ETV Bharat / state

കെഎസ്ആര്‍ടിസി ഇടിച്ച് ലോറിയുടെ നിയന്ത്രണം വിട്ടു; പിന്നാലെ നാല് ബൈക്കുകളിലിടിച്ച് അപകടം, ഒഴിവായത് വൻ ദുരന്തം - LORRY ACCIDENT IN MALAPPURAM

ചങ്ങരംകുളം സംസ്ഥാന പാതയില്‍ ചിയ്യാനൂര്‍ പാടത്ത് നിര്‍ത്തിയിട്ട ബൈക്കുകളിലാണ് ഇടിച്ചത്.

ACCIDENT IN MALAPURAM  ചങ്ങരംകുളം അപകടം  LORRY ACCIDENT  ACCIDENTS KERALA
KSRTC Accident in malappuram (ETV Bharat)
author img

By ETV Bharat Kerala Team

Published : Nov 25, 2024, 8:06 PM IST

മലപ്പുറം: കെഎസ്ആര്‍ടിസി ബസിടിച്ച് നിയന്ത്രണം വിട്ട ലോറി നാല് ബൈക്കുകളിലിടിച്ച് അപകടം. ചങ്ങരംകുളം സംസ്ഥാന പാതയില്‍ ചിയ്യാനൂര്‍ പാടത്ത് നിര്‍ത്തിയിട്ട ബൈക്കുകളില്‍ ലോറി ഇടിക്കുകയായിരുന്നു. അപകടത്തിൽ ബൈക്കുകൾ ഭാഗികമായി തകർന്നു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം

ചിയ്യാനൂര്‍ ബാറിന് സമീപത്താണ് അപകടം ഉണ്ടായത്. ഓട്ടോ പെട്ടെന്ന് തിരിക്കാൻ ശ്രമിച്ചതോടെ ചങ്ങരംകുളം ഭാഗത്ത് നിന്ന് തൃശൂരിലേക്ക് പോകുകയായിരുന്ന ലോറി പെട്ടെന്ന് ബ്രേക്കിടുകയായിരുന്നു. ലോറിക്ക് പിന്നിൽ വരികയായിരുന്ന കെഎസ്ആർടിസി ബസ് ലോറിയില്‍ ഇടിക്കുകയും ചെയ്‌തു.

നിയന്ത്രണം വിട്ട ലോറി ബൈക്കുകളിലിടിച്ച് അപകടമുണ്ടായപ്പോൾ. (ETV Bharat)

നിയന്ത്രണം വിട്ട ലോറി റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ബൈക്കുകളില്‍ ഇടിക്കുകയായിരുന്നു. അപകട സമയത്ത് ആളില്ലാതിരുന്നതിനാല്‍ വലിയ ദുരന്തമാണ് ഒഴിവായത്.

Also Read: മരം മുറിക്കാൻ റോഡിന് കുറുകെ വലിച്ചു കെട്ടിയ കയര്‍ കഴുത്തില്‍ കുരുങ്ങി; ബൈക്ക് യാത്രികന് ദാരുണാന്ത്യം, അപകടം കുടുംബത്തിനൊപ്പം സഞ്ചരിക്കുമ്പോൾ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.