പത്തനംതിട്ട: പത്തനംതിട്ട ജില്ല വിദ്യാഭ്യാസ ഓഫീസിലെ ഫ്യൂസ് ഊരി കെഎസ്ഇബി.
വൈദ്യുതി ബില്‍ കുടിശ്ശികയായതോടെയാണ് കെഎസ്ഇബി ഫ്യൂസ് ഊരിയത്. എട്ടു മാസത്തെ കുടിശ്ശികയായി അറുപതിനായിരത്തിലധികം രൂപയാണ് പത്തനംതിട്ട ജില്ല വിദ്യാഭ്യാസ ഓഫീസ് അടയ്ക്കാനുളളത്.
തുക അടയ്ക്കാതെ വന്നതോടെ ഇന്ന് രാവിലെയാണ് കെഎസ്ഇബി ജീവനക്കാരെത്തി ഫ്യൂസ് ഊരിയത്. 108 സ്‌കൂളുകളുടെ പ്രവർത്തനങ്ങളാണ് പത്തനംതിട്ട ജില്ലാ വിദ്യാഭ്യാസ ഓഫീസ് നോക്കി വരുന്നത്. സ്വർണ്ണം പണയംവെച്ചുൾപ്പെടെ പണമടച്ചുവെന്നും ഇനി വകുപ്പിൽ നിന്ന് തന്നെ പണം നൽകാതെ മുന്നോട്ടു പോകനാകില്ലെന്നുമുള്ള നിലപാടിലാണ് ജില്ലാ വിദ്യാഭ്യാസ ഓഫീസ് അധികൃതർ.
Also Read:കെഎസ്‌ഇബി ഉദ്യോഗസ്ഥനെ ഓഫിസില്‍ കയറി മര്‍ദിച്ചു; നാല് പേര്‍ക്കെതിരെ കേസ്