ETV Bharat / state

ഇസ്രയേല്‍ മിസൈല്‍ ആക്രമണം : കൊല്ലപ്പെട്ട നിബിന്‍ മാക്‌സ്‌വെല്ലിന്‍റെ മൃതദേഹം നാട്ടിലെത്തിച്ചു, സംസ്‌കാരം നാളെ

ഇസ്രയേലില്‍ കൊല്ലപ്പെട്ട നിബിന്‍ മാക്‌സ് വെല്ലിന്‍റെ മൃതദേഹം നാട്ടിലെത്തിച്ചു. സംസ്‌കാരം നാളെ കൊല്ലത്തെ വാടിയില്‍.

Israel attack  Nibin Maxwell  cremation on tomorrow  കൊല്ലം സ്വദേശി
Nibin's cremation on tomorrow at Kollam
author img

By ETV Bharat Kerala Team

Published : Mar 8, 2024, 10:42 PM IST

നിബിന്‍ മാക്‌സ് വെല്ലിന്‍റെ മൃതദേഹം നാട്ടിലെത്തിച്ചു. സംസ്‌കാരം നാളെ

തിരുവനന്തപുരം : ഇസ്രയേലില്‍ മിസൈല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട കൊല്ലം സ്വദേശി പാറ്റ് നിബിൻ മാക്സ്‍വെല്ലിന്‍റെ ഭൗതികശരീരം തിരുവനന്തപുരത്തെത്തിച്ചു. വൈകിട്ട് 6.35 ന് എയര്‍ഇന്ത്യ (AI801) വിമാനത്തില്‍ തിരുവനന്തപുരത്തെത്തിച്ച ഭൗതികശരീരത്തില്‍ കേന്ദ്രവിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍, നോര്‍ക്ക റൂട്ട്സ് ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍ (ഇന്‍-ചാര്‍ജ്ജ്) അജിത്ത് കോളശ്ശേരി എന്നിവര്‍ പുഷ്‌പചക്രം അര്‍പ്പിച്ചു(Israel attack).

എത്രയും വേഗം നടപടിക്രമങ്ങൾ പൂർത്തിയാക്കി നിബിന്‍റെ ഭൗതിക ശരീരം നാട്ടിലെത്തിക്കാൻ സഹായിച്ചതിന് ഇസ്രയേൽ സർക്കാരിന് നന്ദി പറയുകയാണെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ പറഞ്ഞു. നിബിൻ മാക്സ്‍വെല്ലിന്‍റെ ബന്ധുക്കള്‍ ഭൗതികശരീരം ഏറ്റുവാങ്ങി സ്വദേശമായ കൊല്ലത്തേയ്ക്ക് കൊണ്ടുപോയി. നാളെ സംസ്‌കാരം നടത്തും. ബെംഗളൂരുവിലെ ഇസ്രയേല്‍ കോൺസൽ ജനറൽ ടാമി ബെൻ- ഹൈം, വൈസ് കോൺസൽ ആൻഡ് സെക്യൂരിറ്റി ഓഫീസർ റോട്ടം വരുൽക്കർ എന്നിവരും വിമാനത്താവളത്തിലെത്തിയിരുന്നു(Nibin Maxwell).

നിബിൻ മാക്സ്‍വെല്‍ തിങ്കളാഴ്‌ചയുണ്ടായ മിസൈല്‍ ആക്രമണത്തിലാണ് കൊല്ലപ്പെട്ടത്. കൊല്ലം ജില്ലയിലെ വാടി സ്വദേശിയാണ് നിബിൻ. ഇന്ന് പുലര്‍ച്ചെയോടെയാണ് ടെല്‍അവീവില്‍ നിന്ന് ഭൗതികശരീരം ഡല്‍ഹിയിലെത്തിച്ചത്. വടക്കൻ ഇസ്രയേലിലെ കാര്‍ഷിക ഫാമിലായിരുന്നു നിബിന്‍റെ ജോലി.

Also Read: അമേരിക്കയില്‍ മരിച്ചത് കേരളത്തിനു പ്രിയപ്പെട്ടവര്‍; കണ്ണീരോടെ കിളികൊല്ലൂരും പട്ടത്താനവും

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.