ETV Bharat / state

പരിഷത്ത് വിദ്യാഭ്യാസജാഥ സമാപിച്ചു; പരീക്ഷ നടത്തി കുട്ടികളെ തോൽപ്പിക്കുന്നത് പഠനക്കുറവിന് പരിഹാരമാകില്ലെന്ന് സി ഡി എസ് ഡയറക്ടര്‍ - KERALA SASTHRA SAHITHYA PARISHAD

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സംഘടിപ്പിച്ച വിദ്യാഭ്യാസജാഥ സമാപിച്ചു.26 ദിവസത്തെ യാത്രയില്‍ 300 വിശദീകരണ കേന്ദ്രങ്ങള്‍.

PARISHAD EDUCATIONAL PROCESSION  പരിഷത്ത് വിദ്യാഭ്യാസജാഥ സമാപിച്ചു  T K MEERA BAI  ഡോ സി വീരമണി
Kerala Sasthra Sahithya Parishad members meet Educational Minister V. Sivankutty (Facebook)
author img

By ETV Bharat Kerala Team

Published : Dec 11, 2024, 9:48 AM IST

Updated : Dec 11, 2024, 1:26 PM IST

തിരുവനന്തപുരം: പരീക്ഷ നടത്തി കുട്ടികളെ തോൽപ്പിക്കുന്നത് പഠനക്കുറവ് പരിഹരിക്കാനോ ഗുണതയുണ്ടാക്കാനോ ഒട്ടും സഹായകമാവുകയില്ലെന്ന് സെന്‍റര്‍ ഫോർ ഡവലപ്‌മെന്‍റ് സ്റ്റഡീസ് ഡയറക്‌ടർ ഡോ. സി. വീരമണി. കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സംസ്ഥാന പ്രസിഡന്‍റ് ടി.കെ. മീരാഭായി നയിച്ച വിദ്യാഭ്യാസജാഥയുടെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

പ്രാഥമികതലത്തിൽ തന്നെ പഠനവിടവുകൾ കണ്ടെത്തി പരിഹരിക്കുന്നതിനുള്ള ശ്രമങ്ങൾ അധ്യാപകർ നടത്തണമെന്നും തുല്യതയിലും സാമൂഹ്യനീതിയിലും അധിഷ്ഠിതമായ പഠനപ്രവർത്തനങ്ങൾ നടപ്പിലാക്കുകയാണ് വേണ്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

PARISHAD EDUCATIONAL PROCESSION  IMPLEMENTING SUBJECT MINIMUM  ALL PASS  KERALA SCHOOL EDUCATION
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് വിദ്യാഭ്യാസജാഥയില്‍ നിന്ന് (Facebook)

അധ്യാപകർ വിഷയം പഠിപ്പിക്കുന്നവരായിമാത്രം പരിമിതപ്പെടുന്നതാണ് പ്രശ്‌നമെന്ന് എസ് സി ഇ ആർ ടി മുൻ ഡയറക്‌ടർ പ്രൊഫ. എം.എ. ഖാദർ പറഞ്ഞു. കുട്ടികളെ പഠിപ്പിക്കുകയും അവരുടെ വികാസം ഉറപ്പാക്കുകയും ചെയ്യേണ്ടവരാണ് അധ്യാപകരെന്നും ഇതിനായുള്ള അവബോധവും മനോഭാവവും അധ്യാപകപരിശീലന കാലത്തുതന്നെ അവർക്ക് ലഭിച്ചിരിക്കണമെന്നും എം.എ. ഖാദർ കൂട്ടിച്ചേർത്തു.

മാനവീയംവീഥിയിൽ നിന്നും ആരംഭിച്ച റാലിയോടെയാണ് ജാഥ സമാപിച്ചത്. സമാപനസമ്മേളനത്തിൽ സംസ്ഥാന പ്രസിഡന്‍റ് ടി.കെ. മീരാഭായി അധ്യക്ഷത വഹിച്ചു. ഡോ. ടി.പി. കലാധരൻ വിഷയം അവതരിപ്പിച്ചു. പൊതുജനങ്ങളിൽ നിന്നും സമാഹരിച്ച ഒപ്പുകൾ ക്യാമ്പയിൻ കൺവീനർ ജനറൽ സെക്രട്ടറി പി.വി. ദിവാകരന് കൈമാറി. ജാഥാനുഭവങ്ങൾ ഡോ. എം.വി. ഗംഗാധരൻ വിവരിച്ചു. പ്രൊഫ. സി.പി. നാരായണൻ, ടി. രാധാമണി, ജി. ഷിംജി, പി. പ്രദീപ് എന്നിവർ സംസാരിച്ചു.

Also Read: യുപി സര്‍ക്കാരിന് തിരിച്ചടി; മദ്രസ വിദ്യാഭ്യാസ നിയമം ശരിവച്ച് സുപ്രീംകോടതി

Last Updated : Dec 11, 2024, 1:26 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.