ETV Bharat / state

ടിപി വധക്കേസ് : അകത്താവേണ്ടവര്‍ ഇനിയുമുണ്ട്, അന്വേഷണം നീങ്ങിയാല്‍ കേസ് മുഖ്യമന്ത്രിയിലെത്തും : കെ സുധാകരൻ - യുഡിഎഫ് സമരാഗ്നി

ടിപി ചന്ദ്രശേഖരൻ വധക്കേസില്‍ പ്രതികളുടെ ശിക്ഷാവിധി ഹൈക്കോടതി ശരിവച്ചതിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനെതിരെ കെപിസിസി സംസ്ഥാന അധ്യക്ഷൻ. കൊലപാതകം നടത്താനുള്ള അവസാന വാക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍റേത് ആകാനാണ് സാധ്യതയെന്ന് കെ സുധാകരന്‍

K Sudhakaran  TP Chandrashekharan Murder  ടിപി വധക്കേസില്‍ കെ സുധാകരൻ  യുഡിഎഫ് സമരാഗ്നി  ടിപി കേസ് കോടതി വിധി
KPCC President K Sudhakaran On TP Chandrashekharan Murder Case Court Order
author img

By ETV Bharat Kerala Team

Published : Feb 20, 2024, 2:00 PM IST

Updated : Feb 20, 2024, 4:10 PM IST

ടിപി വധക്കേസ് : അകത്താവേണ്ടവര്‍ ഇനിയുമുണ്ട്, അന്വേഷണം നീങ്ങിയാല്‍ കേസ് മുഖ്യമന്ത്രിയിലെത്തും : കെ സുധാകരൻ

എറണാകുളം : ടിപി ചന്ദ്രശേഖരൻ വധക്കേസിൽ പുനരന്വേഷണത്തിനുള്ള സാധ്യതയാണ് ഹൈക്കോടതി വിധിയിലൂടെ ഉണ്ടായിരിക്കുന്നതെന്ന് കെപിസിസി പ്രസിഡൻ്റ് കെ സുധാകരൻ. യുഡിഎഫ് അധികാരത്തിലെത്തിയാൽ നേതൃത്വം ഈ കാര്യത്തിൽ തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. സമരാഗ്നിയുടെ ഭാഗമായി കൊച്ചിയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രതികളുടെ അപ്പീൽ തള്ളിയ കോടതി വിധിയിൽ വലിയ സംതൃപ്തിയുണ്ട്. രണ്ട് പേരെ കൂടി കോടതി കുറ്റക്കാരാണെന്ന് കണ്ടെത്തിയിരിക്കുകയാണ്. കേസിൽ ഇനിയും ആളുകൾ അകത്താകേണ്ടതുണ്ട്. രണ്ട് ജില്ലകളിലെ ക്രിമിനലുകളെ യോജിപ്പിച്ചില്ലെങ്കിൽ അത്തരമൊരു കൊലപാതകം നടക്കില്ലായിരുന്നു. കൊലപാതകം നടത്താനുള്ള അവസാനവാക്ക് പിണറായി വിജയൻ്റേതാകാനാണ് സാധ്യതയെന്നും കെ സുധാകരൻ ആരോപിച്ചു. അന്വേഷണം മുന്നോട്ട് കൊണ്ടുപോയാൽ കേസ് പിണറായി വിജയനിലെത്തുമെന്നാണ് എല്ലാവരും വിശ്വസിക്കുന്നത്.

അനുകൂലമായി വിധി നേടാൻ പോയവർക്ക് കിട്ടിയത് ശിക്ഷയാണന്നും കെ സുധാകരൻ പരിഹസിച്ചു. പി മോഹനനെ ഒഴിവാക്കിയത് ശരിവച്ചതാണ് കോടതി വിധിയിലെ ഒരു ന്യൂനത. ഇതിനെതിരെ അപ്പീൽ നൽകുമെന്ന് കെ കെ രമ അറിയിച്ചിട്ടുണ്ട്. കോൺഗ്രസ് ഇതിന് പിന്തുണ നൽകും. മോഹനൻ മാസ്റ്ററുടെ കാര്യം മാത്രമാണ് സിപിഎം പറയുന്നത്. എന്നാൽ കോടതി ശിക്ഷിച്ച സിപിഎം നേതാക്കളെ കുറിച്ച് എന്താണ് ഒന്നും പറയാത്തതെന്നും കെ സുധാകരൻ ചോദിച്ചു. ടി പി ചന്ദ്രശേഖരൻ്റെ കൊലപാതകത്തിന് ശേഷവും അദ്ദേഹത്തെ പിണറായി കുലംകുത്തിയെന്നാണ് വിശേഷിപ്പിച്ചത്.

കണ്ണൂർ ജില്ലയിലെ കൊലപാതകങ്ങൾക്ക് പിന്നിലെ ശക്തിയാരാണെന്ന് എല്ലാവർക്കും മനസിലാകും. ഇടതുമുന്നണി അധികാരത്തിൽ വന്നശേഷം ടിപി വധക്കേസ് പ്രതി കൊടി സുനിക്ക് രണ്ടായിരത്തിലേറെ ദിവസമാണ് പരോൾ അനുവദിച്ചത്. ടിപി വധക്കേസിലെ സൂത്രധാരനെ നിയമത്തിന് മുന്നിൽ കൊണ്ട് വന്നാൽ മാത്രമേ ഈ കേസ് പൂർത്തിയാവുകയുള്ളൂവെന്നും കെ.സുധാകരൻ പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് ഹൈക്കോടതി ടിപി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികളുടെ ശിക്ഷാവിധി ശരിവച്ചത്. കേസിലെ ഒന്ന് മുതല്‍ എട്ട് വരെയുള്ള പ്രതികളുടെ ശിക്ഷയാണ് കോടതി ശരിവച്ചത്. 10, 12 പ്രതികളെ വെറുതെ വിട്ട കോടതി ഉത്തരവ് ഹൈക്കോടതി റദ്ദാക്കുകയും ചെയ്‌തിരുന്നു.

Read More : ടിപി വധക്കേസ്; പ്രതികള്‍ക്ക് തിരിച്ചടി, ശിക്ഷ ശരിവച്ച് ഹൈക്കോടതി

ടിപി ചന്ദ്രശേഖരന്‍റെ ഭാര്യ കെ കെ രമ എംഎല്‍എ, സര്‍ക്കാര്‍, പ്രതികള്‍ എന്നിവര്‍ സമര്‍പ്പിച്ച ഹര്‍ജികളിലായിരുന്നു ഡിവിഷന്‍ ബെഞ്ചിന്‍റെ വിധി. കേസില്‍ ജീവപര്യന്തം ശിക്ഷിച്ച പ്രതികളെ ഫെബ്രുവരി 26ന് ഹാജരാക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Last Updated : Feb 20, 2024, 4:10 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.