ETV Bharat / state

തെരഞ്ഞെടുപ്പിന് മുന്നോടിയായി വിവിധ സ്ക്വാഡുകളുടെ പരിശോധന ; കോഴിക്കോട് ജില്ലയിൽ പിടിച്ചെടുത്തത് 9 കോടിയുടെ വസ്‌തുക്കൾ - Inspection Of Squads In kozhikode - INSPECTION OF SQUADS IN KOZHIKODE

പിടിച്ചെടുത്തവയിൽ പണം, മദ്യം, മയക്കുമരുന്ന്, സ്വർണം എന്നിവ ഉൾപ്പെടുന്നു

LOK SABHA ELECTION IN KOZHIKODE  9 കോടിയുടെ വസ്‌തുക്കൾ പിടികൂടി  കോഴിക്കോട് സ്ക്വാഡുകളുടെ പരിശോധന  INSPECTION OF SQUADS
Inspection Of Squads Before The Lok Sabha Election ; Various Items Worth 9 Crores Were Seized On Kozhikode District
author img

By ETV Bharat Kerala Team

Published : Apr 25, 2024, 12:03 PM IST

കോഴിക്കോട് : ലോക്‌സഭ തെരഞ്ഞെടുപ്പിന്‍റെ ഭാഗമായി കോഴിക്കോട് ജില്ലയുടെ പല ഭാഗങ്ങളിൽ നടന്ന വിവിധ സ്‌ക്വാഡുകളുടെ പരിശോധനയില്‍ പിടികൂടിയത് 9,18,42,596 രൂപ വില മതിപ്പുള്ള വസ്‌തുക്കള്‍. വിവിധ സര്‍വൈലന്‍സ് സ്‌ക്വാഡുകള്‍ക്കൊപ്പം പൊലീസ്, എക്സൈസ്, ജിഎസ്‌ടി വകുപ്പുകള്‍ നടത്തിയ പരിശോധനയിലാണ് വലിയ വിലമതിപ്പുള്ള വസ്‌തുക്കൾ പിടിച്ചെടുക്കാൻ കഴിഞ്ഞത്.

പിടികൂടിയ വസ്‌തുക്കളുടെ മൂല്യം കൂടി കണക്കാക്കിയപ്പോഴാണ് തുക ഒൻപത് കോടി കവിഞ്ഞത്. പണമായി 3,76,21,150 രൂപയും 2,93,85,480 രൂപ മൂല്യമുള്ള സ്വർണം ഉള്‍പ്പെടുന്ന അമൂല്യ വസ്‌തുക്കളും പരിശോധനയില്‍ പിടിച്ചെടുത്തു. 38,09,609 രൂപയുടെ മദ്യവും 1,97,26,567 രൂപയുടെ മയക്കുമരുന്നും മറ്റിനങ്ങളിലായി 12,99,790 രൂപയുമാണ് ജില്ലയില്‍ വിവിധ സ്ക്വാഡുകള്‍ നടത്തിയ പരിശോധനയില്‍ പിടിച്ചെടുത്തത്. തെരഞ്ഞെടുപ്പ് ചെലവ് നിരീക്ഷണ സ്ക്വാഡ് പിടിച്ചെടുത്ത തുകയായ 1,58,3610 രൂപയും ഇതില്‍ ഉള്‍പ്പെടും.

Also Read : കോഴിക്കോട് പോളിങ്ങ് സ്റ്റേഷനുകളുടെ കെട്ടിടങ്ങളില്‍ മാറ്റം ; പുതിയവ അറിയാം - Alteration In Polling Station

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.