ETV Bharat / state

സുരേഷിന്‍റെ കണ്ണീരിനു ആര് മറുപടി നൽകും, കരുവന്നൂർ ബാങ്കിന്‍റെ വഴിയേ കോളിത്തട്ടും; പ്രതിസന്ധിയാലായ നിക്ഷേപകർ സമരത്തിൽ - co operative bank fraud in kannur

കണ്ണൂർ ജില്ലയിലെ കോളിത്തട്ട് സർവീസ് സഹകരണബാങ്കിൽ വൻ നിക്ഷേപ തട്ടിപ്പ്. പലർക്കും പണം നഷ്‌ടപ്പെട്ടു. പ്രതിസന്ധിയാലായ നിക്ഷേപകർ സമരത്തിൽ.

BANK INVESTMENT FRAUD KANNUR  KOLITHUTTU BANK INVESTMENT FRAUD  കോളിത്തട്ട് സഹകരണ ബാങ്ക്  കോളിത്തട്ട് ബാങ്ക് നിക്ഷേപ തട്ടി
Kannur kolithutt Cooperative Bank Investment (ETV Bharat)
author img

By ETV Bharat Kerala Team

Published : Sep 25, 2024, 10:19 PM IST

കണ്ണൂർ : കരുവന്നൂർ ബാങ്ക് നിക്ഷേപതട്ടിപ്പിന് പിന്നാലെ കണ്ണൂർ ഇരിട്ടി കോളിതട്ട് സർവീസ് സഹകരണ ബാങ്കിലും വലിയ തട്ടിപ്പ്. നിരവധി നിക്ഷേപകർക്ക് പണം നഷ്‌ടപ്പെട്ടു. പണം നഷ്‌ടപ്പെട്ടതിന് പിന്നാലെ ബാങ്കിലെ നിക്ഷേപകര്‍ സമരത്തില്‍. പണം നഷ്‌ടപ്പെട്ടവരിൽ ഒരാളായ ചപ്പങ്കേരി സ്വദേശി സുരേഷ്‌ കുമാറിന്‍റെ ജീവിതം വളരെ പ്രതിസന്ധിയിലാണ്.

കരൾ സമ്പന്ധമായ അസുഖത്തെ തുടർന്നു വീട്ടിൽ വിശ്രമത്തിൽ കഴിയുകയാണ് സുരേഷ് കുമാർ. അധ്യാപകനായിരുന്ന സുരേഷ് കുമാറും ഭാര്യ സിന്ധു സുരേഷും 13 വർഷത്തെ മാലിധ്വീപിലെ അധ്യാപന ജോലിക്ക് ശേഷം 2019 ഇൽ ആണ് നാട്ടിലേക്ക് താമസം മാറിയത്. വരും കാലങ്ങളിലേക്ക് ജീവിക്കാൻ ആവശ്യമായ പണം സാമ്പാദിച്ചു നാട്ടിലെത്തിയ ഇവർ കോൺഗ്രസ് ഭരിക്കുന്ന ഉളിക്കൽ സർവീസ് സഹകരണ ബാങ്കിൽ ഡെപ്പോസിറ്റ് ചെയ്യുകയും ചെയ്‌തു.

കോളിത്തട്ട് സർവീസ് സഹകരണ ബാങ്കിൽ വൻ തട്ടിപ്പ് (ETV Bharat)

എന്നാൽ വീട്ടിൽ നിന്നു ഒരു കിലോമീറ്റർ അകലെ മാത്രം ഉള്ള സിപിഎം ഭരണ സമിതിയുടെ കീഴിൽ ഉള്ള കോളിത്തട്ട് സർവീസ് ബാങ്കിന്‍റെ അറബി ശാഖയിലെ ഉദ്യോഗസ്ഥർ നിരന്തരമായി ബന്ധപെട്ടപ്പോൾ അക്കൗണ്ട് അവിടേക്ക് മാറ്റി. 34 ലക്ഷം രൂപയാണ് കോളിത്തട്ടിലേക്ക് മാറ്റിയത്.

ചികിത്സയ്ക്ക് വേണ്ടി 100 ലധികം തവണയാണ് കോളിത്തട്ട് സർവീസ് സഹകരണ ബാങ്കിന്‍റെ പടികൾ ചവിട്ടിയതെന്ന് സുരേഷ് പറഞ്ഞു. ഏക മകൻ ബാംഗ്ലൂരിൽ ചാർട്ടെഡ് അക്കൗണ്ടന്‍റ് ആയി പ്രവർത്തിക്കുകയാണ്. അവൻ പഠിച്ചു ജോലി നേടി. അവനോട് നമുക്ക് പണം ചോദിക്കാൻ പറ്റില്ലല്ലോ.

ബാങ്കുകാര്‍ കൈ മലർത്തുകയാണ്. ഇനി എന്ത് ചെയ്യുമെന്ന് അറിയില്ല. ഭാര്യ സിന്ധുവിന്‍റെ അമ്മ കാൻസർ ബാധിച്ചു മരിക്കുന്നത് 2019 സെപ്റ്റംബർ 23 നായിരുന്നു. അമ്മയുടെ കുടുംബ ഓഹരിയായ 6 ലക്ഷം കൂടപ്പിറപ്പുകളുടേത് കൂടിയായിട്ടും സ്വന്തം റിസ്‌കിൽ നിക്ഷേപിച്ച 6 ലക്ഷം കൂടി അതിന്‍റെ കൂടെ ബാങ്കിൽക്കിടക്കുന്നു. 2023 ഡിസംബർ ആയിരുന്നു അവസാനമായി ബാങ്ക് പറഞ്ഞ സമയം. അധ്വാനിച്ചുണ്ടാക്കിയ തുക കിട്ടാൻ ഇനി എത്ര വാതിലുകൾ മുട്ടണം എന്ന് അറിയില്ലെന്ന് സിന്ധുവും പ്രതികരിച്ചു.

സമരം കനക്കുമ്പോൾ....

സിപിഎം നിയന്ത്രണത്തിലുള്ള കോളിത്തട്ട് സർവീസ് സഹകരണ ബാങ്കിലെ നിക്ഷേപ തട്ടിപ്പിനെതിരെ പ്രതിഷേധം കനക്കുകയാണ്. ബാങ്കിൽ പത്തു കോടിയിലധികം രൂപയുടെ തട്ടിപ്പാണ് സഹകരണ സംഘം ഓഡിറ്റ് റിപ്പോർട്ടിൽ കണ്ടെത്തിയിരിക്കുന്നത്. ബാങ്കിലെ ചില ഭരണസമിതി അംഗങ്ങളുടെയും മുൻ സെക്രട്ടറിയടെയും ഉൾപ്പെടെയുള്ള ചില ജീവനക്കാരുടെ ഒത്താശയോടെയാണ് കോടികളുടെ വെട്ടിപ്പ് നടന്നിരിക്കുന്നത് എന്നാണ് ആക്ഷേപവും കണ്ടെത്തലും.

നിക്ഷേപകർക്ക് തുക തിരിച്ചു നൽകണമെന്നും അഴിമതിക്കാരായ ജീവനക്കാരുടെയും ഭരണസമിതി അംഗങ്ങളുടെയും സ്വത്ത് കണ്ടു കെട്ടണമെന്നും ക്ഷേമപെൻഷൻ തുകയും കുടുംബശ്രീ നിക്ഷേപങ്ങളും തിരിച്ചു നൽകണമെന്നും ആവശ്യപ്പെട്ട് കർമ്മസമിതിയുടെ നേതൃത്വത്തിൽ നിക്ഷേപകർ ബാങ്കിന് മുന്നിൽ ധർണ നടത്തിക്കഴിഞ്ഞു. കാലാവധി എത്തിയിട്ടും നിക്ഷേപത്തുക തിരിച്ചു നൽകാത്തതും മരിച്ചയാളുടെ പേരിൽ വ്യാജസാക്ഷിയോപ്പിട്ട് വായ്‌പ വെട്ടിപ്പ് നടന്നതായും ഓഡിറ്റ് പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്.

ഇടപാടുകാർ ബാങ്കിൽ പണപ്പെടുത്തിയ സ്വർണം എടുത്ത് മറ്റൊരു ബാങ്കിൽ പണയപ്പെടുത്തി ലക്ഷങ്ങൾ കൈത്തലാക്കിയതായും കണ്ടെത്തി. 5000 മുതൽ 30 ലക്ഷം രൂപ വരെ നിക്ഷേപം നടത്തിയവർക്ക് കാലാവധി പൂർത്തിയായിട്ടും ഇതുവരെയും നിക്ഷേപം തിരിച്ചു നൽകിയിട്ടില്ല. ബാങ്കിന് പത്തു കോടിയിലധികം രൂപയുടെ ബാധ്യതയുണ്ടെന്നും ഒന്നരക്കോടിയോളം രൂപ കാർഷിക കടാശ്വാസ കമ്മീഷനിൽ നിന്നും കിട്ടാനുണ്ടെന്നും 11 കോടിയോളം രൂപ വായ്‌പ ഉണ്ടെന്നും ആണ് അധികൃതർ പറയുന്നത്.

മരിച്ചയാളുടെ പേരിലും മറ്റുമുള്ള വ്യാജവായ്‌പകളാണ് ഏറെയും. നാട്ടിലെ മേൽവിലാസത്തിൽ ബാങ്കിന്‍റെ പരിധിക്ക് പുറത്തുള്ളവർക്കും നൽകിയിട്ടുണ്ടെന്നും കർമ്മസമിതി അംഗങ്ങൾ ആരോപിക്കുന്നു. അതേസമയം ബാങ്കിനു മുന്നിൽ നിക്ഷേപകർ നടത്തുന്ന പ്രതിഷേധം കോൺഗ്രസ് നേതൃത്വം ഏറ്റെടുത്തിട്ടുണ്ട്.

Also Read : വെസ്റ്റ്ബാങ്കിലെ അല്‍ജസീറ ബ്യൂറോ അടച്ച് പൂട്ടി ഇസ്രയേല്‍ സൈന്യം - Israel Shuts Down Al Jazeera

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.