ETV Bharat / state

ഇൻസ്റ്റാഗ്രാം ഇൻഫ്ലുവൻസറുടെ ആത്മഹത്യ: പ്രതിയെ വീണ്ടും കസ്റ്റഡിയിൽ ആവശ്യപ്പെട്ട് പൊലീസ് - INSTAGRAM INFLUENCER SUICIDE - INSTAGRAM INFLUENCER SUICIDE

ഇന്‍സ്റ്റാഗ്രാം ഇന്‍ഫ്ലുവന്‍സറുടെ ആത്മഹത്യ കേസിലെ പ്രതിയെ വീണ്ടും കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് പൊലീസ്. വിദ്യാർഥിനിയെ കൊണ്ടുപോയ റിസോർട്ട്, വാഹനം എന്നിവയെ കുറിച്ചുള്ള അന്വേഷണത്തിനായാണ് കസ്റ്റഡി ആവശ്യപ്പെട്ടത്. ഇത് രണ്ടാം തവണയാണ് അന്വേഷണ സംഘം കസ്റ്റഡി ആവശ്യപ്പെടുന്നത്.

INSTAGRAM INFLUENCER SUICIDE CASE  ഇൻസ്റ്റാഗ്രാം ഇൻഫ്ലുവൻസർ ആത്മഹത്യ  INFLUENCER SUICIDE INVESTIGATION  പ്ലസ്‌ടു വിദ്യാർഥിനിയുടെ ആതമഹത്യ
Representative image (ETV Bharat)
author img

By ETV Bharat Kerala Team

Published : Jun 25, 2024, 6:02 PM IST

തിരുവനന്തപുരം: ഇൻസ്റ്റാഗ്രാം ഇൻഫ്ലുവൻസറായ പ്ലസ്‌ടു വിദ്യാർഥിനിയുടെ ആത്മഹത്യ കേസില്‍ പ്രതി ബിനോയിയെ വീണ്ടും കസ്റ്റഡിയിൽ വേണമെന്നാവശ്യപ്പെട്ട് അന്വേഷണം സംഘം. ഇതേ തുടർന്ന് പ്രതിയെ ബുധനാഴ്‌ച (ജൂണ്‍ 26) കോടതിയിൽ ഹാജരാക്കാൻ ജയിൽ മേധാവിക്ക് നിർദ്ദേശം. തിരുവനന്തപുരം പോക്സോ കോടതിയുടേതാണ് ഉത്തരവ്.

പ്രതി ജാമ്യാപേക്ഷ സമർപ്പിച്ച സമയത്താണ് സർക്കാർ അഭിഭാഷകൻ പ്രതിയെ വീണ്ടും കസ്റ്റഡിയിൽ വേണമെന്ന ആവശ്യപ്പെട്ടത്. പ്രതിയെ മൂന്ന് ദിവസത്തെ കസ്റ്റഡിയിൽ വേണമെന്നാവശ്യപ്പെട്ട് അന്വേഷണ സംഘം നേരത്തെ കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ കോടതി അന്വേഷണ സംഘത്തിന്‍റെ ആവശ്യം നിരസിക്കുകയായിരുന്നു. കേസുമായി ബന്ധപ്പെട്ട കൂടുതൽ അന്വേഷണത്തിനായി പ്രതിയെ വീണ്ടും കസ്റ്റഡിയിൽ വേണമെന്നാണ് അന്വേഷണം സംഘത്തിന്‍റെ ആവശ്യം.

പ്രതി അതിജീവതയെ കൊണ്ടുപോയ റിസോർട്ട്, വാഹനം എന്നിവയുമായി ബന്ധപ്പെട്ട് അന്വേഷണം നടത്താനാണ് വീണ്ടും കസ്റ്റഡിയിൽ വേണമെന്ന് പൊലീസ് ആവശ്യപ്പെട്ടത്. പ്രതിയുടെ പ്രവര്‍ത്തികളാണ് അതിജീവതയുടെ ആത്മഹത്യയിൽ കലാശിച്ചത് എന്നാണ് പൊലീസ് കണ്ടെത്തൽ. ഇൻസ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട ഇവർ രണ്ട് വർഷത്തോളം റീൽസ് ചെയ്‌തിരുന്നു. പ്രതിയുമായി അടുപ്പമുണ്ടായിരുന്നപ്പോൾ പെൺകുട്ടിക്ക് പ്രായപൂർത്തി ആയിരുന്നില്ല.

Also Read: ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസറുടെ ആത്മഹത്യ; പ്രതിയെ 3 ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.