ETV Bharat / state

വ്യാജ ലാഭം, സജീവമാകുന്ന ട്രേഡിങ് തട്ടിപ്പ്; വലയില്‍ വീഴാതിരിക്കാന്‍ എന്ത് ചെയ്യണം? - How To Prevent Investment fraud

സാങ്കേതിക വിദ്യ വളരുന്നതിനനുസരിച്ച് അതുമായി ബന്ധപ്പെട്ട തട്ടിപ്പുകളും വർധിക്കുന്ന സാഹചര്യത്തില്‍ സ്വയരക്ഷക്കുള്ള മാര്‍ഗങ്ങളെ പറ്റിയുള്ള പരമ്പര.

ONLINE FRAUDULENT TIPS  INVESTMENT FRAUD  ട്രേഡിങ് തട്ടിപ്പ്  ഇൻവെസ്റ്റ്‌മെന്‍റ് തട്ടിപ്പ്
Representative Image (ETV Bharat)
author img

By ETV Bharat Kerala Team

Published : Jul 5, 2024, 10:44 PM IST

കോഴിക്കോട് : സാങ്കേതിക വിദ്യ വളരുന്നതിനനുസരിച്ച് അതുമായി ബന്ധപ്പെട്ട തട്ടിപ്പുകളും വർധിക്കുകയാണ്. സൈബർ കുറ്റകൃത്യങ്ങൾ വർധിക്കുമ്പോൾ ഡിജിറ്റൽ ലോകത്ത് സ്വയരക്ഷക്കുള്ള മാര്‍ഗങ്ങൾ എന്തൊക്കെയാണ് എന്നതിനെ പറ്റിയാണ് ഈ പരമ്പര. പരമ്പരയുടെ രണ്ടാം അധ്യായത്തില്‍ ഇൻവെസ്റ്റ്‌മെന്‍റ് അല്ലെങ്കില്‍ ട്രേഡിങ് തട്ടിപ്പുകളെ പറ്റി കൂടുതലറിയാം.

ഇൻവെസ്റ്റ്‌മെന്‍റ് /ട്രേഡിങ് തട്ടിപ്പ് : ഓൺലൈൻ കുറ്റകൃത്യങ്ങൾ ചെയ്യുന്ന സംഘങ്ങൾക്ക് നിക്ഷേപ മേഖലയുമായി ബന്ധപ്പെട്ട് പല പദ്ധതികളുമുണ്ട്. സ്‌പാം ഇ-മെയിൽ, വിശ്വാസ യോഗ്യമായ ഓൺലൈൻ പരസ്യങ്ങൾ തുടങ്ങിയവ സാമൂഹിക മാധ്യമങ്ങൾ വഴി പ്രചരിപ്പിച്ച് തട്ടിപ്പുകൾ നടത്തി വരുന്നുണ്ട്. ഇവരുടെ എല്ലാ പദ്ധതികളും വിശ്വസനീയമായതും തീർത്തും ആദായകരവുമാണ് എന്നും മറ്റും കാണിച്ചാണ് ഇത്തരം വാഗ്‌ദാനങ്ങൾ നൽകുന്നത്. പക്ഷേ ഇതെല്ലാം വിശ്വസിച്ച് നിക്ഷേപിക്കുന്നവരെ സ്ഥിരമായി വഞ്ചിക്കുകയും അവരുടെ കൈയിലുള്ള പണം തട്ടിയെടുക്കുകയുമാണ് സംഘം ചെയ്യുന്നത്.

തട്ടിപ്പിലേക്കുള്ള വഴികൾ...

  • ഫേസ്ബുക്ക്, വാട്ട്സ്‌ആപ്പ് പോലെയുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ സൗജന്യ ട്രേഡിങ് ടിപ്‌സ് ക്ലാസുകളെക്കുറിച്ചുള്ള പരസ്യങ്ങളാണ് ഇരകൾക്ക് ആദ്യം ലഭിക്കുന്നത്.
  • പരസ്യങ്ങളിൽ ക്ലിക്ക് ചെയ്യുമ്പോൾ അത് വാട്‌സ്‌ആപ്പിലെയോ ടെലഗ്രാമിലെയോ ഗ്രൂപ്പിലേക്ക് റീഡയറക്‌ട് ചെയ്യപ്പെടും.
  • തട്ടിപ്പുകാർ ഇരകളുമായി ഈ ഗ്രൂപ്പുകൾ വഴി ആശയവിനിമയം നടത്തുകയും ഓഹരികൾ വാങ്ങാനും വിൽക്കാനുമുള്ള സൗജന്യ ട്രേഡിങ് ടിപ്പുകൾ വാഗ്‌ദാനം ചെയ്‌ത്‌ നിക്ഷേപം നടത്താൻ അവരെ പ്രേരിപ്പിക്കുകയും ചെയ്യും.
  • കുറച്ച് ദിവസങ്ങൾക്ക് ശേഷം, സ്റ്റോക്കുകൾ ട്രേഡ് ചെയ്യുന്നതിനും വലിയ ലാഭം നേടുന്നതിനുമായി തട്ടിപ്പുകാർ നൽകുന്ന ട്രേഡിങ് ആപ്ലിക്കേഷനുകൾ ഇൻസ്റ്റാൾ ചെയ്യാൻ ഇരകളോട് ആവശ്യപ്പെടുന്നു.
  • ഡിജിറ്റൽ വാലറ്റിൽ വ്യാജ ലാഭം പ്രദർശിപ്പിച്ച് കാണിക്കും.
  • ഇരകൾ ഡിജിറ്റൽ വാലറ്റിൽ നിന്ന് പിൻവലിക്കാൻ ശ്രമിക്കുമ്പോൾ ഏകദേശം 50 ലക്ഷം രൂപയോ അതിൽ കൂടുതലോ ലാഭത്തിൽ എത്തിയാൽ മാത്രമേ ഇത് സാധ്യമാകൂ എന്നു പറയുന്നു.

വളരെ ശ്രദ്ധിക്കേണ്ടത്... : സാധാരണയിലും ഉയർന്ന റിട്ടേണുകൾ വാഗ്‌ദാനം ചെയ്യുന്ന ഓൺലൈൻ ട്രേഡിങ് പ്ലാറ്റ്‌ഫോമുകളിൽ നിക്ഷേപിക്കരുത്. സാധാരണയിലും മികച്ച നേട്ടം നൽകുന്നതായി വാഗ്‌ദാനം നൽകുന്ന നിക്ഷേപങ്ങളില്‍ ജാഗ്രത പാലിക്കുക. നിക്ഷേപം നടത്തുന്നതിന് മുമ്പ് സമഗ്രമായി അന്വേഷിക്കുക.
തുടരും...
കടപ്പാട്: സൈബർ ടീം കോഴിക്കോട്

Also Read: 'ഹൈടെക്' ലോട്ടറി തട്ടിപ്പ്: വലയില്‍ വീഴാതിരിക്കാന്‍ എന്ത് ചെയ്യണം? - How To Prevent Cyber Crimes

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.