ETV Bharat / state

അതിർത്തി കടക്കാന്‍ ശ്രദ്ധിക്കുക; തലപ്പാടിയിൽ പരിശോധന ശക്തമാക്കി കർണാടക പൊലീസ്, കേന്ദ്ര സേന എത്തും

തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം: പണം, വിലപിടിപ്പുള്ള വസ്‌തുക്കൾ എന്നിവ കയ്യിലുണ്ടെങ്കിൽ രേഖ നിർബന്ധം. ചികിത്സ, വിദ്യാഭ്യാസ, അഡ്‌മിഷന്‍ തുടങ്ങിയ ആവശ്യങ്ങള്‍ക്ക് പോകുന്നവർ ശ്രദ്ധിക്കുക.

thalappadi check post  Karnataka police  kerala karnataka  border checking
Karnataka police has intensified checks at the kerala karnataka borders
author img

By ETV Bharat Kerala Team

Published : Mar 20, 2024, 12:17 PM IST

അതിർത്തി കടക്കാന്‍ ശ്രദ്ധിക്കുക; തലപ്പാടിയിൽ പരിശോധന ശക്തമാക്കി കർണാടക പൊലീസ്, കേന്ദ്ര സേന ഇറങ്ങും

കാസർകോട് : ലോക്‌സഭ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്നതിനാൽ അതിർത്തികളിൽ പരിശോധന ശക്തമാക്കി കർണാടക പൊലീസ്. കേരള-കർണാടക അതിർത്തിയായ തലപ്പാടിയിൽ പരിശോധന ആരംഭിച്ചു. നാലു സിആർപിഎഫ് ഉദ്യോഗസ്ഥർ അടക്കം പൊലീസ്, എക്സൈസ് സംഘവും പരിശോധനയ്ക്ക് ഉണ്ട്.

പൊതുജനം പണം കൊണ്ടുപോകുമ്പോൾ ആവശ്യമായ രേഖകൾ കൈവശം വെക്കണമെന്ന് അധികൃതർ അറിയിച്ചു. എല്ലാ അതിർത്തികളിലും വാഹന പരിശോധനയും കര്‍ശനമായി നടക്കുന്നുണ്ട് (Karnataka Police Has Intensified Checks At The Kerala Karnataka Borders).

രേഖകളില്ലാതെ 50,000 രൂപയ്ക്കുതാഴെയുള്ള പണം മാത്രമേ കൊണ്ടുപോകാൻ കഴിയൂ. 50,000 രൂപയ്ക്ക് മുകളിൽ കൊണ്ടുപോവുയാണെങ്കിൽ രേഖകൾ കരുതണം. ഇത് അധികൃതരെ ബോധ്യപ്പെടുത്തണം. എന്നാൽ മാത്രമേ സംസ്ഥാന അതിർത്തി കടന്നു യാത്ര ചെയ്യാൻ സാധിക്കുകയുള്ളൂ. അല്ലാത്തപക്ഷം തുക കണക്കില്‍ പെടാത്തതായി കണ്ടുകെട്ടും.

കേരളത്തില്‍ നിന്ന് ബിസിനസ്, ചികിത്സ, വിദ്യാഭ്യാസ, അഡ്‌മിഷന്‍ ആവശ്യങ്ങള്‍ക്ക് അതിര്‍ത്തി കടന്നു വരുന്നവര്‍ ഏറെയാണ്. ബാങ്കിൽ നിന്നോ എടിഎമിൽ നിന്നോ പണം പിൻവലിച്ചിട്ടുണ്ടെങ്കിൽ രസീതോ ബന്ധപ്പെട്ട പാസ്ബുക്കോ ഹാജരാക്കാം. വിവാഹങ്ങൾ അല്ലെങ്കിൽ ബിസിനസ് സംബന്ധമായ ഇടപാടുകൾ പോലുള്ളവയ്ക്കുള്ള പണമാണെങ്കിൽ ക്ഷണകത്തോ പ്രസക്തമായ ബിസിനസ് രേഖകളോ കൈവശം ഉണ്ടായിരിക്കണം (Karnataka Police Has Intensified Checks At The Kerala Karnataka Borders).

തലപ്പാടി, ആനേക്കൽ, സാലെത്തൂർ, ഈശ്വരമംഗല, ജാൽസൂർ എന്നിവിടങ്ങളിൽ അടക്കം ദക്ഷിണ കന്നഡ ജില്ലയിൽ ഒമ്പത് അന്തർസംസ്ഥാന, ഏഴ് അന്തർജില്ല, ഏഴ് ലോകൽ ചെക്പോസ്റ്റുകൾ കർണാടക പൊലീസ് സ്ഥാപിച്ചിട്ടുണ്ട്. കൂടാതെ ജില്ലയിലെ പ്രധാന മേഖലകളിൽ മൊബൈൽ സ്ക്വാഡുകളും സജീവമാണ്. കൊല്ലൂർ വഴി ബൈന്തൂർ, കുന്താപൂർ എന്നിവിടങ്ങളിലേക്ക് പോകുന്ന വാഹനങ്ങളെയും കർശന പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ട്. തലപ്പാടിയിൽ കേരള പൊലീസ് അടുത്ത ദിവസം തന്നെ പരിശോധന ആരംഭിക്കും. പല സ്ഥലങ്ങളിലും എക്സൈസ് വകുപ്പ് പരിശോധന നടത്തുന്നുണ്ട്.

അതിനിടെ തെരഞ്ഞെടുപ്പിന്‍റെ ഭാഗമായി കേന്ദ്ര സേന അടുത്ത ദിവസം കാസർകോട് എത്തും. കേന്ദ്ര സേന കാസർകോട് റൂട്ട് മാർച്ച്‌ ചെയ്യും. 80 അംഗ സേനയാണ് കാസർകോട് എത്തുക. തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് അതിർത്തി മേഖലകളിൽ പരിശോധന ശക്തിപ്പെടുത്തിപ്പെടുത്തുമെന്ന് കാസർകോട് ജില്ല പൊലീസ് മേധാവി പി. ബിജോയ് പറഞ്ഞു (Karnataka Police Has Intensified Checks At The Kerala Karnataka Borders).

മംഗളൂരു സിറ്റി, ദക്ഷിണ കന്നഡ, കുടക് ജില്ല പൊലീസ് മേധാവിമാരുമായി കാസർകോട് ജില്ല പൊലീസ് മേധാവി ചർച്ച നടത്തിയിരുന്നു. നിലവിൽ വിവിധ കേസുകളിൽ ദീർഘകാല വാറന്‍റുള്ള 160 പേരെ അറസ്റ്റ് ചെയ്‌തിട്ടുണ്ട്. കേരളത്തിൽ കുറ്റകൃത്യം ചെയ്‌ത് കർണാടകയുടെ അതിർത്തി ഗ്രാമങ്ങളിൽ ഒളിവിൽ കഴിയുന്നവരുടെ അറസ്റ്റുണ്ടാകും. സ്ഥിരം കുറ്റവാളികളായ 24 പേരെ കാപ്പ ചുമത്തി റിപ്പോർട്ട് നൽകിയിട്ടുണ്ട്. അതിൽ 12 പേരെ നാടുകടത്തി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.