ETV Bharat / state

തൃശൂരില്‍ കുഴിമന്തി കഴിച്ചവര്‍ക്ക് ശാരീരികാസ്വസ്ഥത; ചികിത്സ തേടിയത് 85 പേര്‍ - Kuzhimanthi food poisoning - KUZHIMANTHI FOOD POISONING

ഭക്ഷണം പാഴ്‌സല്‍ വാങ്ങിപ്പോയവര്‍ക്കാണ് കൂടുതലായും ശാരീരിക ബുദ്ധിമുട്ടുകള്‍ നേരിട്ടതെന്നാണ് വിവരം.

കുഴിമന്തി  ഭക്ഷ്യവിഷബാധ  THRISSUR NEWS  FOOD POISON
കുഴിമന്തി കഴിച്ചവര്‍ക്ക് ശാരീരികാസ്വസ്ഥത (Etv Bharat)
author img

By ETV Bharat Kerala Team

Published : May 27, 2024, 1:31 PM IST

Updated : May 27, 2024, 2:02 PM IST

തൃശൂരില്‍ ഭക്ഷ്യവിഷബാധ (Etv Bharat)

തൃശൂര്‍: പെരിഞ്ഞനത്തെ ഹോട്ടലില്‍ നിന്നും കുഴിമന്തി കഴിച്ച് ഭക്ഷ്യവിഷബാധയേറ്റ് ചികിത്സ തേടിയവരുടെ എണ്ണം 85ആയി. പെരിഞ്ഞനം സെന്‍ററിന് വടക്ക് ഭാഗത്തുള്ള സെയിൻ ഹോട്ടലിൽ നിന്നും കുഴിമന്തി കഴിച്ചവരാണ് വയറിളക്കവും ഛർദിയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ചികിത്സ തേടിയത്. പെരിങ്ങൂർ, കയ്‌പമംഗലം സ്വദേശികളാണ് ചികിത്സയിലുള്ള ഭൂരിഭാഗം പേരും.

ഭക്ഷണം പാഴ്‌സല്‍ വാങ്ങിപ്പോയവര്‍ക്കാണ് കൂടുതലായും ശാരീരിക പ്രശ്‌നങ്ങള്‍ ഉണ്ടായതെന്നാണ് വിവരം. മയോണൈസിന്‍റെ പ്രശ്‌നമാണോ എന്ന് കൂടുതല്‍ പരിശോധനകള്‍ക്ക് ശേഷം മാത്രമെ പറയാൻ സാധിക്കുകയുള്ളൂവെന്ന് ആരോഗ്യവകുപ്പും പഞ്ചായത്ത് അധികൃതരും വ്യക്തമാക്കി. അതേസമയം, സംഭവത്തെത്തുടർന്ന് ഹോട്ടൽ അടപ്പിച്ചതായി അധികൃതർ അറിയിച്ചു.

Last Updated : May 27, 2024, 2:02 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.