലെ പൂവന്‍തുരുത്ത് വാര്‍ഡില്‍ യുഡിഎഫ് സ്ഥാനാര്‍ഥികള്‍ വിജയിച്ചു. വാകത്താനം ഗ്രാമപഞ്ചായത്തിലെ പൊങ്ങന്താനം വാര്‍ഡില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍യാണ് വിജയിച്ചത്.
  7. ഇടുക്കി - ഉടുമ്പന്‍ചോല ഗ്രാമപഞ്ചായത്തിലെ പാറത്തോട് വാര്‍ഡില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍ വിജയിച്ചു. തൊടപുഴ മുനിസിപ്പല്‍ കൗണ്‍സില്‍ പെട്ടേനാട് വാര്‍ഡില്‍ യുഡിഎഫ് സ്വതന്ത്രനാണ് വിജയിച്ചത്. ഇടുക്കി ബ്ലോക്ക് പഞ്ചായത്തിലെ തോപ്രാംകുടി വാര്‍ഡില്‍ യുഡിഎഫും അറക്കുളം ഗ്രാമപഞ്ചായത്തിലെ ജലന്ധര്‍ വാര്‍ഡില്‍ എന്‍ഡിഎ സ്ഥാനാര്‍ഥികള്‍യും വിജയിച്ചു.
  8. എറണാകുളം - ചിറ്റാറ്റുകര ഗ്രാമപഞ്ചായത്തിലെ തോപ്പ് വാര്‍ഡില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍ വിജയിച്ചു. വാഴക്കുളം ഗ്രാമപഞ്ചായത്തിലെ മുടിക്കല്‍ വാര്‍ഡിലും ചൂര്‍ണ്ണിക്കര ഗ്രാമപഞ്ചായത്ത് കൊടികുത്തുമല വാര്‍ഡിലും യുഡിഎഫ് സ്ഥാനാര്‍ഥികള്‍ വിജയിച്ചു.
  9. തൃശൂര്‍ - വെള്ളാങ്ങല്ലൂര്‍ ബ്ലോക്ക് പഞ്ചായത്തിലെ കൊമ്പത്തുകടവ് വാര്‍ഡിലും മുള്ളൂര്‍ക്കര ഗ്രാമപഞ്ചായത്തിലെ വണ്ടിപ്പറമ്പ് വാര്‍ഡിലും എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍കള്‍ വിജയിച്ചു. പാവറട്ടി ഗ്രാമപഞ്ചായത്തിലെ കാളാനി വാര്‍ഡില്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയാണ് വിജയിച്ചത്.
  10. പാലക്കാട് - കൊല്ലങ്കോട് ബ്ലോക്ക് പഞ്ചായത്തിലെ പാലത്തുള്ളി ഡിവിഷനില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ഥിവിജയിച്ചു. തച്ചമ്പാറ പഞ്ചായത്തിലെ മുണ്ടമ്പലം വാര്‍ഡില്‍ യു ഡി എഫ് വിജയിച്ചു. പുതുനഗരം പഞ്ചായത്തിലെ തെക്കത്തിവട്ടാരം വാര്‍ഡിലും യുഡിഎഫ്, മങ്കര പഞ്ചായത്തിലെ കൂരത്ത് വാര്‍ഡിലും യുഡിഎഫ് വിജയിച്ചു. ഷോളയൂര്‍ പഞ്ചായത്തിലെ കോട്ടത്തറ വാര്‍ഡില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയാണ് വിജയിച്ചത്.
  11. മലപ്പുറം - മലപ്പുറം നഗരസഭയിലെ പൊടിയാട് വാര്‍ഡില്‍ യുഡിഎഫ് വിജയിച്ചു. കൂട്ടിലങ്ങാടി ഗ്രാമപഞ്ചായത്തിലെ കൂട്ടിലങ്ങാടി വാര്‍ഡില്‍ യുഡിഎഫ് സ്വതന്ത്രന്‍ വിജയിച്ചു. മൂന്നിയൂര്‍ ഗ്രാമപഞ്ചായത്തിലെ വെള്ളായിപ്പാടം വാര്‍ഡില്‍ യുഡിഎഫ് വിജയിച്ചു. വട്ടംകുളം ഗ്രാമപഞ്ചായത്തിലെ എടപ്പാള്‍ ചുങ്കം വാര്‍ഡില്‍ യുഡിഎഫ് പിന്തുണയോടെ മത്സരിക്കുന്ന സ്വതന്ത്ര സ്ഥാനാര്‍ഥിയും മുന്‍ സിഐടിയു നേതാവുമായ ഇ എസ് സുകുമാരന്‍ വിജയിച്ചു.
  12. കോഴിക്കോട് - തൂണേരി ബ്ലോക്ക് പഞ്ചായത്തിലെ പാറക്കടവ് വാര്‍ഡില്‍ യുഡിഎഫ് വിജയിച്ചു. ഉള്ള്യോരി ഗ്രാമപഞ്ചായത്തിലെ തെരുവത്ത് കടവ് വാര്‍ഡിലും കൊടിയത്തൂര്‍ ഗ്രാമപഞ്ചായത്തിലെ മാട്ടുമുറി വാര്‍ഡിലും യുഡിഎഫ് സ്ഥാനാര്‍ഥികള്‍ വിജയിച്ചു. ഓമശ്ശേരി ഗ്രാമപഞ്ചായത്തിലെ മങ്ങാട് ഈസ്റ്റ് വാര്‍ഡില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി വിജയിച്ചു.
  13. കണ്ണൂര്‍ - തലശ്ശേരി മുനിസിപ്പല്‍ കൗണ്‍സിലില്‍ പെരിങ്കളം വാര്‍ഡില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി വിജയിച്ചു. കാങ്കോല്‍ ആലപ്പടമ്പ ഗ്രാമപഞ്ചായത്ത് ആലക്കാട് വാര്‍ഡിലും പടിയൂര്‍ കല്ല്യാട് ഗ്രാമപഞ്ചായത്ത് മണ്ണേരി വാര്‍ഡിലും എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍ വിജയിച്ചു.
  14. കാസര്‍ഗോഡ് - മുനിസിപ്പല്‍ കൗണ്‍സില്‍ ഖാസിലേന്‍ വാര്‍ഡില്‍ യുഡിഎഫ് സ്ഥാനാര്‍ഥി വിജയിച്ചു. മൊഗ്രാല്‍ പുത്തൂര്‍ ഗ്രാമപഞ്ചായത്ത് കോട്ടക്കുന്ന്, കല്ലങ്കൈ വാര്‍ഡുകളിലും യുഡിഎഫ് സ്ഥാനാര്‍ഥികള്‍ വിജയിച്ചു.

Also Read : കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ് തെരഞ്ഞെടുപ്പ്: ചരിത്രം വിജയം നേടി ബിജെപി - BJP WINS IN KU SYNDICATE ELECTION

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.