ETV Bharat / state

രാജ്യത്ത് ഏറ്റവും ചൂടിന്ന് കണ്ണൂരില്‍; കേരളത്തിന് കുളിരുകോരണമെങ്കില്‍ മഴ മാറണം, കര്‍ഷകര്‍ ആശങ്കയില്‍ - KANNUR IN HOTEST CITY LIST

തകിടം മറിഞ്ഞ് കേരളത്തിലെ കാലാവസ്ഥ. തണുപ്പ് ആരംഭിക്കേണ്ട സമയത്തും മഴ തന്നെ. കാലാവസ്ഥ വ്യതിയാനം തിരിച്ചടിയായി കാര്‍ഷിക മേഖല. ആശങ്ക പേറി കര്‍ഷകര്‍.

KANNUR IS THE HOTEST CITY  WEATHER UPDATES IN KERALA  COLD WEATHER FORCAST KERALA  കേരളം തണുപ്പ് കാലാവസ്ഥ
Representative Image (Getty)
author img

By ETV Bharat Kerala Team

Published : Dec 14, 2024, 6:44 PM IST

കാസർകോട്: ഡിസംബറിൽ കാലം തെറ്റിയുള്ള കാലാവസ്ഥ ശൈത്യത്തെ മാറ്റി നിർത്തുകയാണ്. കേരളം തണുത്ത് വിറക്കേണ്ട സമയമായിട്ടും ചൂട് മാറിയിട്ടില്ല. ന്യൂനമർദ്ദത്തെ തുടർന്നുള്ള മഴയാണ് വില്ലനായതെന്ന് കാലാവസ്ഥ നിരീക്ഷകർ പറയുന്നു. കുറച്ച് ദിവസങ്ങൾ കൂടി ഇതേ കാലാവസ്ഥ ആയിരിക്കും.

വൃശ്ചിക മാസത്തിൽ രാത്രിയും പുലർച്ചെയുമെല്ലാം തണുത്ത് വിറക്കേണ്ട കാലാവസ്ഥയാണിപ്പോള്‍ വേണ്ടത്. എന്നാൽ ചൂടാണ് അനുഭവപ്പെടുന്നത്. പകൽ ആണെങ്കിൽ ഭീകര ചൂടും. ഇന്ന് (14.12.2024) രാജ്യത്തെ ഏറ്റവും ഉയർന്ന ചൂട് കണ്ണൂരിലാണ് ( 34.8°c) രേഖപ്പെടുത്തിയത്. ഇതടക്കം നവംബർ 28നും ഡിസംബർ 14നുമിടയിൽ രാജ്യത്തെ ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയ നഗരങ്ങളുടെ പട്ടികയിൽ നാല് തവണയാണ് കണ്ണൂർ വന്നത് എന്നതും ആശങ്കപ്പെടുത്തുന്നു.

KANNUR IS THE HOTEST CITY  WEATHER UPDATES IN KERALA  COLD WEATHER FORCAST KERALA  കേരളം തണുപ്പ് കാലാവസ്ഥ
രാജ്യത്ത് ഏറ്റവും ചൂടിന്ന് കണ്ണൂരില്‍ (ETV Bharat)

മൂന്നാറിലും തണുപ്പ് കുറയുന്ന സാഹചര്യമാണ് ഉള്ളത്. കഴിഞ്ഞ സീസണിൽ ഇതേസമയം അഞ്ച് ഡിഗ്രി സെൽഷ്യസ് മുതൽ പൂജ്യത്തിന് താഴെ വരെയായിരുന്നു. എന്നാൽ ഇപ്പോള്‍ 8 മുതൽ 9.3 ഡിഗ്രി സെൽഷ്യസാണ് മൂന്നാർ മേഖലയിൽ ഈ സീസണിൽ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ താപനില. സംസ്ഥാനത്ത് പല ജില്ലകളിലും മഴ ഇപ്പോഴും തുടരുന്ന സാഹചര്യമാണ് ഉള്ളത്.

ഇത് കൃഷിയെയും ബാധിക്കും. കാസർകോട് ജില്ലയിൽ കഴിഞ്ഞ ദിവസങ്ങളിൽ പെയ്‌ത കനത്ത മഴയിൽ വലിയ കൃഷി നാശം ഉണ്ടായി. പാടങ്ങളിൽ വെള്ളം കയറി. മുളച്ചുവന്ന വിത്തുകൾ എല്ലാം നശിച്ചു പോയെന്ന് കർഷകർ പറയുന്നു. മാവ്, പ്ലാവ് എന്നിവ പൂക്കുന്നതിനെയും കുരുമുളക് കൃഷിയെയും കാലാവസ്ഥ ബാധിച്ചിട്ടുണ്ട്.

മകര കൊയ്ത്ത് ഇത്തവണ മോശമാകുമെന്നും കർഷകർ ആശങ്കപ്പെടുന്നു. ഡിസംബർ 2 മുതൽ കേരളത്തിൽ ചുഴലിക്കാറ്റിന്‍റെ പ്രഭാവത്തിൽ ഉണ്ടായ ന്യൂനമർദ്ദം വടക്കൻ കേരളം വഴി കടന്ന് പോയപ്പോൾ കേരളത്തിൽ ചൂടിലും തണുപ്പിലും മാറ്റങ്ങൾ പ്രകടമായിരുന്നു. നിലവിലെ കാലാവസ്ഥ കാരണം പകൽ ചൂട് ഉയർന്നു. നേരത്തെ ബംഗാൾ ഉൾക്കടലിൽ ശ്രീലങ്കയ്‌ക്ക്‌ സമീപം ചക്രവാത ചുഴി രൂപപ്പെട്ടപ്പോഴും പകൽ താപനിലയിൽ സമാനമായ വ്യത്യാസം ഉണ്ടായി.

ഈ സമയത്താണ് വെണ്ട, പാവൽ, പടവലം, ചീര, തക്കാളി, വെള്ളരി, വഴുതന തുടങ്ങി പച്ചക്കറികൾ മിക്കതും കൃഷി ചെയ്യാറ്. പാടത്ത് വിത്തും ഇറക്കിയിരുന്നതായി കർഷകനായ നാരായണൻ പറഞ്ഞു. മഴ പെയ്‌തതോടെ ചീര പൂർണമായും നശിച്ചുപോയി. ഇനി വീണ്ടും നടണം. മറ്റ് പച്ചക്കറിയും ഭാഗികമായി നശിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. വടക്കൻ കേരളത്തിൽ നിറയെ മാവുകളുണ്ട്. ഇവ പൂക്കുന്ന സമയം ആണിത്. കാലാവസ്ഥ മാറിയതോടെ പൂക്കൾ കൊഴിഞ്ഞു പോകുന്ന അവസ്ഥ ആണെന്ന് രാജീവൻ പറഞ്ഞു. ഇത് മാമ്പഴത്തിന്‍റെ ലഭ്യതയെ ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം അറബികടകിൽ ലക്ഷദ്വീപിന് മുകളിൽ ന്യൂനമർദം സ്ഥിതിചെയ്യുന്നുണ്ട്. ബംഗാൾ ഉൾകടലിൽ തെക്കൻ ആൻഡമാൻ കടലിനു മുകളിൽ ചക്രവാതചുഴി രൂപപ്പെട്ടു. നിലവിലെ സൂചന പ്രകാരം നാളെയോടെ ന്യൂനമർദമായി ശക്തി പ്രാപിച്ചു ഏകദേശം 18 ഓടെ തമിഴ്‌നാട് തീരത്ത് എത്തിച്ചേരാൻ സാധ്യതയുണ്ട്.

16,17 ശേഷം തമിഴ്‌നാട് തീരദേശ മേഖലയിൽ മഴ വർദ്ധിക്കാൻ സാധ്യത. കേരളത്തിൽ നിലവിലെ സൂചന പ്രകാരം അതി തീവ്ര / അതി ശക്തമായ മഴക്കുള്ള സാധ്യത കുറവാണ്. 18/19 ശേഷം പൊതുവിൽ മധ്യ വടക്കൻ കേരളത്തിൽ മഴ സാധ്യതയുണ്ടെന്നു കാലാവസ്ഥ നിരീക്ഷകർ വിലയിരുത്തുന്നു.

Also Read
  1. 15 മിനിറ്റില്‍ ചോറ് റെഡി; അടുപ്പത്ത് വയ്‌ക്കേണ്ട, 'മാജിക്കല്‍ റൈസ്' കേരളത്തിലും
  2. പച്ചപ്പിനിടയിലൂടെ ഊര്‍ന്നിറങ്ങുന്ന കോടമഞ്ഞ്; അലതല്ലിയൊഴുകുന്ന വെള്ളച്ചാട്ടങ്ങള്‍, അതിമനോഹരിയായി കുടക്
  3. കുറഞ്ഞ സമയം കൊണ്ട് വലിയ മഴ പെയ്യും, ഇടിമിന്നലിനും സാധ്യത; 3 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രത വേണമെന്ന് മുന്നറിയിപ്പ്
  4. റോസിലുണ്ട് 30,000 വെറൈറ്റി; നിങ്ങളുടെ കൈയിലുണ്ടോ ഈ ഇനങ്ങള്‍, എളുപ്പം വളരുന്ന 12 ഇനങ്ങളിതാ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.