ETV Bharat / state

'നോട്ടു കെട്ടിനുമേൽ ഉറങ്ങുന്ന മുഖ്യമന്ത്രി'; പിണറായി വിജയനെതിരെ രൂക്ഷ വിമർശനമുന്നയിച്ച് കെ സുധാകരന്‍ - K Sudhakaran On Pinarayi Vijayan

പാവപ്പെട്ടവന്‍റെ ക്ഷേമപെന്‍ഷനില്‍ നിന്ന് കയ്യിട്ടുവാരി പോസ്‌റ്ററടിക്കുന്ന മുഖ്യമന്ത്രിയെയോർത്ത് തല കുനിക്കാത്ത മലയാളികളില്ലെന്നും കെപിസിസി പ്രസിഡന്‍റ്‌ കെ സുധാകരന്‍

K Sudhakaran  CM Pinarayi Vijayan  കെ സുധാകരന്‍  പിണറായി വിജയനെതിരെ കെ സുധാകരൻ
K Sudhakaran
author img

By ETV Bharat Kerala Team

Published : Mar 10, 2024, 10:46 PM IST

തിരുവനന്തപുരം: മാസപ്പടിയായും വാര്‍ഷികപ്പടിയായും കിട്ടുന്ന നോട്ടു കെട്ടുകള്‍ നിറച്ച കിടക്കയിലുറങ്ങുന്ന പിണറായി വിജയനെ ചുമക്കുന്ന സിപിഎം എന്ന പാര്‍ട്ടി അധപതനത്തിന്‍റെ നെല്ലിപ്പലകയിലെത്തിയെന്ന് രൂക്ഷ വിമർശനം ഉന്നയിച്ച് കെപിസിസി പ്രസിഡന്‍റ്‌ കെ സുധാകരന്‍ (CM Pinarayi Vijayan Sleeps On Bed Filled With Currencies Says K Sudhakaran).

പാവപ്പെട്ടവന്‍റെ ക്ഷേമപെന്‍ഷനില്‍ നിന്ന് കയ്യിട്ടുവാരി പോസ്‌റ്ററടിക്കുന്ന നിങ്ങളെയോര്‍ത്ത് തല കുനിക്കാത്ത ഒരു മലയാളിപോലും ഇന്നില്ലെന്നും ടിപി ചന്ദ്രശേഖരനെയും ഷുഹൈബിനെയും കൃപേഷിനെയും ശരത്‌ലാലിനെയും ഏറ്റവുമൊടുവില്‍ സിദ്ധാര്‍ത്ഥനെയും കൊലയ്ക്കുക്കൊടുത്ത അഭിനവ ഹിറ്റ്‌ലറാണ് അദ്ദേഹമെന്നും സുധാകരൻ വാർത്താക്കുറിപ്പിൽ കുറ്റപ്പെടുത്തി.

എകെജിയും പി കൃഷ്‌ണപിള്ളയും ഇഎംഎസും പകര്‍ന്നു തന്ന കമ്യൂണിസ്‌റ്റ്‌ മൂല്യങ്ങളെല്ലാം പിണറായി ആറടി മണ്ണില്‍ കുഴിച്ചുമൂടി. കോണ്‍ഗ്രസിനെ അപമാനിച്ചു പിണറായി പ്രസംഗിച്ചത് കോണ്‍ഗ്രസിന്‍റെ സ്ഥാനാര്‍ത്ഥി നിര്‍ണയം കഴിഞ്ഞതോടെ വിറളിപിടിച്ചതുകൊണ്ടാണ്.

സമീപകാലത്തൊന്നും യുഡിഎഫില്‍ ഇത്രയും ഗംഭീരമായ ഒരു സ്ഥാനാര്‍ത്ഥി നിര്‍ണയം ഉണ്ടായിട്ടില്ല. കെ മുരളീധരന്‍ ഒറ്റ ദിവസംകൊണ്ടാണ് തൃശൂരില്‍ ഇടതുപക്ഷ- ബിജെപി സഖ്യത്തെ പൊളിച്ചടുക്കിയത്. സുരേഷ് ഗോപി തന്‍റെ യോഗത്തിന് ആളില്ലെന്നു പറഞ്ഞ് തിരുവനന്തപുരത്തേക്കുള്ള വണ്ടി കയറാന്‍ നിൽക്കുകയാണ്.

ആലപ്പുഴയില്‍ സിപിഎമ്മിന്‍റെ ഏക കനലിനെ കെസി വേണുഗോപാല്‍ ഊതിക്കെടുത്തി കഴിഞ്ഞുവെന്നും വടകരയില്‍ കോണ്‍ഗ്രസിന്‍റെ യുവതുര്‍ക്കി ഷാഫി പറമ്പില്‍ സിപിഎമ്മിനെ ഞെട്ടിച്ചിരിക്കുകയാണെന്നും 20 മണ്ഡലങ്ങളിലും ഇതാണ് സ്ഥിതിയെന്നും കെ സുധാകരൻ പറഞ്ഞു.

ബിജെപി കേരളത്തില്‍ ഒരു സീറ്റിലും തല കുത്തിനിന്നാല്‍ പോലും വിജയിക്കില്ലെന്ന് കോണ്‍ഗ്രസ് ഉറപ്പാക്കി. സിപിഎമ്മിനു അങ്ങനെയൊരു നിലപാടെടുക്കാന്‍ സാധിക്കുമോ? 2024ലെ ലോക്‌സഭ തെരഞ്ഞെടുപ്പോടെ 2021 ലെ നിയമസഭാ തെരഞ്ഞെടുപ്പു മുതല്‍ പ്രവര്‍ത്തിച്ചുവരുന്ന സിപിഎം-ബിജെപി കൂട്ടുകെട്ട് കൂടുതല്‍ സുദൃഢമായി.

സംഘപരിവാര്‍ ശക്തികള്‍ക്കെതിരേ രാജ്യവ്യാപകമായി കോണ്‍ഗ്രസ് നടത്തുന്ന പോരാട്ടങ്ങള്‍ക്കു നേരേ കണ്ണടയ്ക്കുന്ന പിണറായി ആര്‍എസ്എസിനെ ചെറുക്കുന്നത് അവര്‍ മാത്രമാണെന്ന് അവകാശപ്പെടുന്നതും കോണ്‍ഗ്രസിന്‍റെ പോരാട്ടവും തമ്മില്‍ ആനയും ആടും പോലെയുള്ള വ്യത്യാസമുണ്ടെന്നും സുധാകരൻ പറഞ്ഞു.

ബിജെപിയിലേക്ക് ആരെങ്കിലും പോയാല്‍ സുരേന്ദ്രനേക്കാള്‍ ആര്‍ത്തുല്ലസ്സിക്കുന്ന സംഘപരിവാര്‍ മനസ്സാണ് പിണറായി വിജയന്‍റെത്. ബിജെപിയെ കേരളത്തില്‍ മുഖ്യപ്രതിപക്ഷമായി ഉയര്‍ത്തിക്കൊണ്ടുവരാനുള്ള അച്ചാരം വാങ്ങിയ സിപിഎം നേതാവും പിണറായി വിജയനാണെന്നും സുധാകരൻ കുറ്റപ്പെടുത്തി.

സിപിഎമ്മും ബിജെപിയും ആഗ്രഹിക്കുന്നത് കോണ്‍ഗ്രസിനെ നശിപ്പിക്കണമെന്നും തകര്‍ക്കണമെന്നുമാണ്. ഇതിന് മോദിയുടെയും അമിത്ഷായുടെയും അനുചരന്‍മാരായ ഉന്നത സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരെ ഇടനിലക്കാരായി നിയോഗിച്ചിരിക്കുകയാണെന്നും കോണ്‍ഗ്രസില്‍ നിന്ന് അടര്‍ത്തിയെടുത്ത ചില നേതാക്കളെയും ഇതിനായി വിനിയോഗിക്കുന്നുവെന്നും സുധാകരൻ പറഞ്ഞു.

ശ്രീ എമ്മിന്‍റെ സാന്നിധ്യത്തില്‍ നടന്ന ബിജെപി- സിപിഎം ചര്‍ച്ചയും, ശ്രീ എമ്മിനു തിരുവനന്തപുരം ആക്കുളത്ത് സൗജന്യമായി നൽകിയ നാലരയേക്കര്‍ ഭൂമിയില്‍ നിര്‍മിക്കുന്ന യോഗസെന്‍റിനു തറക്കല്ലിടാന്‍ പിണറായി എത്തിയതും മകള്‍ വീണാ വിജയനെതിരായ എസ്എഫ്‌ഐഒ അന്വേഷണം ഒത്തുതീര്‍പ്പ് ആക്കുന്നതിന്‍റെ ഭാഗമാണോയെന്ന് സംശയിക്കേണ്ട എല്ലാ സാഹചര്യവുമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

പിണറായി വിജയനെ എപ്പോള്‍ വേണമെങ്കിലും കയ്യാമം വയ്ക്കാവുന്ന സ്വര്‍ണക്കടത്ത് കേസ്, ഡോളര്‍ കടത്തുകേസ്, ലൈഫ് മിഷന്‍ അഴിമതി എന്നിവ വര്‍ഷങ്ങളായി മെല്ലപ്പോക്കിലാണെന്നും മാസപ്പടി കേസും അതേ രീതിയില്‍ ഒത്തുതീര്‍പ്പാകും എന്നാണ് സൂചനകളെന്നും സുധാകരൻ ആരോപിച്ചു.

ലാവ്‌ലിന്‍ കേസ് 39 തവണ മാറ്റിവച്ച് സര്‍വകാല റിക്കാര്‍ഡിട്ടു. ബിജെപി അധ്യക്ഷന്‍റെ കുഴല്‍പ്പണ കേസ് പിണറായി വിജയനും പ്രത്യുപകരമായി ചവട്ടിപ്പിടിച്ചിരിക്കുകയാണെന്ന് സുധാകരന്‍ പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.