ETV Bharat / state

ജസ്‌നയുടെ തിരോധാനം: 19 ന് കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്തുമെന്ന് പിതാവ് - Jesna missing revelations on 19 - JESNA MISSING REVELATIONS ON 19

ജെസ്‌ന തിരോധാനക്കേസില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ ഈ മാസം 19ന് നടത്തുമെന്ന് പിതാവ് ജെയിംസ് ജോസഫ്, മാധ്യമങ്ങള്‍ക്ക് മുന്നിലോ കോടതിയിലോ വെളിപ്പെടുത്താന്‍ തയാറെന്നും ജെയിംസ്.

JESNA  JESNA MISSING REVELATIONS ON 19  JESNA KILLED  REVELATIONS ON MEDIA OR COURT
Jesna missing: more revelations will be on April 19- her father James Josseph
author img

By ETV Bharat Kerala Team

Published : Apr 13, 2024, 10:06 PM IST

പത്തനംതിട്ട: ജെസ്‌നയുടെ തിരോധാനവുമായി ബന്ധപ്പെട്ട കൂടുതല്‍ കാര്യങ്ങള്‍ ഏപ്രില്‍ 19-ന് വെളിപ്പെടുത്തുമെന്ന് പിതാവ് ജെയിംസ് ജോസഫ്. ജെസ്‌ന കേസില്‍ ലോക്കല്‍ പൊലീസിന്‍റെ അന്വേഷണത്തില്‍ അപാകതകള്‍ സംഭവിച്ചെന്നും മകള്‍ ജീവിച്ചിരിപ്പുണ്ടെങ്കില്‍ ഒരിക്കലെങ്കിലും തന്നെ ബന്ധപ്പെടുമായിരുന്നുവെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു

ജെസ്‌നയെ അപായപ്പെടുത്തിയതാണെന്നാണ് പിതാവ് ജെയിംസ് ജോസഫ് ആവര്‍ത്തിച്ച് പറയുന്നത്. ഏജന്‍സികളുടെ അന്വേഷണത്തിന് സമാന്തരമായി തങ്ങളും അന്വേഷണം നടത്തിയിരുന്നു. അതിലെ വിവരങ്ങളാണ് സത്യവാങ്മൂലമായി കോടതിയില്‍ സമര്‍പ്പിച്ചത്. മകള്‍ ജീവിച്ചിരിപ്പുണ്ടെങ്കില്‍ ഒരിക്കലെങ്കിലും തന്നെ ബന്ധപ്പെടുമായിരുന്നു. മകളുടെ തിരോധാനം വര്‍ഗീയമായിപോലും ഉപയോഗിക്കാന്‍ ശ്രമം നടന്നു. ലൗജിഹാദ് അടക്കമുള്ള വിഷയങ്ങള്‍ക്ക് ഈ തിരോധാനവുമായി ഒരു ബന്ധവുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കേസില്‍ അന്വേഷണം നടത്തിയ സിബിഐ ഉദ്യോഗസ്ഥനോട് ഏപ്രിൽ 19 ന് നേരിട്ട് ഹാജരാകാന്‍ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനുശേഷം ജെസ്‌ന കേസുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ കോടതിയിലോ മാധ്യമങ്ങള്‍ക്ക് മുന്നിലോ പിതാവ് വെളിപ്പെടുത്തുമെന്നാണ് കരുതുന്നത്.

Also Read: ദുരൂഹതയില്‍ മുങ്ങിയ 4 വര്‍ഷം; ജസ്‌നയുടെ തിരോധാനത്തില്‍ എങ്ങുമെത്താതെ അന്വേഷണം

കഴിഞ്ഞ ദിവസം തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലും ജെയിംസ് ജോസഫ് സമാനമായ ആരോപണം ഉന്നയിച്ചിരുന്നു. ജെസ്‌ന ജീവിച്ചിരിപ്പില്ലെന്നും സംശയമുള്ള അജ്ഞാത സുഹൃത്തിനെക്കുറിച്ച് വിവരം നല്‍കിയിട്ടും ആ ദിശയില്‍ അന്വേഷണം നടത്താന്‍ സിബിഐ തയ്യാറായില്ലെന്നുമായിരുന്നു ജയിംസിന്‍റെ ഹര്‍ജിയിലെ ആരോപണം.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.