ETV Bharat / state

'രഹസ്യം ചോരുമെന്ന ഭയം വന്നാല്‍ സിപിഎം കൊല്ലും' ; പികെ കുഞ്ഞനന്തന്‍റെ മരണത്തില്‍ ദുരൂഹതയെന്ന് കെഎം ഷാജി - പികെ കുഞ്ഞനന്തന്‍

ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ ശിക്ഷ അനുഭവിക്കവെയാണ് പി കെ കുഞ്ഞനന്തന്‍ മരിക്കുന്നത്. ജയിലില്‍ വച്ച് ഭക്ഷ്യവിഷബാധ ഏല്‍ക്കുകയായിരുന്നുവെന്നും ഇതില്‍ ദുരൂഹതയുണ്ടെന്നുമാണ് ലീഗ് നേതാവിന്‍റെ ആരോപണം.

KM Shaji on PK Kunjananthan death  KM Shaji allegation on CPM  TP Murder accuse PK Kunjananthan  പികെ കുഞ്ഞനന്തന്‍  കെ എം ഷാജി
km-shaji-on-cpm-leader-pk-kunjananthan-death
author img

By ETV Bharat Kerala Team

Published : Feb 22, 2024, 11:24 AM IST

കെ എം ഷാജിയുടെ ആരോപണം

കോഴിക്കോട് : ടിപി ചന്ദ്രശേഖരൻ കൊലപാതക കേസിലെ ഹൈക്കോടതി വിധിക്ക് പിന്നാലെ വിഷയം ആളിക്കത്തിച്ച് മുസ്ലിം ലീഗ് നേതാവ് കെ എം ഷാജി. പി കെ കുഞ്ഞനന്തന്‍റെ മരണത്തിൽ ദുരൂഹത ഉണ്ടെന്നാണ് കെഎം ഷാജിയുടെ ആരോപണം. ടി പി കൊലക്കേസിൽ നേതാക്കളിലേക്ക് എത്താനുള്ള ഏക കണ്ണി കുഞ്ഞനന്തനായിരുന്നു. ജയിലിൽ വച്ച് ഭക്ഷ്യ വിഷബാധയേറ്റാണ് കുഞ്ഞനന്തൻ മരിച്ചത്, ഇതിൽ ദുരൂഹതയുണ്ട് (KM Shaji on CPM leader PK Kunjananthan's death).

രഹസ്യം ചോരുമോ എന്ന ഭയം വരുമ്പോൾ കൊന്നവരെ സിപിഎം കൊല്ലും. കണ്ണൂരിലെ എല്ലാ രാഷ്ട്രീയ കൊലപാതകങ്ങളിലും കൊന്നവർ കൊല്ലപ്പെട്ടിട്ടുണ്ടെന്നും കെ എം ഷാജി പറഞ്ഞു. ഫസൽ കൊലക്കേസിലെ മൂന്ന് പേരെ കൊന്നത് സിപിഎം ആണന്നും കെഎം ഷാജി ആരോപിച്ചു.

അരിയിൽ ഷുക്കൂർ കൊലക്കേസിലെ പ്രധാന പ്രതിയെ ആത്മഹത്യ ചെയ്‌ത നിലയിൽ കണ്ടെത്തിയതിലും ദുരൂഹതയുണ്ടെന്ന് കെഎം ഷാജി പറഞ്ഞു. മലപ്പുറം കൊണ്ടോട്ടി മുസ്‌ലിം ലീഗ് മുനിസിപ്പൽ സമ്മേളന വേദിയിലാണ് കെ എം ഷാജി സിപിഎമ്മിനെ കടന്നാക്രമിച്ചത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.