ETV Bharat / state

കാഫിര്‍ പ്രയോഗമുള്ള വാട്‌സ്‌ആപ്പ് പോസ്റ്റ്: ഉറവിടം കണ്ടെത്താനുള്ള അന്വേഷണം നിലച്ചു; ഹർജി ഇന്ന് ഹൈക്കോടതിയില്‍ - WHATSAPP POST AGAINST KK SHAILAJA - WHATSAPP POST AGAINST KK SHAILAJA

കുറ്റാരോപിതനായ യൂത്ത് ലീഗ് നേതാവ് പികെ കാസിം ആണ് ഹർജി നൽകിയത്. സത്യം പുറത്ത് വരാൻ അന്വേഷണം കാര്യക്ഷമമാക്കാൻ കോടതി ഇടപെടണം എന്നാണ് ഹര്‍ജിയിലെ ആവശ്യം

VADAKARA CONSTITUENCY  LOK SABHA ELECTION 2024  വടകര വര്‍ഗീയ പ്രചാരണം  കാഫിർ പ്രയോഗം വാട്‌സ്‌ആപ് പോസ്‌റ്റ്
Whatsapp Post With Communal Campaigning Against Leftist Candidate Plea Filed By Accused Against Stopping The Investigation Will Be Considered Today (ETV Bharat)
author img

By ETV Bharat Kerala Team

Published : May 31, 2024, 11:10 AM IST

കോഴിക്കോട് : വടകരയിലെ ഇടത് സ്ഥാനാർഥിക്കെതിരെ കാഫിർ പ്രയോഗമുള്ള വാട്‌സ്‌ആപ്പ് പോസ്‌റ്റ് പ്രചരിപ്പിച്ചതിന്‍റെ ഉറവിടം കണ്ടെത്താനുള്ള അന്വേഷണം നിലച്ചെന്നാരോപിച്ച് യൂത്ത് ലീഗ് പ്രവർത്തകനും കേസിലെ പ്രതിയുമായ പികെ കാസിം നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ലോക്‌സഭ തെരഞ്ഞെടുപ്പ് വോട്ടെടുപ്പിന്‍റെ തലേന്നായിരുന്നു വിവാദ വാട്‌സ്‌ആപ്പ് സന്ദേശം പുറത്തുവന്നത്. ഷാഫി പറമ്പിലിനെ ദീനിയായ മുസ്‌ലീമായും കെകെ ശൈലജയെ കാഫിറായും ചിത്രീകരിച്ചായിരുന്നു സന്ദേശം.

യൂത്ത് ലീഗ് നേതാവ് പികെ കാസിമിന്‍റെ പേരിലായിരുന്നു സന്ദേശം പുറത്തെത്തിയത്. എന്നാൽ, ഇത് കൃത്രിമമായി നിർമിച്ചതാണെന്നും പോസ്‌റ്റിൽ അന്വേഷണം ആവശ്യപ്പെട്ട് ആദ്യം പൊലീസിൽ പരാതി നൽകിയ തന്നെ പ്രതിയാക്കി വടകര പൊലീസ് കേസ് എടുത്തെന്നും കാസിം ഹർജിയിൽ ആരോപിക്കുന്നു. അമ്പാടിമുക്ക് സഖാക്കൾ എന്ന ഐഡിയിൽ ആണ് ആദ്യമായി ഇത് താൻ കണ്ടതെന്നും കാസിം ഹർജിയിൽ പറയുന്നു.

സത്യം പുറത്ത് വരാൻ അന്വേഷണം കാര്യക്ഷമമാക്കാൻ കോടതി ഇടപെടണം എന്നും ഹർജിക്കാരൻ പറയുന്നുണ്ട്. കേസിൽ മുൻ എംഎൽഎ കെകെ ലതിക അടക്കമുള്ളവരുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു. വടകര എസ്എച്ച്ഒയുടെ നേതൃത്വത്തിലുള്ള സംഘം വീട്ടിലെത്തിയാണ് ലതികയുടെ മൊഴി രേഖപ്പെടുത്തിയത്. കാഫിർ പ്രയോഗമുള്ള വാട്‌സ്‌ആപ്പ് സന്ദേശത്തിന്‍റെ സ്‌ക്രീൻ ഷോട്ട് ലതിക ഫേസ്‌ബുക്കിൽ ഷെയർ ചെയ്‌തിരുന്നു.

Also Read : കാഫിർ കാർഡിറക്കി പ്രചരിപ്പിച്ചത് യുഡിഎഫ് കേന്ദ്രങ്ങളാണെന്ന് ഇപ്പോഴും വിശ്വസിക്കുന്നു: കെകെ ശൈലജ - KK Shailaja On Communal Campaigning

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.