ETV Bharat / state

ചൂരല്‍മലയിലെ ശ്രുതിയെ തേടി വീണ്ടും ദുരന്തം; പ്രതിശ്രുത വരന്‍റെ നില ഗുരുതരം - Jensons Condition Very Critical - JENSONS CONDITION VERY CRITICAL

ജെൻസന്‍റെ നില അതീവ ഗുരുതരമെന്ന് ഡോക്‌ടർമാർ. ജെൻസന് ആന്തരിക രക്‌തസ്രാവം ഉണ്ടെന്നും അവർ പറഞ്ഞു. ഇന്നലെ വൈകിട്ടാണ് അപകടമുണ്ടായത്.

KALPETTA ACCIDENT Jenson  ജെൻസന്‍റെ നില ഗുരുതരം  JENSON SRUTHI Wayanad Landslide  ശ്രുതി ജെന്‍സണ്‍ വാഹനാപകടം
Sruthi, Jenson (ETV Bharat)
author img

By ETV Bharat Kerala Team

Published : Sep 11, 2024, 4:28 PM IST

Updated : Sep 12, 2024, 9:02 AM IST

വാഹനാപകടത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ (ETV Bharat)

വയനാട്: വെള്ളാരംകുന്നിൽ വാനും സ്വകാര്യ ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ ജെൻസന്‍റെ നില അതീവ ​ഗുരുതരം. കഴിഞ്ഞ ദിവസം കൽപറ്റയിൽ വച്ചുണ്ടായ വാഹാനാപകടത്തിലാണ് ജെൻസന് പരിക്കേറ്റത്. ജെൻസന്‍റെ ജീവൻ നിലനിർത്തുന്നതിനുള്ള എല്ലാ ഉപകരണ സഹായവും നൽകുന്നുണ്ടെന്ന് ഡോക്‌ടർമാർ പറഞ്ഞു. മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടലിൽ എല്ലാവരെയും നഷ്‌ടമായ ശ്രുതിയുടെ പ്രതിശ്രുത വരനാണ് ജെൻസൻ.

കനത്ത മഴയുള്ള സമയത്താണ് അപകടമുണ്ടായത്. ദിശ തെറ്റി എത്തിയ വാൻ ബസിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ശ്രുതിയും ജെൻസനും ഉൾപ്പെട്ട വാഹനാപകടത്തിന്‍റെ സിസിടിവി ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു. ഇന്നലെ (സെപ്‌റ്റംബർ 10) വൈകുന്നേരമാണ് ജെൻസനും ശ്രുതിയും സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപ്പെട്ടത്.

കോഴിക്കോട് ബന്ധു വീട്ടിലേക്ക് പോകും വഴിയായിരുന്നു അപകടം. വെള്ളാരം കുന്നിലെ വളവില്‍ വച്ചാണ് അപകടം ഉണ്ടായത്. കൂട്ടിയിടിയുടെ ആഘാതത്തില്‍ വാനിന്‍റെ മുന്‍ഭാഗം പൂർണമായും തകർന്നിരുന്നു. ‌വാഹനത്തിന്‍റെ ഒരു ഭാഗം പൊളിച്ചാണ് വാനില്‍ ഉണ്ടായിരുന്ന കുടുംബാംഗങ്ങള്‍ ഉള്‍പ്പെടെയുള്ളവരെ പുറത്തെടുത്തത്.

'അപകടത്തിന്‍റെ ആഘാതത്തിൽ ചുമയ്ക്കാൻ മാത്രമേ ജെൻസന് കഴിയുന്നുണ്ടായിരുന്നുള്ളൂ. ബാക്കി എല്ലാ തുടിപ്പുകളും അപകടകരമായ നിലയിലായിരുന്നു. മൂക്കിൽ നിന്ന് അനിയന്ത്രിതമായ രക്തസ്രാവമുണ്ടായിരുന്നു. കൂടാതെ തലയോട്ടിക്കകത്തും പുറത്തും രക്തസ്രാവമുണ്ടായിരുന്നു. ഡോക്‌ടർമാർ വളരെയധികം പരിശ്രമിച്ചിട്ടും രക്തസ്രാവം നിയന്ത്രിക്കാൻ കഴിഞ്ഞിരുന്നില്ല. ജെന്‍സൻ അതീവ ​ഗുരുതരാവസ്ഥയിൽ തുടരുകയാണ്' - ഡോക്‌ടർ വ്യക്തമാക്കി.

ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ജെൻസന്‍ മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയിലാണ് ചികിത്സയിലുള്ളത്. ശ്രുതിയേയും മറ്റ് കുടുംബാംഗങ്ങളെയും കല്‍പ്പറ്റയിലെ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. ഇവരുടെ പരിക്ക് സാരമുള്ളതല്ലെന്നാണ് റിപ്പോർട്ട്. ബസില്‍ ഉണ്ടായിരുന്ന രണ്ട് പേര്‍ക്കും അപകടത്തില്‍ പരിക്കുണ്ട്.

പത്ത് വർഷത്തെ പ്രണയത്തിന് ശേഷമാണ് ശ്രുതിയും ജെൻസനും തമ്മിലുള്ള വിവാഹം നിശ്ചയിച്ചത്. ജെൻസണുമായുള്ള വിവാഹ നിശ്ചയത്തിനും പുതിയ വീടിന്‍റെ ഗൃഹപ്രവേശത്തിനും തൊട്ട് പിന്നാലെയായിരുന്നു ഉരുള്‍പൊട്ടല്‍ ദുരന്തം.

അപ്രതീക്ഷിത ഉരുൾപൊട്ടലിൽ ശ്രുതിക്ക് നഷ്‌ടമായത് അച്ഛനും അമ്മയും സഹോദരിയും അടങ്ങുന്ന കുടുംബം. ഉരുൾപൊട്ടലിൽ എല്ലാം നഷ്‌ടപ്പെട്ട ശ്രുതിയുടെ ഏക ആശ്വാസം എന്തിനും കൂടെ ജെൻസൻ ഉണ്ടെന്നത് മാത്രമായിരുന്നു. എന്നാൽ ഒന്നിന് പുറകെ ഒന്നായി ദുരന്തങ്ങൾ ശ്രുതിയെ പിന്തുടർന്നെത്തുകയാണ്. അതിലൊന്നാകാം ഈ അപകടവും. ഉരുള്‍പൊട്ടലിനെ അതിജീവിച്ച് തിരിച്ച് വരുമ്പോഴാണ് വീണ്ടും ഒരു ദുരന്തത്തെ കൂടി ശ്രുതിക്ക് നേരിടേണ്ടി വരുന്നത്.

Also Read: അച്ഛനും അമ്മയും കാണാമറയത്ത്, അനുജത്തിയുടെ ശരീരത്തിന് മുന്നില്‍ തളര്‍ന്നിരുന്ന് ശ്രുതി; ഉരുളെടുത്തത് ഈ കൊച്ചു കുടുംബത്തിന്‍റെ സന്തോഷവും സ്വപ്‌നങ്ങളും

Last Updated : Sep 12, 2024, 9:02 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.