കാസർകോട് : നീലേശ്വരം വെടിക്കെട്ട് അപകടം അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചെന്ന് കാസർകോട് ജില്ലാ പൊലീസ് മേധാവി ഡി ശില്‍പ. കാഞ്ഞങ്ങാട് ഡിവൈഎസ്‌പി ബാബു പെരുങ്ങേത്തിന്‍റെ നേതൃത്വത്തിലാകും കേസ് അന്വേഷിക്കുക. ക്ഷേത്രത്തിൽ സുരക്ഷാ മുൻകരുതലുകൾ സ്വീകരിച്ചിരുന്നില്ലെന്ന് പൊലീസ് മേധാവി വ്യക്തമാക്കി.
മുൻ വർഷങ്ങളിൽ പടക്കം പൊട്ടിച്ച സ്ഥലത്തല്ല ഇത്തവണ പടക്കം പൊട്ടിച്ചത്. മുൻകൂർ അനുമതിയും വാങ്ങിയിരുന്നില്ല. അപകടങ്ങൾ ആവർത്തിക്കാതിരിക്കാൻ മുൻകരുതൽ സ്വീകരിക്കും. ഉത്സവം നടത്തുന്ന അമ്പല കമ്മിറ്റികളുമായി ചർച്ച നടത്തുമെന്നും എസ്‌പി പറഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
സമഗ്ര അന്വേഷണം വേണമെന്ന് സിപിഎം
അതേസമയം, വെടിക്കെട്ട് അപകടത്തിൽ സമഗ്രമായ അന്വേഷണം വേണമെന്ന് സിപിഎം നേതാവ് ഇപി ജയരാജൻ ആവശ്യപ്പെട്ടു. പരസ്‌പരം പഴിചാരുകയല്ല വേണ്ടത്, നിയമങ്ങളും ചട്ടങ്ങളും പാലിച്ച് വേണം വെടിക്കെട്ട് നടത്തേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
ഇത്തരത്തിൽ അപകടങ്ങൾ ഉണ്ടാകാതിരിക്കാൻ എല്ലാവരും ശ്രമിക്കണം. അപകടം ഉണ്ടായാല്‍ പരസ്‌പരം കുറ്റം പറഞ്ഞ് രക്ഷപ്പെടാൻ ആരും ശ്രമിക്കരുത്. സംഭവത്തില്‍ പൊലീസ് വിശദമായ അന്വേഷണം നടത്തുന്നുണ്ട്. കേരളത്തിൽ ഇത്തരത്തിൽ നിരവധി സംഭവങ്ങൾ നടക്കുന്നുണ്ട്. ഇതെല്ലാം നമ്മെ പാഠം പഠിപ്പിക്കുന്നവയാണ് എന്നും അദ്ദേഹം പറഞ്ഞു.
Also Read : തീപ്പൊരി തീഗോളമായി; അഞ്ഞൂറ്റമ്പലം വീരർകാവിലെ സ്‌ഫോടനത്തിന്‍റെ ദൃശ്യം