ETV Bharat / state

'ഒരു മതവും ഭരണഘടനയ്‌ക്ക് മുകളിലല്ല'; തോമസ് ഐസക്കിന് കൈകൊടുത്ത മുസ്‌ലിം പെണ്‍കുട്ടിക്കെതിരായ സൈബര്‍ ആക്രമണത്തില്‍ ഹൈക്കോടതി - HC ON RELIGIOUS BELIEF

മുൻമന്ത്രി തോമസ് ഐസക്കിന് ഹസ്‌തദാനം നൽകിയ പെണ്‍കുട്ടിയ സമൂഹമാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തിയ കേസില്‍ ഹൈക്കോടതി.

HIGH COURT KERALA  MUSLIM GIRL HANDSHAKE  കേരള ഹൈക്കോടതി  തോമസ് ഐസക്ക്
Kerala High Court (IANS)
author img

By ETV Bharat Kerala Team

Published : Oct 11, 2024, 5:58 PM IST

എറണാകുളം : രാജ്യത്തിന്‍റെ ഭരണഘടനയാണ് പരമപ്രധാനമെന്നും ഒരു മതവും ഭരണഘടനയ്ക്ക് മുകളിലല്ലെന്നും ഹൈക്കോടതി. മുൻ മന്ത്രി തോമസ് ഐസക്കിന് ഹസ്‌തദാനം നൽകിയ മുസ്‌ലിം പെൺകുട്ടിയ്ക്ക് നേരെ സൈബറാക്രമണം നടത്തിയ സംഭവത്തിെലെടുത്ത കേസ് റദ്ദാക്കാനാവില്ലെന്നും കോടതി. തനിക്കെതിരായ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതി അബ്‌ദുല്‍ നൗഷാദ് സമര്‍പ്പിച്ച ഹർജി ഹൈക്കോടതി തള്ളി.

ഒരു മതവും രാജ്യത്തിന്‍റെ ഭരണഘടനയ്ക്ക് മുകളില്‍ അല്ല, ഭരണഘടനയാണ് പരമോന്നതമെന്നും ഉത്തരവിട്ടുകൊണ്ടാണ് സ്‌കൂൾ വിദ്യാർഥിനിയായ മുസ്‌ലിം പെൺകുട്ടിയ്ക്ക് നേരെ നടത്തിയ സൈബറാക്രമണത്തെ ഗൗരവമായി കാണണമെന്ന നിലപാട് ഹൈക്കോടതി സ്വീകരിച്ചത്. 2016 ഓഗസ്റ്റിൽ കോഴിക്കോട് നടന്ന ചടങ്ങിൽ മുൻ മന്ത്രി തോമസ് ഐസക്കിൽ നിന്നും സമ്മാനം സ്വീകരിക്കവെ ഐസക്കിന് ഹസ്‌തദാനം നൽകിയ റിസ്വാന എന്ന പെൺകുട്ടിയ്ക്ക് നേരെ അബ്‌ദുല്‍ നൗഷാദെന്ന കോഴിക്കോട് സ്വദേശി സമൂഹമാധ്യമങ്ങളിലൂടെ വ്യാപക അധിക്ഷേപ പരാമർശങ്ങൾ പ്രചരിപ്പിച്ചിരുന്നു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം

ശരിയത്തിനെതിരാണ് കുട്ടി ഹസ്‌തദാനം നടത്തിയതെന്നായിരുന്നു അധിക്ഷേപം. ഈ സംഭവത്തിലെടുത്ത കേസ് റദ്ദാക്കാനാവില്ലെന്ന് വ്യക്തമാക്കിയാണ് ഹൈക്കോടതി ഭരണഘടനയുടെ പ്രാധാന്യത്തെ കുറിച്ച് ഓർമിപ്പിച്ചത്. ധീരയായ മുസ്ലീം പെൺകുട്ടി തനിക്കെതിരായ സൈബറാക്രമണം മതസ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമാണെന്ന് ചൂണ്ടിക്കാട്ടി രംഗത്തു വന്ന സാഹചര്യത്തിൽ കുട്ടിയുടെ താത്പര്യം ഭരണഘടന സംരക്ഷിക്കേണ്ടതുണ്ട്.

കൂടാതെ സമൂഹവും അവൾക്ക് പിന്തുണ നൽകണമെന്നും ജസ്റ്റിസ് പിവി കുഞ്ഞിക്കൃഷ്‌ണൻ പറഞ്ഞു. പ്രതി അബ്‌ദുല്‍ നൗഷാദിന്‍റെ ഹർജി തള്ളിയ കോടതി ഇയാൾ വിചാരണ നേരിടണമെന്നും കുറ്റം ചെയ്‌തിട്ടില്ലെങ്കിൽ വിചാരണക്കോടതിയിൽ കുറ്റവിമുക്തി നേടട്ടെയെന്നും ഹൈക്കോടതി ഉത്തരവിട്ടു.

Also Read: 'ഹർജിയിൽ സ്വകാര്യ താൽപര്യം മാത്രം'; അഭിമന്യു സ്‌മാരകം പൊളിച്ചു നീക്കേണ്ടെന്ന് ഹൈക്കോടതി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.