ETV Bharat / state

ജ്വല്ലറിയുടെ ചുമർ തുരന്ന് മോഷണ ശ്രമം, മണിക്കൂറുകള്‍ക്കകം പ്രതി പിടിയില്‍; അന്വേഷണ സംഘത്തെ തുണച്ചത് 'ഗൂഗിള്‍ പേ' - Jewelry Theft Attempt Kozhikode

author img

By ETV Bharat Kerala Team

Published : Jul 9, 2024, 2:22 PM IST

Updated : Jul 9, 2024, 2:50 PM IST

മധ്യപ്രദേശ് സ്വദേശി നെക്ട്ടണി സിങ് പട്ടേൽ ആണ് പിടിയിലായത്. മൊബൈൽ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പൊലീസ് പിടികൂടിയത്.

THEFT BY DRILLING WALL OF JEWELRY  KOZHIKODE CRIME NEWS  മോഷണശ്രമം  കോഴിക്കോട് വാര്‍ത്തകള്‍
Jewelry Theft Attempt Kozhikode Accused (ETV Bharat)

കോഴിക്കോട്: രാമനാട്ടുകര അങ്ങാടിയിൽ ഇന്നലെ പുലർച്ചെ ദുബായ് ഗോൾഡ് ജ്വല്ലറിയുടെ ഭിത്തി തുരന്ന് കവർച്ചയ്ക്ക് ശ്രമിച്ച പ്രതി മണിക്കൂറുകൾക്കകം പൊലീസ് പിടിയിൽ. മധ്യപ്രദേശ് റേവ ഹനുമാന ദേവ്‌രി സ്വദേശി നെക്ട്ടണി സിങ് പട്ടേൽ (27) ആണ് പിടിയിലായത്.

കവർച്ചയുമായി ബന്ധപ്പെട്ട് കേസെടുത്ത് അന്വേഷണം ഊർജ്ജിതമാക്കിയ ഫറോഖ് പൊലീസ് നഗരത്തിലെ വിവിധ സ്ഥാപനങ്ങളിൽ നിന്നും സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച് പരിശോധിച്ചിരുന്നു. പിക്കാസ് രാമനാട്ടുകരയിൽ നിന്നാണ് വാങ്ങിയതെന്ന് അന്വേഷണത്തിലൂടെ കണ്ടെത്തി. കടയിൽ അന്വേഷിച്ചപ്പോഴാണ് പണം ഗൂഗിൾ പേ വഴിയാണു നൽകിയതെന്നു മനസിലായത്.

തുടർന്ന്, സൈബർ സെല്ലിന്‍റെ സഹായത്തോടെ മൊബൈൽ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ഇന്നലെ (ജൂലൈ 8) രാത്രി ഏഴ് മണിക്ക് ബൈപാസ് ജങ്ഷനിൽ വച്ച് പ്രതിയെ പിടികൂടി. കംപ്യൂട്ടർ എഞ്ചിനീയറായ പ്രതി നഗരത്തിൽ മണ്ണുമാന്തി യന്ത്രത്തിൽ ഡ്രൈവറായി ജോലി ചെയ്യുകയാണ്. അറസ്‌റ്റ് രേഖപ്പെടുത്തിയ പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കി റിമാൻ്റ് ചെയ്യും.

Also Read: ആളില്ലാത്ത വീടുകളില്‍ മോഷണം; സ്വർണവും വജ്രങ്ങളും പണവും കവര്‍ന്നു

Last Updated : Jul 9, 2024, 2:50 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.