ETV Bharat / state

2025ലെ പൊതു അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചു; പ്രധാന അഞ്ച് ദിനങ്ങള്‍ ഞായറാഴ്‌ച

അടുത്ത വര്‍ഷത്തെ പൊതു അവധി ദിനങ്ങള്‍ പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍. അവധി ദിനങ്ങളില്‍ അഞ്ചെണ്ണം ഞായറാഴ്‌ചകള്‍. ഏറ്റവും കൂടുതല്‍ അവധി ദിനങ്ങള്‍ സെപ്‌റ്റംബറില്‍.

Kerala Public Holidays 2025  2025ലെ പൊതുഅവധി ദിനങ്ങള്‍  അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചു  public holidays In Kerala
Public holidays In 2025 (ETV Bharat)
author img

By ETV Bharat Kerala Team

Published : Oct 11, 2024, 1:49 PM IST

തിരുവനന്തപുരം: 2025ലെ പൊതു അവധി ദിനങ്ങള്‍ക്ക് അംഗീകാരം നല്‍കി മന്ത്രിസഭ. സംസ്ഥാനത്തെ പൊതു അവധികളുടെയും നിയന്ത്രിത അവധികളുടെയും പട്ടിക പ്രഖ്യാപിച്ചു. നെഗോഷ്യബ്‌ള്‍ ഇന്‍സ്‌ട്രുമെന്‍റ് ആക്‌ട്‌ പ്രകാരമുള്ള അവധികളും ഉള്‍പ്പെടുന്നതാണ് പട്ടിക. പുറത്തിറക്കിയ പട്ടികയില്‍ പ്രധാനപ്പെട്ട അഞ്ച് അവധി ദിനങ്ങള്‍ ഞായറാഴ്‌ചയാണ് വരുന്നത്.

റിപ്പബ്ലിക് ദിനം, നാലാം ഓണം, മുഹറം, ശ്രീനാരായണ ഗുരു ജയന്തി, ശ്രീനാരായണ ഗുരു സമാധി എന്നീ അവധികളാണ് ഞായറാഴ്‌ച വരുന്നത്. മാര്‍ച്ച് 14 വെള്ളി (ഹോളി) ദിനത്തില്‍ ന്യൂഡല്‍ഹിയില്‍ പ്രവര്‍ത്തിക്കുന്ന പൊതുമേഖല സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ള സംസ്ഥാന സര്‍ക്കാര്‍ ഓഫിസുകള്‍ക്ക് പ്രാദേശിക അവധി അനുവദിക്കും. അടുത്ത വര്‍ഷം ഏറ്റവും കൂടുതല്‍ അവധികള്‍ ഉള്ളത് സെപ്‌റ്റംബര്‍ മാസത്തിലാണ്. ഓണം ഉള്‍പ്പെടെയുള്ള അവധികളാണ് സെപ്‌റ്റംബറില്‍ ലഭിക്കുക.

അതേസമയം ഗാന്ധി ജയന്തിയും വിജയ ദശമിയും ഒരു ദിവസമാണ്. മാത്രമല്ല ഡോ. ബിആര്‍ അംബേദ്‌കര്‍ ജയന്തിയും വിഷുവും ഒരു ദിവസമാണ്. സംസ്ഥാനത്തെ മുഴുവന്‍ സർക്കാർ സ്ഥാപനങ്ങൾക്കും പൊതുമേഖല യൂണിറ്റുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധികള്‍ ബാധകമാണ്.

അവധി ദിനങ്ങള്‍ ഇതെല്ലാം:

2025 ജനുവരി

മന്നം ജയന്തി | 02-01-2025 | വ്യാഴം

2025 ഫെബ്രുവരി

മഹാശിവരാത്രി | 26-02-2025 | ബുധന്‍

2025 മാർച്ച്

ഈദുൽ ഫിത്വര്‍ (റമദാൻ) |31-03-2025 | തിങ്കള്‍

ഏപ്രിൽ 2025

വിഷു/ഡോ. ബിആർ അംബേദ്‌കർ ജയന്തി |14-04-2025 |തിങ്കള്‍

പെസഹ വ്യാഴം |17-04-2025 | വ്യാഴം

ദുഃഖവെള്ളി |18-04-2025 | വെള്ളി

2025 മെയ്

മെയ് ദിനം |01-05-2025 | വ്യാഴം

ജൂൺ 2025

ഈദുൽ അദ്ഹ (ബക്രീദ്) |06-06-2025 | വെള്ളി

ജൂലൈ 2025

കർക്കടക വാവ് |24-07-2025 |വ്യാഴം

ഓഗസ്റ്റ് 2025

സ്വാതന്ത്ര്യ ദിനം | 15-08-2025 | വെള്ളി

അയ്യങ്കാളി ജയന്തി | 28-08-2025 | വ്യാഴം

സെപ്റ്റംബർ 2025

ആദ്യ ഓണം |04-09-2025 | വ്യാഴം

തിരുവോണം/മീലാദ്-ഇ-ഷെരീഫ് (മുഹമ്മദ് നബിയുടെ ജന്മദിനം) |05-09-2025 | വെള്ളി

മൂന്നാം ഓണം |06-09-2025 | ശനി

ഒക്‌ടോബർ 2025

മഹാനവമി |01-10-2025 | ബുധന്‍

വിജയദശമി/ഗാന്ധി ജയന്തി |02-10-2025 | വ്യാഴം

ദീപാവലി |20-10-2025 | തിങ്കള്‍

ഡിസംബർ 2025

ക്രിസ്‌മസ് |25-12-2025 | വ്യാഴം

  • ഞായറാഴ്‌ചകളിൽ വരുന്ന അവധി ദിനങ്ങൾ:

റിപ്പബ്ലിക് ദിനം |26-01-2025

ഈസ്റ്റർ |20-04-2025

മുഹറം |06-07-2025

നാലാം ഓണം/ശ്രീനാരായണ ഗുരു ജയന്തി |07-09-2025

ശ്രീകൃഷ്‌ണ ജയന്തി |14-09-2025

ശ്രീനാരായണ ഗുരു സമാധി |21-09-2025

  • നിയന്ത്രിത അവധി ദിനങ്ങൾ:

അയ്യാ വൈകുണ്ഡ സ്വാമി ജയന്തി |04-03-2025 | ചൊവ്വ

ആവണി അവിട്ടം |09-08-2025 | ശനി

വിശ്വകർമ ദിനം |17-09-2025 | ബുധന്‍

  • നെഗോഷ്യബിൾ ഇൻസ്ട്രുമെന്‍റ് ആക്‌ട്‌ പ്രകാരമുള്ള അവധി ദിനങ്ങൾ:

നെഗോഷ്യബിൾ ഇൻസ്ട്രുമെന്‍റ് ആക്‌ട്‌ പ്രകാരം പ്രഖ്യാപിച്ച അവധികൾ സർക്കാർ വകുപ്പുകൾക്കും ബാങ്കുകൾക്കും ഇൻഷുറൻസ്, മറ്റ് സാമ്പത്തിക സ്ഥാപനങ്ങൾക്കും മാത്രമെ ബാധകമാകൂ.

1.മഹാശിവരാത്രി | 26-02-2025 | ബുധന്‍

2.ഈദുൽ ഫിത്വർ (റമദാൻ) | 31-03-2025 | തിങ്കള്‍

3.വാണിജ്യ, സഹകരണ ബാങ്കുകളുടെ അക്കൗണ്ടുകളുടെ വാർഷിക ക്ലോസിങ് | 01-04-2025 | ചൊവ്വ.

4. വിഷു/ഡോ.ബിആർ അംബേദ്‌കർ ജയന്തി |14-04-2025 | തിങ്കള്‍

5. ദുഃഖവെള്ളി |18-04-2025 | വെള്ളി

6. മെയ് ദിനം | 01-05-2025 | വ്യാഴം

7. ഈദുൽ അദ്ഹ (ബക്രീദ്) |06-06-2025 | വെള്ളി

8. സ്വാതന്ത്ര്യ ദിനം |15-08-2025 | വെള്ളി

9. ഒന്നാം ഓണം |04-09-2025 | വ്യാഴം

10. തിരുവോണം/മീലാദ്-ഇ-ഷെരീഫ് | 05-09-2025 | വെള്ളി

11. മഹാനവമി | 01-10-2025 | ബുധന്‍

12. വിജയദശമി/ഗാന്ധി ജയന്തി | 02-10-2025 | വ്യാഴം

13. ദീപാവലി |20-10-2025 | തിങ്കള്‍

14. ക്രിസ്‌മസ് |25-12-2025 | വ്യാഴം

റിപ്പബ്ലിക് ദിനം (ജനുവരി 26), ഈസ്റ്റർ (ഏപ്രിൽ 20), ശ്രീനാരായണ ഗുരു ജയന്തി (സെപ്റ്റംബർ 7), ശ്രീനാരായണ ഗുരു സമാധി (സെപ്റ്റംബർ 21) എന്നിവ ഞായറാഴ്‌ചകളിൽ വരുന്നതിനാൽ പട്ടികയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഞായറാഴ്‌ചകളിൽ പ്രവർത്തിക്കുന്ന ബാങ്ക് ശാഖകൾ ഈ ദിവസങ്ങളിൽ അവധി ആചരിക്കേണ്ടതാണ്. ഈദ്-ഉൽ ഫിത്തർ, ഈദ്-ഉൽ അദ്ഹ, മീലാദ്-ഇ-ഷെരീഫ് എന്നീ ദിവസങ്ങൾ മാസപ്പിറവി ദൃശ്യമാകുന്നതിന് അനുസരിച്ച് മാറിയേക്കാം.

Also Read: പൂജ അവധിക്ക് സ്‌പെഷ്യല്‍ സര്‍വീസുകളുമായി കെഎസ്‌ആര്‍ടിസി; നവംബര്‍ 7 വരെ സര്‍വീസ്, ബുക്ക് ചെയ്യാം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.