ETV Bharat / state

മൂന്നാർ ടൗണിന് സമീപം പുലിയെ കണ്ടതായി തോട്ടം തൊഴിലാളികള്‍; പരിശോധന ശക്തമാക്കി വനംവകുപ്പ് - LEOPARD SPOTTED NEAR MUNNAR

തോട്ടം മേഖലയിലെ വിവിധയിടങ്ങളിൽ മുമ്പ് കടുവയുടെയും പുലിയുടെയുമൊക്കെ സാന്നിധ്യം ഉണ്ടായിട്ടുണ്ട്.

WILD ANIMAL MAN CONFLICT MUNNAR  WILD ANIMAL ATTACKS IN MUNNAR  FOREST DEPARTMENT INSPECTION MUNNAR  LATEST MALAYALAM NEWS
Forest Department Intensifies Inspection At Munnar (ETV Bharat)
author img

By ETV Bharat Kerala Team

Published : Jan 29, 2025, 5:55 PM IST

ഇടുക്കി: മൂന്നാർ ടൗണിന് സമീപം പുലിയെ കണ്ടതായി തോട്ടം തൊഴിലാളികള്‍. ടൗണിന് സമീപമുള്ള മൂന്നാർ ഫോറസ്റ്റ് റെയിഞ്ച്‌ ഓഫിസിന് സമീപമാണ് പുലിയുടെ സാന്നിധ്യം ശ്രദ്ധയിൽപ്പെട്ടത്. സംഭവത്തിൽ വനം വകുപ്പ് പരിശോധന നടത്തുന്നുണ്ട്. പുലിയെ കണ്ട തോട്ടം തൊഴിലാളികള്‍ സംഭവം വനം വകുപ്പ് ഉദ്യോഗസ്ഥരെ അറിയിക്കുകയായിരുന്നു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

പുലിയുടെ സാന്നിധ്യം ശ്രദ്ധയിൽപ്പെട്ട ഭാഗം, കൊളുന്തെടുക്കാൻ മാത്രം തൊഴിലാളികൾ എത്തുന്ന ജനവാസമില്ലാത്ത പ്രദേശമാണ്. സംഭവത്തിൽ വനം വകുപ്പ് പരിശോധന നടത്തുന്നുണ്ട്. കൂടുതൽ സംഘത്തെ നിയോഗിച്ച് പരിശോധന ശക്തമാക്കുമെന്ന് റേഞ്ച് ഓഫിസർ സി ബിജു പറഞ്ഞു.

റേഞ്ച് ഓഫിസർ സി ബിജു മാധ്യമങ്ങളോട് (ETV Bharat)

ഇരുപതു പേരടങ്ങുന്ന രണ്ട് സംഘങ്ങളായാണ് പരിശോധന നടത്തുന്നത്. തോട്ടം മേഖലയിലെ വിവിധയിടങ്ങളിൽ മുമ്പ് കടുവയുടെയും പുലിയുടെയുമൊക്കെ സാന്നിധ്യം ഉണ്ടായിട്ടുണ്ട്. കാട്ടുകൊമ്പൻമാരടക്കം മൂന്നാർ മേഖലയിൽ കാടിറങ്ങി ഭീതി പരത്തുന്ന സംഭവം സാധാരണയായി കഴിഞ്ഞിരിക്കുകയാണ്. ഇതിനൊപ്പമാണിപ്പോൾ പുലിപ്പേടിയും വർധിച്ചിട്ടുള്ളത്.

കാട്ടാനകൾക്ക് പുറമേ പുലിപ്പേടി കൂടി ആയാൽ ജീവിതം ദുസഹമാകുമെന്ന് ആളുകൾ പറയുന്നു. വന്യജീവി ആക്രമണത്തിൽ വളർത്ത് മൃഗങ്ങൾ കൊല്ലപ്പെടുന്ന സാഹചര്യവുമുണ്ട്. വേനൽ കനക്കുന്നതോടെ വന്യജീവി ശല്യം വർധിക്കുമോയെന്ന ആശങ്ക നിലനിൽക്കെയാണ് മൂന്നാർ ടൗണിന് ഏതാനും ദൂരമകലെ പുലിയുടെ സാന്നിധ്യമുണ്ടായിട്ടുള്ളത്.

Also Read:കേരളത്തിലെ മലയോരഗ്രാമങ്ങളുടെ ഉറക്കം കെടുത്തുന്ന കടുവകള്‍: 'നര'നായാട്ടുകളുടെ നാൾവഴി

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.