ETV Bharat / state

'ശോഭ സുരേന്ദ്രൻ വീട്ടിലെത്തിയതിന് തെളിവുണ്ട്'; ചിത്രം പുറത്തുവിട്ട് തിരൂർ സതീഷ്

ശോഭ സുരേന്ദ്രൻ തിരൂർ സതീഷിന്‍റെ ഭാര്യയ്‌ക്കും മകനുമൊപ്പം നിൽക്കുന്ന ചിത്രമാണ് പുറത്തുവിട്ടത്.

കൊടകര കുഴൽപ്പണ കേസ്  Kodakara Black Money Case  BJP VICE PRESIDENT SHOBHA SURENDRAN  LATEST NEWS IN MALAYALAM
Thirur Satheesh (ETV Bharat)
author img

By ETV Bharat Kerala Team

Published : Nov 4, 2024, 5:21 PM IST

തൃശൂർ: തിരൂർ സതീഷിന്‍റെ വീട്ടിൽ എത്തിയില്ലെന്ന ശോഭ സുരേന്ദ്രന്‍റെ വാദം തെറ്റെന്ന് തെളിയിക്കുന്ന ചിത്രം പുറത്ത് വിട്ട് തിരൂർ സതീഷ്. ശോഭ സുരേന്ദ്രൻ വീട്ടിലെത്തിയ ചിത്രങ്ങളാണ് തിരൂർ സതീഷ് പുറത്തുവിട്ടത്. ആറുമാസം മുമ്പ് സതീഷിന്‍റെ ഭാര്യയോടും മകനോടുമൊപ്പം വീടിനകത്ത് നിൽക്കുന്ന ചിത്രമാണ് പുറത്തായത്. ചിത്രം വ്യാജമെങ്കിൽ നിയമനടപടി സ്വീകരിക്കാന്‍ തിരൂർ സതീഷ് ശോഭ സുരേന്ദ്രനെ വെല്ലുവിളിച്ചു.

തിരൂർ സതീഷ് തന്‍റെ വീട്ടിലോ താൻ തിരൂർ സതീഷിന്‍റെ വീട്ടിലോ എത്തിയിട്ടില്ലെന്നായിരുന്നു ഇന്നലെ (നവംബർ 3) ശോഭാ സുരേന്ദ്രൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞത്. എന്നാൽ ശോഭയുടെ വാദം പച്ചക്കള്ളമാണെന്ന് തെളിയിക്കുന്ന ചിത്രങ്ങള്‍ ഇന്ന് പുറത്തുവന്നു.

തിരൂർ സതീഷ് സംസാരിക്കുന്നു (ETV Bharat)

ശോഭ സതീഷിന്‍റെ വീട്ടിലെത്തിയതിന്‍റെയും തറവാട്ട് വീട്ടിലെത്തിയതിന്‍റെയും ചിത്രങ്ങളാണ് പുറത്തുവന്നത്. ശോഭാ സുരേന്ദ്രൻ തന്‍റെ വീട്ടിൽ വന്നിട്ടുണ്ടെന്നും താനുമായി പല കാര്യങ്ങളും സംസാരിച്ചിട്ടുണ്ടെന്നും സതീഷ് പറഞ്ഞു. തനിക്ക് കുഴല്‍പ്പണ കേസുമായി ബന്ധപ്പെട്ട വിവരങ്ങളെല്ലാം അറിയാമായിരുന്നെന്നും എല്ലാവരോടും അത് തുറന്ന് പറയുമെന്നും പറഞ്ഞപ്പോള്‍ പറഞ്ഞു കൊള്ളാന്‍ ശോഭ സുരേന്ദ്രൻ പറഞ്ഞു.

എല്ലാവരേയും അറിയിക്കേണ്ട സമയമാണെങ്കില്‍ അറിയിക്കാമെന്നും അവര്‍ പറഞ്ഞെന്ന് കഴിഞ്ഞ ദിവസം തിരൂര്‍ സതീഷ് വ്യക്തമാക്കിയിരുന്നു. എന്നാല്‍, ഇക്കാര്യങ്ങളെല്ലാം തന്നെ ശോഭ സുരേന്ദ്രന്‍ നിഷേധിച്ചിരുന്നു. ഇതിനുള്ള തെളിവായാണ് തിരൂര്‍ സതീഷ് ഇപ്പോള്‍ ഫോട്ടോ പുറത്തുവിട്ടിരിക്കുന്നത്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം

അതേസമയം, കൊടകര കേസിൽ കുഴൽപ്പണം കടത്തിയ മുഖ്യസാക്ഷി ധർമ്മരാജന്‍റെ കൂടുതൽ മൊഴി പുറത്ത് വന്നത് ബിജെപിയെ വെട്ടിലാക്കി. കെ സുരേന്ദ്രനുമായി അടുത്ത ബന്ധം ഉണ്ടെന്നും സുരേന്ദ്രനൊപ്പം രണ്ടുതവണ അമിത് ഷായുമായി കൂടിക്കാഴ്‌ച നടത്തിയെന്നുമാണ് പ്രത്യേക അന്വേഷണ സംഘത്തിന് ധർമ്മരാജൻ നൽകിയിരിക്കുന്ന മൊഴി.

ബിജെപിക്ക് വേണ്ടി ബെംഗളൂരുവിൽ നിന്ന് ഇടയ്ക്കിടയ്ക്ക് പണം എത്തിക്കാറുണ്ട്. 25 കോടിയുടെ കള്ളപ്പണം പലതവണകളിലായി കേരളത്തിലേക്ക് എത്തിച്ചിരുന്നു. കോന്നി ഉപതെരഞ്ഞെടുപ്പ് സമയത്തും കുഴൽപ്പണം എത്തിച്ചുവെന്ന് പ്രത്യേക അന്വേഷണ സംഘത്തിന് നൽകിയ മൊഴിയിൽ ധർമ്മരാജൻ പറയുന്നു. അതേസമയം കേസിൽ തുടരന്വേഷണം നടത്തുന്നതിന് മുന്നോടിയായി പ്രത്യേക അന്വേഷണസംഘം വിശദമായ നിയമപദേശം തേടി.

Also Read: 'സതീശന് പിന്നില്‍ സിപിഎം'; ആരോപണങ്ങളുടെ 'തിരക്കഥ' എകെജി സെന്‍ററില്‍ നിന്നെന്ന് ശോഭ സുരേന്ദ്രൻ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.