പത്തനംതിട്ട: പാർട്ടി നവീൻ ബാബുവിൻ്റെ കുടുംബത്തിനൊപ്പമെന്ന് സിപിഎം പത്തനംതിട്ട ജില്ല സെക്രട്ടറി കെപി ഉദയഭാനു. നവീൻ ബാബുവിന്‍റെ മലയാലപ്പുഴയിലെ വീട് സന്ദർശിച്ചശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാർട്ടി എപ്പോഴും എഡിഎമ്മിന്‍റെ കുടുംബത്തിന് ഒപ്പമാണെന്നും കുടുംബത്തിന്‍റെ എല്ലാ സംശയങ്ങളും ദൂരീകരിക്കുമെന്നും ഉദയഭാനു പറഞ്ഞു. പ്രശാന്തനെ തനിക്കറിയില്ല. ഇതിൽ ആർക്കെല്ലാം പങ്കുണ്ടോ അതെല്ലാം അന്വേഷിക്കട്ടെയെന്നും കുറ്റം ചെയ്‌തവരെല്ലാം നിയമത്തിന് മുന്നിലെത്തട്ടെയെന്നും അദ്ദേഹം പറഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
അതേസമയം എഡിഎമ്മിന്‍റെ മരണത്തിൽ ഇന്നലെ (ഒക്‌ടോബർ 29) പിപി ദിവ്യയുടെ അറസ്റ്റ് രേഖപ്പെടുത്തി റിമാൻഡ് ചെയ്‌തു. മരണത്തിൽ ദിവ്യയുടെ മുൻകൂർ ജാമ്യാപേക്ഷ കോടതി റദ്ദാക്കിയതിന് പിന്നാലെയാണ് നടപടി. 14 ദിവസത്തേക്കാണ് റിമാൻഡ് ദിവ്യയെ ചെയ്‌തിരിക്കുന്നത്. ജില്ലാ ആശുപത്രിയിലെ വൈദ്യപരിശോധനയ്ക്ക് ശേഷമായിരുന്നു ദിവ്യയെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയത്.
Also Read : എഡിഎമ്മിന്‍റെ മരണം: ഒടുക്കം പിപി ദിവ്യ ജയിലിലേക്ക്, 14 ദിവസത്തേക്ക് റിമാന്‍ഡ്