ETV Bharat / state

മാധ്യമപ്രവർത്തകരോട് അപമര്യാദയായി പെരുമാറി; സുരേഷ് ഗോപിക്കെതിരെ കെയുഡബ്ല്യൂജെ പ്രതിഷേധം - KUWJ AGAINST SURESH GOPI - KUWJ AGAINST SURESH GOPI

മാധ്യമ പ്രവർത്തകരോട് അപമര്യാദയായി പെരുമാറിയെ സുരേഷ്‌ ഗോപിക്കെതിരെ കെയുഡബ്ല്യൂജെ തൃശൂര്‍ ജില്ല കമ്മിറ്റി പ്രതിഷേധിച്ചു. ജനാധിപത്യ രീതിയിലല്ലാത്ത പ്രതികരണമാണ് സുരേഷ് ഗോപിയിൽ നിന്ന് ഉണ്ടായതെന്ന് കെയുഡബ്ല്യൂജെ.

KUWJ PROTEST  CENTRAL MINISTER SURESH GOPI  SURESH GOPI BEHAVES RUDELY TO MEDIA  കൈയുഡബ്ല്യൂജെ പ്രതിഷേധം
Suresh Gopi (ETV Bharat)
author img

By ETV Bharat Kerala Team

Published : Aug 27, 2024, 4:15 PM IST

മാധ്യമ പ്രവർത്തകരോട് അപമര്യാദയായി പെരുമാറി സുരേഷ് ഗോപി (ETV Bharat)

തൃശൂർ: മാധ്യമ പ്രവർത്തകരോട് അപമര്യാദയായി പെരുമാറിയ കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ നടപടിയിൽ കെയുഡബ്ല്യൂജെ ജില്ല കമ്മിറ്റി പ്രതിഷേധിച്ചു. ഹേമ കമ്മിറ്റി റിപ്പോർട്ട് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ പ്രതികരണം തേടാൻ എത്തിയ മാധ്യമപ്രവർത്തകരോടാണ് മന്ത്രി കൈയ്യേറ്റത്തിന് ശ്രമിച്ചത്.

കേരളത്തിൽ ഏറ്റവും ചർച്ചാവിഷയമായ ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പ്രതികരണം തേടാനാണ് മാധ്യമപ്രവർത്തകർ എത്തിയത്. കേന്ദ്രമന്ത്രി എന്ന നിലയിൽ മാത്രമല്ല സിനിമാ നടൻ എന്ന നിലയിലും പ്രതികരണം നൽകാൻ സുരേഷ് ഗോപി ബാധ്യസ്ഥനാണ് എന്ന് വിശ്വാസത്തോടെയാണ് മാധ്യമപ്രവർത്തകർ അദ്ദേഹത്തെ സമീപിച്ചത്. എന്നാൽ ആദ്യ തവണ അപമര്യാദയോടെ പെരുമാറിയ സുരേഷ് ഗോപി പിന്നീട് മാധ്യമ പ്രവർത്തകർക്ക് നേരെ കയ്യേറ്റം ചെയ്യാനാണ് ശ്രമിച്ചത്.

ജനാധിപത്യ രാജ്യത്ത് ജന പ്രതിനിധിയോട്, പ്രത്യേകിച്ചും കേന്ദ്രമന്ത്രി സ്ഥാനം വഹിക്കുന്ന വ്യക്തിയോട് സമകാലിക വിഷയങ്ങളിൽ പ്രതികരണം ആരാഞ്ഞ് റിപ്പോർട്ട് ചെയ്യാനുള്ള അവകാശം മാധ്യമപ്രവർത്തകർക്കും മാധ്യമ സ്ഥാപനങ്ങൾക്കും ഉണ്ട്. ഇതിനെതിരെ ജനാധിപത്യ രീതിയിലല്ലാത്ത പ്രതികരണമാണ് സുരേഷ് ഗോപിയിൽ നിന്ന് ഉണ്ടായത്. കേന്ദ്രമന്ത്രിയും സിനിമ നടനുമായ സുരേഷ് ഗോപിയുടെ പെരുമാറ്റത്തിൽ കെയുഡബ്ല്യൂജെ ജില്ല കമ്മിറ്റി ശക്തമായി പ്രതിഷേധിക്കുന്നതായും കെയുഡബ്ല്യൂജെ ജില്ല കമ്മിറ്റി അറിയിച്ചു.

Also Read: 'ആടുകളെ പരസ്‌പരം തമ്മിലടിപ്പിച്ച് ചോര കുടിക്കുന്നു'; മാധ്യമങ്ങളോട് കയര്‍ത്ത് സുരേഷ് ഗോപി

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.