തിരുവനന്തപുരം: കാഫിര്‍ സ്‌ക്രീന്‍ഷോട്ട് പ്രചരിപ്പിച്ചവര്‍ക്കെതിരെ നടപടി വേണമെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. സംഭവം അന്വേഷിക്കുന്നത് യുഡിഎഫിൻ്റെ പൊലീസ് അല്ലല്ലോയെന്ന് ചോദിച്ച അദ്ദേഹം രേഖാപരമായ എല്ലാ തെളിവുകളും പൊലീസിൻ്റെ പക്കലുണ്ടെന്നും പറഞ്ഞു. കെപിസിസി ആസ്ഥാനത്തെ സ്വാതന്ത്ര്യ ദിനാഘോഷങ്ങള്‍ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കെ.സുധാകരന്‍.
ഇടതുപക്ഷ സര്‍ക്കാരിൻ്റെ പൊലീസാണ് കേസ് അന്വേഷിക്കുന്നത്. പൊലീസിൻ്റെ അന്വേഷണത്തില്‍ കാഫിര്‍ പ്രയോഗം ഇടതുപക്ഷത്തിൻ്റെ ഭാഗത്ത് നിന്നാണ് ഉണ്ടായതെന്ന് വ്യക്തമാണ്. കേസ് അട്ടിമറിച്ച ആളുകളെ കണ്ടെത്താനുള്ള ശ്രമം പൊലീസ് നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വയനാട് ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചോദ്യങ്ങളോട് ദുരന്ത പ്രദേശത്തെ തെരഞ്ഞെടുപ്പ് ഗുണകരമായ തീരുമാനമാകില്ലെന്നാണ് വ്യക്തിപരമായ അഭിപ്രായമെന്നും കെ സുധാകരന്‍ പറഞ്ഞു. വിഷയം ചര്‍ച്ച ചെയ്‌ത് തീരുമാനിക്കുമെന്നും കെ സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.
Also Read: 'പൊലീസ് ആരെയോ പേടിക്കുന്നു'; കാഫിർ വിവാദത്തിൽ പൊലീസിനെതിരെ ആഞ്ഞടിച്ച് ഡിസിസി പ്രസിഡൻ്റ്