തിരുവനന്തപുരം : കെഎസ്‌ആര്‍ടിസിക്കായി 128.58 കോടി രൂപ വകയിരുത്തിയതായി ധനമന്ത്രി കെഎന്‍ ബാലഗോപാല്‍. മുന്‍ വര്‍ഷങ്ങളിലെ കണക്ക് പരിശോധിച്ചാല്‍ ഇത്തവണ കെഎസ്‌ആര്‍ടിസിക്ക് സര്‍ക്കാര്‍ കൂടുതല്‍ തുകയാണ് വകയിരുത്തിയിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു. മൂന്ന് വര്‍ഷത്തിനിടെ 4917.92 കോടി രൂപയാണ് കെഎസ്‌ആര്‍ടിസിക്ക് അനുവദിച്ചത്. പുതിയ ഡീസല്‍ ബസുകള്‍ വാങ്ങാൻ 92 കോടി വകയിരുത്തി. ഇതുള്‍പ്പടെയാണ് 128.54 കോടി വകയിരുത്തിയത്.
പഴയ ബസുകൾ മാറ്റി പരിസ്ഥിതി സൗഹൃദമായ ബിഎസ് 6 നിലവാരത്തിലുള്ള ഡീസൽ ബസുകൾ വാങ്ങുന്നതിനായാണ് തുക അനുവദിച്ചത്. ഗതാഗത മേഖലയിൽ സമഗ്രമായ പരിഷ്‌കാരങ്ങളാണ് സർക്കാർ നടപ്പാക്കിയിട്ടുള്ളതെന്ന് മന്ത്രി പറഞ്ഞു. എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്നശേഷം കെഎസ്ആർടിസിക്ക് അനുവദിച്ചുവരുന്ന ധനസഹായത്തിൽ വലിയ തോതിലുള്ള വർധനവ് ഉണ്ടായിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.