ETV Bharat / state

ഐടിഐകളിൽ ആര്‍ത്തവ അവധിയും ശനിയാഴ്‌ച അവധിയും പ്രഖ്യാപിച്ച് സര്‍ക്കാര്‍ - EDUCATION MINISTER V SIVANKUTTY

ഐടിഐ ട്രെയിനികൾക്ക് എല്ലാ ശനിയാഴ്‌ചയും അവധി അനുവദിക്കും. നഷ്‌ടപ്പെടുന്ന പരിശീലന സമയം ഒഴിവാക്കുന്നതിനായി ഐടിഐ ഷിഫ്റ്റുകൾ പുനർ നിശ്ചയിക്കും.

menstrual leave in ITI  Education Minister V Sivankutty  ഐടിഐ  ആർത്തവ അവധി
V Sivankutty (ETV Bharat)
author img

By ETV Bharat Kerala Team

Published : Nov 28, 2024, 5:29 PM IST

തിരുവനന്തപുരം: സംസ്ഥാനത്തെ ഐടിഐകളിൽ രണ്ട് ദിവസത്തെ അവധി പ്രഖ്യാപിച്ചു. ശനിയാഴ്‌ച അവധിയും ആർത്തവ അവധിയുമാണ് പ്രഖ്യാപിച്ചത്. ഐടിഐ ട്രെയിനികളുടെ ദീർഘകാല ആവശ്യം പരിഗണിച്ചാണ് സുപ്രധാന തീരുമാനമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. ഇന്നത്തെ കാലഘട്ടത്തിൽ എല്ലാ മേഖലകളിലും വനിതകൾ പ്രവർത്തിക്കുന്നു. വളരെ ആയാസമേറിയ നൈപുണ്യ പരിശീലന ട്രേഡുകളിൽപോലും വനിതകളുണ്ട്.

ഇക്കാര്യങ്ങൾ എല്ലാം പരിഗണിച്ച് ഐടിഐകളിലെ വനിതാ ട്രെയിനികൾക്ക് ആർത്തവ അവധി ഉള്‍പ്പെടെ മാസത്തിൽ രണ്ട് ദിവസം അനുവദിക്കുന്നതായി വി ശിവൻകുട്ടി പറഞ്ഞു. ഐടിഐ ട്രെയിനികൾക്ക് എല്ലാ ശനിയാഴ്‌ചയും അവധി അനുവദിക്കുവാൻ സർക്കാർ തീരുമാനിച്ചതായും ഇതു മൂലം നഷ്‌ടപ്പെടുന്ന പരിശീലന സമയം ഒഴിവാക്കുന്നതിനായി ഐടിഐ ഷിഫ്റ്റുകൾ പുനർനിശ്ചയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം

ആദ്യ ഷിഫ്റ്റ് രാവിലെ 7.30 മുതൽ വൈകുന്നേരം 3.00 മണി വരെയും രണ്ടാം ഷിഫ്റ്റ് രാവിലെ 10 മണി മുതൽ വൈകുന്നേരം 5:30 വരെയുമാണ്. ട്രെയിനികൾക്ക് ശനിയാഴ്‌ച അവധിയാണെങ്കിലും ആവശ്യമുള്ളവർക്ക് ഷോപ്പ് ഫ്ളോർ ട്രെയിനിങ്, ഹ്രസ്വകാല പരിശീലന കോഴ്‌സുകൾ എന്നിവയ്ക്കായും മറ്റു പാഠ്യേതര പ്രവർത്തനങ്ങൾക്കായും ഈ ശനിയാഴ്‌ചകൾ ഉപയോഗപ്പെടുത്താവുന്നതാണെന്നും മന്ത്രി അറിയിച്ചു.

Read More: കേരളത്തില്‍ അംഗീകാരമില്ലാത്ത 827 സ്‌കൂളുകള്‍, നടപടി ഉടനെന്ന് മന്ത്രി; കുട്ടികളുടെ ഭാവിയെന്ത്?

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.