എറണാകുളം: സംസ്ഥാന സ്‌കൂൾ കയികമേളയുടെ രണ്ടാം ദിനത്തിൽ ഗെയിംസ് ഇനങ്ങളുടെ സെമി ഫൈനൽ, ഫൈനൽ മത്സരങ്ങൾ നടക്കും. നാളെ ആരംഭിക്കുന്ന അത്ലറ്റിക് ഇനങ്ങളുടെ രജിസ്ട്രേഷൻ മഹാരാജാസ് കോളജ് ഗ്രൗണ്ടിൽ ആരംഭിക്കും. ടെന്നീസ്, ഫുട്ബോൾ, വോളിബോൾ, ക്രിക്കറ്റ് ബാഡ്‌മിൻ്റൺ തുടങ്ങിയ ഇനങ്ങളുടെ സെമി ഫൈനൽ മത്സരങ്ങളാണ് ഒരേസമയം വിവിധ വേദികളിൽ നടക്കുന്നത്. ജൂഡോ, ഫെൻസിങ്, ത്രോബോൾ, ഇനങ്ങളിൽ ഫൈനൽ മത്സരങ്ങളും ഇന്ന് പൂർത്തിയാവും.
ഒന്നാം ദിനത്തിൽ തിരുവനന്തപുരം ജില്ലയുടെ സമഗ്രാധിപത്യമായിരുന്നു മേളയിൽ പ്രകടമായത്. ഇതുവരെ പൂർത്തിയായ മത്സരങ്ങളുടെ പോയിന്‍റ് നിലയിൽ ഒന്നാം സ്ഥാനത്താണ് തിരുവനന്തപുരം. കായികമേളയിൽ സവിശേഷ പരിഗണന അർഹിക്കുന്നവരുടെ വിഭാഗത്തിൽ തിരുവനന്തപുരം ജില്ലയ്ക്കാണ് ഓവറോൾ ചാമ്പ്യൻഷിപ്പ്. പാലക്കാട് ജില്ല രണ്ടാം സ്ഥാനവും കോഴിക്കോട് ജില്ല മൂന്നാം സ്ഥാനവും നേടി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഇൻക്ലൂസീവ് സ്പോർട്‌സ് മാന്വലിൻ്റെ അടിസ്ഥാനത്തിലാണ് കായികമേളയിലെ വിവിധ അത്‌ലറ്റിക്‌സ്, ഗെയിംസ് ഇനങ്ങളിൽ കുട്ടികൾ മത്സരിച്ചത്. പെൺകുട്ടികൾക്കുള്ള ഹാൻഡ് ബോൾ, ആൺകുട്ടികൾക്കുള്ള ഫുട്ബോൾ, മിക്‌സഡ് ബാഡ്‌മിൻ്റൺ, 4 x 100 മീറ്റർ മിക്‌സഡ് റിലേ, കാഴ്‌ച പരിമിതർക്കുള്ള 100 മീറ്റർ ഓട്ടം, മിക്‌സഡ് സ്റ്റാൻഡിങ് ബ്രോഡ് ജംബ്, മിക്‌സഡ് സ്റ്റാൻഡിങ് ത്രോ എന്നീ ഇനങ്ങളിൽ 14 ജില്ലകളിൽ നിന്നുള്ള 1600ല്‍ അധികം കായിക താരങ്ങളാണ് മാറ്റുരച്ചത്. സമഗ്ര ശിക്ഷ കേരളയുടെ നേതൃത്വത്തിൽ വിവിധ ഇൻക്ലൂസീവ് കായിക ഇനങ്ങളിൽ ജില്ലാതല പരിശീലനം ലഭിച്ച കുട്ടികളാണു സംസ്ഥാന കായിക മേളയിൽ പങ്കെടുത്തത്.
Also Read: സംസ്ഥാന സ്‌കൂൾ കായിക മേള; നീന്തിക്കയറിയത് അഞ്ച് റെക്കോഡുകളിലേക്ക്, തിരുവനന്തപുരം ഒന്നാമത്