ETV Bharat / state

'എസ്‌എഫ്ഐ മര്‍ദിച്ചു' ; കേരള സർവകലാശാല കലോത്സവ വേദിയിലേക്ക് തള്ളിക്കയറി കെ എസ് യു പ്രവർത്തകർ - സർവകലാശാല കലോത്സവത്തിൽ പ്രതിഷേധം

പിരിഞ്ഞുപോകാത്ത പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്‌ത് നീക്കി

KSU Protest Against SFI  കേരള സർവകലാശാല കലോത്സവം  KSU Protest In University Art Fest  Kerala University Art Festival
KSU Protest Against SFI In Kerala University Art Festival
author img

By ETV Bharat Kerala Team

Published : Mar 10, 2024, 1:29 PM IST

Updated : Mar 10, 2024, 1:56 PM IST

കേരള സർവകലാശാല കലോത്സവ വേദിയിലേക്ക് തള്ളിക്കയറി കെ എസ് യു പ്രവർത്തകർ

തിരുവനന്തപുരം : കേരള സർവകലാശാല കലോത്സവത്തിനെത്തിയ തങ്ങളുടെ പ്രവര്‍ത്തകരെ എസ് എഫ് ഐക്കാര്‍ മർദിച്ചുവെന്ന് ആരോപിച്ച് കലോത്സവ വേദിയായ യൂണിവേഴ്‌സിറ്റി സെനറ്റ് ഹാളിലേക്ക് തള്ളിക്കയറി കെ എസ് യുവിന്‍റെ പ്രതിഷേധം (KSU Protest In Kerala University Art Festival). കലോത്സവം തുടങ്ങിയ നാൾ മുതൽ എസ് എഫ് ഐക്ക് യൂണിയൻ നഷ്‌ടമായ കോളജുകളിലെ തങ്ങളുടെ വിദ്യാര്‍ഥികളെ തെരഞ്ഞുപിടിച്ച് മർദ്ദിക്കുകയാണെന്ന് കെ എസ് യു ആരോപിച്ചു. വേദിയിൽ ഒപ്പന മത്സരം നടക്കുമ്പോഴാണ് കെ എസ് യു പ്രവർത്തകർ പ്രതിഷേധവുമായെത്തി തള്ളിക്കയറാൻ ശ്രമിച്ചത്.

തുടർന്ന് പൊലീസ് പ്രവർത്തകരെ തടഞ്ഞു. പ്രവർത്തകർ വേദിക്ക് സമീപം കുത്തിയിരുന്ന് മുദ്രാവാക്യം വിളിച്ചു. ഒരു വിഭാഗം, മത്സരങ്ങള്‍ അട്ടിമറിക്കാൻ ശ്രമിക്കുന്നുവെന്നും കെ എസ് യു ആരോപിച്ചു. കെ എസ് യു പ്രവർത്തകർ പ്രതിഷേധിക്കുമ്പോൾ എസ് എഫ് ഐ പ്രവർത്തകരും മുദ്രാവാക്യം വിളികളുമായെത്തി.

ഇരു കൂട്ടരും ചേരിതിരിഞ്ഞ് മുദ്രാവാക്യം വിളിച്ചു. പ്രതിഷേധം മൂലം മത്സരങ്ങൾ തടസപ്പെട്ടതോടെ മത്സരാർഥികളും പ്രതിഷേധിച്ചു. എന്നാൽ സംഘർഷ സാധ്യതയ്ക്കിടെയും മത്സരം തുടരുകയാണെന്ന് സംഘാടകര്‍ അറിയിച്ചു. പൊലീസ് എത്തിയാണ് സംഘർഷാവസ്ഥ ഒഴിവാക്കിയത്. പിരിഞ്ഞുപോകാത്ത പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്‌ത് നീക്കി.

സര്‍വകലാശാല യൂണിയനെതിരെ ചാന്‍സിലര്‍ക്ക് പരാതി : അതേസമയം മാര്‍ ഇവാനിയോസ് കോളജ് അധികൃതര്‍ സര്‍വകലാശാല യൂണിയനെതിരെ ചാന്‍സിലര്‍ക്ക് പരാതി നല്‍കി. വിധികർത്താക്കളെയും കുട്ടികളെയും ഭീഷണിപ്പെടുത്താന്‍ ശ്രമിക്കുന്നുവെന്നും ഒരു വിഭാഗം മത്സരങ്ങൾ അട്ടിമറിക്കാൻ ശ്രമിക്കുകയാണെന്നും മാർ ഇവാനിയോസിലെ വിദ്യാർഥികൾ മത്സരിക്കുമ്പോൾ മുദ്രാവാക്യം വിളിച്ച് അലങ്കോലപ്പെടുത്താൻ ശ്രമിക്കുന്നുവെന്നും ചൂണ്ടിക്കാട്ടിയാണ് മാര്‍ ഇവാനിയോസ് കോളജ് പ്രിൻസിപ്പൽ പരാതി നൽകിയത്.

Also read : സിദ്ധാർത്ഥിന്‍റെ കൊലപാതകം ആത്മഹത്യയാണെന്ന് വരുത്തി തീർക്കാൻ ശ്രമം ; കെഎസ്‌യു സംസ്ഥാന വൈസ് പ്രസിഡന്‍റ് മുഹമ്മദ് ഷമ്മാസ്

Last Updated : Mar 10, 2024, 1:56 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.