ETV Bharat / state

പതിനെട്ടാംപടിയിലെ ഫോട്ടോഷൂട്ട്; 23 പൊലീസുകാർക്ക് നല്ലനടപ്പ് പരിശീലനം

പതിനെട്ടാം പടിയിൽ നിന്ന് ഫോട്ടോയെടുത്ത എസ്‍എപി ക്യാമ്പസിലെ 23 പൊലീസുകാരും നല്ല നടപ്പ് പരിശീലനത്തിന് വിധേയമാകണമെന്ന് എഡിജിപി എസ്‍ ശ്രീജിത്തിൻ്റെ നിര്‍ദേശം.

PHOTOSHOOT IN SANNIDHANAM  പതിനെട്ടാംപടിയിൽ ഫോട്ടോഷൂട്ട്  ഫോട്ടോ ഷൂട്ട് വിവാദം  OFFICERS TRAINED IN GOOD CONDUCT
Photoshoot in sannidhanam (ETV Bharat)
author img

By

Published : Nov 27, 2024, 7:27 PM IST

പത്തനംതിട്ട : പതിനെട്ടാംപടിയിലെ ഫോട്ടോഷൂട്ട് വിവാദത്തില്‍ 23 പൊലീസ് ഉദ്യോഗസ്ഥർക്ക് നല്ലനടപ്പ് പരിശീലനം. എഡിജിപി എസ്‍ ശ്രീജിത്താണ് പൊലീസുകാര്‍ക്കെതിരെ നടപടിയെടുക്കാൻ നിര്‍ദേശം നല്‍കിയത്. പതിനെട്ടാംപടിയിൽ നിന്ന് ഫോട്ടോയെടുത്ത എസ്‍എപി ക്യാമ്പസിലെ 23 പൊലീസുകാരും നല്ല നടപ്പ് പരിശീലനത്തിന് വിധേയമാകണമെന്ന് എഡിജിപി എസ്‍ ശ്രീജിത്ത് നിര്‍ദേശം നല്‍കി.

സംഭവത്തിൽ പൊലീസ് നാളെ ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകും. ശബരിമലയിലെ പതിനെട്ടാംപടിയിൽ പുറം തിരിഞ്ഞിരുന്ന് പൊലീസുകാര്‍ ഫോട്ടോഷൂട്ട് നടത്തിയത് ഏറെ വിവാദവും വിമർശനവും ഉയർത്തിയിരുന്നു. ഫോട്ടോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് എസ്‍എപി ക്യാമ്പസിലെ പൊലീസുകാർ പ്രതിക്കൂട്ടിലായത്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം

പൊലീസുകാരുടെ നടപടിയിൽ വലിയ വിമർശനം ഉയര്‍ന്ന സാഹചര്യത്തിലാണ് നടപടിക്ക് നിര്‍ദേശം. ഹൈക്കോടതി വരെ സംഭവത്തില്‍ രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു. ഇതോടെയാണ് ഇവർക്കെതിരെ നടപടിയെടുത്തത്. കണ്ണൂര്‍ കെഎപി 4-ാം ക്യാമ്പിൽ തീവ്ര നല്ല നടപ്പ് പരിശീലനത്തിനാണ് എഡിജിപി നിർദേശം നൽകിയത്. നടപടിയെ തുടര്‍ന്ന് 23 പൊലീസുകാരും ശബരിമലയിൽ നിന്ന് പരിശീലനത്തിനായി മടങ്ങി.

Read More: ശബരിമലയിൽ വ്യാപാര സ്ഥാപനങ്ങൾക്കെതിരെ കടുത്ത നടപടി; 25000 രൂപ പിഴയിട്ട് ഭക്ഷ്യവകുപ്പ്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.