ETV Bharat / state

'പരീക്ഷ നടത്തിപ്പും ഫലപ്രഖ്യാപനവും കുറ്റമറ്റതാക്കുന്നതിൽ കേരളം രാജ്യത്തിന് മാതൃക': മന്ത്രി വി ശിവൻകുട്ടി - Kerala education model - KERALA EDUCATION MODEL

ദേശീയ തലത്തിൽ പരീക്ഷകളെല്ലാം തകിടം മറിച്ച് വിദ്യാർഥികളെ കണ്ണീര് കുടിപ്പിക്കുന്ന സാഹചര്യമുള്ളപ്പോളാണ് കേരളം മാതൃകയാവുന്നതെന്നും മന്ത്രി.

FLAWLESS EXAMINATION IN KERALA  NEET NET SCAM  KERALA EDUCATION SECTOR  കേരള മാതൃക വിദ്യാഭ്യാസ മേഖല
Minister V Sivankutty (ETV Bharat)
author img

By ETV Bharat Kerala Team

Published : Jul 15, 2024, 8:56 PM IST

ആലപ്പുഴ: വിദ്യാഭ്യാസ കാര്യത്തിൽ കേന്ദ്രസർക്കാരിന്‍റെ എല്ലാ കണക്കെടുപ്പിലും കേരളം പ്രഥമ ശ്രേണിയിലാണെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. പരീക്ഷ നടത്തിപ്പും ഫലപ്രഖ്യാപനവും കേരളസർക്കാർ കുറ്റമറ്റ രീതിയിൽ പൂർത്തീകരിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. നീർക്കുന്നം എസ്‌ഡിവി ഗവൺമെന്‍റ് യുപി സ്‌കൂളിലെ പുതിയ മന്ദിരത്തിന്‍റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ദേശീയ തലത്തിൽ നീറ്റ്, നെറ്റ് തുടങ്ങി എല്ലാ പരീക്ഷകളും തകിടം മറിച്ച് വിദ്യാർഥികളെ കണ്ണീര് കുടിപ്പിക്കുന്ന സാഹചര്യമുള്ളപ്പോളാണ് കേരളം പരീക്ഷ നടത്തിപ്പിൽ മാതൃകയാവുന്നത്. കഴിഞ്ഞ എട്ട് വർഷംകൊണ്ട് 5000 കോടി രൂപയുടെ അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങൾ ആണ് പൊതു വിദ്യാഭ്യാസ മേഖലയിൽ സംസ്ഥാന സർക്കാർ നടപ്പാക്കിയത്. ഈ സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം പിഎസ്‌സി റാങ്ക് പട്ടികയിൽ ഉൾപ്പെട്ട 12,144 അധ്യാപക ഉദ്യോഗാർഥികൾക്ക് നിയമനം നൽകി.

എയിഡഡ് മേഖലയിലെ നിയമന അംഗീകാരം നൽകിയതും അടക്കം 30,564 നിയമനങ്ങൾ നടത്തിയിട്ടുണ്ട്. സ്‌കൂൾ കായികരംഗത്തും സമഗ്ര പരിഷ്‌കരണം ലക്ഷ്യം വയ്‌ക്കുകയാണ് സർക്കാർ. സംസ്ഥാന സ്‌കൂൾ കായികമേളയെ ഒളിംപിക്‌സ് മാതൃകയിൽ ഉയർത്തിക്കൊണ്ട് വരാനുള്ള പദ്ധതി നമ്മൾ നടപ്പാക്കുകയാണ്.

പ്രൈമറി വിഭാഗം കുട്ടികളുടെ സമഗ്ര കായിക വികസനത്തിന് ഹെൽത്തി കിഡ്‌സ് പദ്ധതി നടപ്പിലാക്കും. സ്‌കൂൾ പഠനസമയത്ത് ചെയ്യാൻ കഴിയുന്ന 10 മിനിറ്റ് വീതം ദൈർഘ്യമുള്ള വ്യായാമ പരിപാടിയിൽ എല്ലാ വിദ്യാർഥികളെയും പങ്കെടുപ്പിക്കാൻ ഫിറ്റ്നസ് ബെൽ സംവിധാനം കൊണ്ടുവരാൻ ആലോചിക്കുന്നുണ്ടെന്നും വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. ചടങ്ങിൽ എച്ച് സലാം എംഎൽഎ അധ്യക്ഷനായി.

ALSO READ: 'പ്രവേശന പരീക്ഷകള്‍ നടത്താനുള്ള അധികാരം സംസ്ഥാനങ്ങള്‍ക്ക് നല്‍കണം': നീറ്റ് വിവാദത്തില്‍ കേന്ദ്രത്തിനെതിരെ പി ചിദംബരം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.