ETV Bharat / state

'എന്നെ തല്ലണ്ടമ്മാവാ ഞാൻ നന്നാകില്ല' എന്ന ശൈലിയാണ് കേരള മുഖ്യമന്ത്രിക്ക്‌; കെസി വേണുഗോപാൽ - Venugopal Against Modi and Pinarayi

author img

By ETV Bharat Kerala Team

Published : Jul 5, 2024, 9:00 AM IST

രാഹുൽഗാന്ധിയുടെ പാർലമെന്‍റിലെ പ്രസംഗം കള്ള വിശ്വാസവും കപട വിശ്വാസവും ജനങ്ങളെ ബോധ്യപ്പെടുത്തി, വിശ്വാസം ആരുടെയും കുത്തകയല്ലെന്നും കെസി വേണുഗോപാൽ.

KC VENUGOPAL  NARENDRA MODI AND PINARAYI VIJAYAN  കെസി വേണുഗോപാൽ  RAHUL GANDHI
KC VENUGOPAL (ETV Bharat)

കെസി വേണുഗോപാൽ (ETV Bharat)

കൊല്ലം: കേരള കോ-ഓപ്പറേറ്റീവ് ഇൻസ്പെക്ടേഴ്‌സ്‌ ആൻഡ് ആഡിറ്റേഴ്‌സ്‌ അസോസിയേഷൻ കൊല്ലം റീജിയണൽ ഓഫിസ് കെസി വേണുഗോപാൽ എംപി ഉദ്ഘാടനം ചെയ്‌തു. ഇല്ലാത്ത വിശ്വാസത്തെ കുത്തിത്തിരികി ജനങ്ങളെ രണ്ടായി തരംതിരിച്ച് കള്ള വിശ്വാസവും കപട വിശ്വാസവും ഏതെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തിയ പ്രസംഗമായിരുന്നു പാർലമെന്‍റിൽ രാഹുൽഗാന്ധി നടത്തിയതെന്ന്‌ ഉദ്ഘാടന വേദിയില്‍ സംസാരിക്കവെ അദ്ദേഹം പറഞ്ഞു.

വിശ്വാസം ആരുടെയും കുത്തകയല്ല, എന്നെ തല്ലണ്ടമ്മാവാ ഞാൻ നന്നാകില്ല എന്ന ശൈലിയാണ് കേരള മുഖ്യമന്ത്രി ഇന്നും സ്വീകരിച്ചതെന്നും സിപിഎമ്മിന്‍റെ വോട്ട് ബിജെപിക്ക് പോയത് എങ്ങനെയാണെന്ന് വ്യക്തമാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. പിണറായിയുടെയും മോദിയുടെയും സ്വഭാവം ഒന്നാണ് രണ്ടുപേരും ജനങ്ങൾക്കെതിരാണ്. ജനകീയ പ്രശ്‌നങ്ങൾക്കെതിരാണ് തിരുത്തേണ്ട ആളെ തിരുത്താതെ നിഴലിനോട് യുദ്ധം ചെയ്‌തിട്ട് വല്ല കാര്യവും ഉണ്ടോ എന്ന് സ്വയം വിലയിരുത്തണെമെന്നും കെസി വേണുഗോപാൽ പറഞ്ഞു.

അധ്യക്ഷൻ പികെ ജയകൃഷ്‌ണൻ എൻ കെ പ്രേമചന്ദ്രൻ എംപി, ശൂരനാട് രാജശേഖരൻ, എംഎൽഎമാരായ പിസി വിഷ്‌ണുനാഥ്, സിആർ മഹേഷ്‌ ഷാനവാസ് ഖാൻ, എംഎം നസീർ, ബിന്ദു കൃഷ്‌ണ, കെ സി രാജൻ, ജെർമിയാസ്, സൂരജ് രവി എന്നിവർ സംസാരിച്ചു.

ALSO READ: ഇരക്കൊപ്പമോ വേട്ടക്കാരനൊപ്പമോ എന്ന് വ്യക്തമാക്കണം: മുഖ്യമന്ത്രിക്കെതിരെ തുറന്നടിച്ച് എഐഎസ്എഫ്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.