തൃശൂർ : ദേവസ്വം മന്ത്രി കെ രാധാകൃഷ്‌ണനെ അവസാനിപ്പിക്കാനാണ് പിണറായി വിജയൻ സ്ഥാനാർഥിത്വം നൽകി മത്സരിപ്പിക്കുന്നതെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ. കെ രാധാകൃഷ്‌ണൻ അബദ്ധത്തിൽ സർക്കാരിൽ മന്ത്രി ആയതാണെന്നും അദ്ദേഹം ആരോപിച്ചു. അതും കൂടി അവസാനിപ്പിച്ച് പറഞ്ഞുവിടാൻ ആണ് പിണറായി വിജയൻ ഇപ്പോൾ കെ രാധാകൃഷ്‌ണനെ സ്ഥാനാർഥിയാക്കിയതെന്നും വി ഡി സതീശൻ കൂട്ടിച്ചേർത്തു.
രാധാകൃഷ്‌ണൻ മന്ത്രിയായി ഇവിടെ തുടരട്ടെ എന്നും, അത് പിണറായി വിജയന്‍റെ മുഖത്ത് ഏൽക്കുന്ന ആഘാതം ആയിരിക്കുമെന്നും വി ഡി സതീശൻ പറഞ്ഞു. തോറ്റാൽ ക്ഷീണം രാധാകൃഷ്‌ണൻ അല്ല പിണറായി വിജയൻ ആണെന്നും വി ഡി സതീശൻ വ്യക്തമാക്കി.
ആലത്തൂർ ലോകസഭ മണ്ഡലം യുഡിഎഫ് തെരഞ്ഞെടുപ്പ് പ്രവർത്തന കൺവെൻഷൻ ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്.