ETV Bharat / state

കരമന കൊലപാതകം: മുഖ്യപ്രതി വിനീത് പിടിയില്‍, കസ്റ്റഡിയില്‍ ഉള്ളത് 6 പേര്‍; ഒരാള്‍ ഒളിവില്‍ - Karamana Murder Main Accused Arrest - KARAMANA MURDER MAIN ACCUSED ARREST

കരമന അഖില്‍ വധക്കേസില്‍ മുഖ്യപ്രതികളില്‍ ഒരാളായ വിനീത് രാജിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

KARAMANA MURDER CASE  AKHIL MURDER  കരമന അഖില്‍ വധം  കരമന അഖില്‍ കൊലപാതക കേസ്
KARAMANA MURDER MAIN ACCUSED (Etv Bharat Network)
author img

By ETV Bharat Kerala Team

Published : May 12, 2024, 1:15 PM IST

തിരുവനന്തപുരം: കരമന അഖിൽ വധക്കേസിൽ മുഖ്യപ്രതികളിലൊരാൾ കൂടി പിടിയിൽ. വിനീത് രാജിനെയാണ് കരമന പൊലീസ് അറസ്റ്റ് ചെയ്‌തത്. തിരുവനന്തപുരം ചെങ്കൽച്ചൂളയിൽ നിന്നാണ് വിനീതിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. അഖിലിന്‍റെ ശരീരത്തിലേക്ക് ഭാരമുള്ള കല്ല് പലതവണയിട്ട് മാരകമായി പരിക്കേൽപ്പിച്ചത് വിനീത് ആണ്.

ഇതോടെ കേസിൽ ആകെ പിടിയിലായവരുടെ എണ്ണം ആറായി. മുഖ്യപ്രതികളിൽ ഒരാളായ അഖിൽ എന്ന അപ്പുവിനെ തമിഴ്‌നാട്ടിൽ നിന്ന് പൊലീസ് പിടികൂടിയിരുന്നു. പ്രതികളെ സഹായിച്ച കിരൺ, ഹരിലാൽ, കിരൺ കൃഷ്‌ണ എന്നിവരെ നേരത്തെ പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. കൊലപാതകത്തിൽ നേരിട്ട് ഉൾപ്പെട്ട ഒരാൾ ഇപ്പോഴും ഒളിവിലാണ്.

കരുമം ഇടഗ്രാമം മരുതൂർകടവ് പ്ലാവിള വീട്ടിൽ കുമാറിന്‍റെയും സുനിതയുടെയും മകൻ അഖിലിനെ മെയ് 10നാണ് അക്രമിസംഘം കൂട്ടിക്കൊണ്ട് പോയി ദാരുണമായി കൊലപ്പെടുത്തിയത്. കമ്പി വടി കൊണ്ട് മര്‍ദിച്ചും ഭാരമുള്ള കല്ല് ശരീരത്തിലേക്ക് ഇട്ടുമായിരുന്നു കൊലപാതകം. കൊല്ലപ്പെട്ട അഖിലും സുഹൃത്തുക്കളുമായി പ്രതികൾ ഒരാഴ്‌ച മുൻപ് ബാറിൽ തർക്കമുണ്ടാകുകയും ഇതേതുടർന്നുള്ള വൈരാഗ്യവുമാണ് കൊലപാതകത്തിൽ കലാശിച്ചത്.

Read More : കരമന കൊലപാതകം: മുഖ്യ പ്രതികളില്‍ ഒരാള്‍ പിടിയില്‍, ഒളിവിലുള്ളവര്‍ക്കായി തെരച്ചില്‍ ഊര്‍ജിതം - Karamana Murder Accused Arrest

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.