ETV Bharat / state

കരിപ്പൂരില്‍ നിന്നുള്ള ഹജ്ജ് യാത്ര നിരക്ക് കൂട്ടിയതില്‍ പ്രതിഷേധം ; നിരക്ക് കുറയ്‌ക്കണമെന്ന് സുന്നി യുവജന സംഘം - V Abdurahiman about hajj rate

കരിപ്പൂർ വിമാനത്താവത്തിൽ നിന്നുള്ള ഹജ്ജ് യാത്രാ നിരക്ക് ഇരട്ടിയിലധികമാക്കിയതില്‍ പ്രതിഷേധിച്ച് മുസ്ലിം സംഘടനകൾ. തിങ്കളാഴ്‌ച യോഗം ചേർന്ന ശേഷം സമരപരിപാടികൾ ആലോചിക്കുമെന്ന് സുന്നി യുവജന സംഘം.

hajj rate  ഹജ്ജ് യാത്രാനിരക്ക് കൂട്ടി  പ്രതിഷേധിച്ച് സുന്നി യുവജന സംഘം  V Abdurahiman about hajj rate
കരിപ്പൂരില്‍ നിന്നും ഹജ്ജ് യാത്രാനിരക്ക് കൂട്ടിയതില്‍ പ്രതിഷേധം
author img

By ETV Bharat Kerala Team

Published : Jan 27, 2024, 11:05 AM IST

കോഴിക്കോട്: കരിപ്പൂർ വിമാനത്താവത്തിൽ നിന്നുള്ള ഹജ്ജ് യാത്ര നിരക്ക് ഇരട്ടിയിലധികമാക്കിയ നടപടിക്കെതിരെ മുസ്ലിം സംഘടനകളുടെ സംയുക്ത കോഡിനേഷൻ പ്രതിഷേധത്തില്‍ (Protest Over Hike In Hajj Fare From Karipur). തിങ്കളാഴ്‌ച യോഗം ചേർന്ന ശേഷം സമരപരിപാടികൾ ആലോചിക്കുമെന്നും, ഇതര വിമാനത്താവളങ്ങളേക്കാൾ ഇരട്ടിയോളം യാത്ര നിരക്ക് ഉയർത്തി എയർ ഇന്ത്യക്ക് ടെണ്ടർ കൊടുത്ത കേന്ദ്ര സർക്കാർ നടപടി പ്രതിഷേധാർഹമാണെന്ന് സുന്നി യുവജന സംഘം പ്രതികരിച്ചു.

നിരന്തരമായ ഇടപെടലിനെ തുടര്‍ന്നാണ് കൊവിഡിന് ശേഷം കരിപ്പൂരിൽ നിന്ന് ഹജ്ജ് യാത്ര പുനഃസ്ഥാപിച്ചത്. പൊതുമേഖല സംരംഭങ്ങൾ തകർക്കുന്നതിന്‍റെ ഭാഗം കൂടിയാണിതെന്നും സുന്നി യുവജന സംഘം മലപ്പുറം ഈസ്‌റ്റ്, വെസ്‌റ്റ്, കോഴിക്കോട് ജില്ലാ കമ്മിറ്റികൾ കുറ്റപ്പെടുത്തി. കരിപ്പൂരിൽ നിന്ന് 1.60 ലക്ഷം രൂപയാണ് ടിക്കറ്റ് നിരക്ക് കണക്കാക്കിയിരിക്കുന്നത്. കേന്ദ്ര സർക്കാരിന്‍റെ ടെണ്ടർ നടപടികൾ വഴിയാണ് ഈ നിരക്ക് നിശ്ചയിക്കപ്പെട്ടത്. നിലവില്‍ കണ്ണൂരിൽ നിന്നും കൊച്ചിയിൽ നിന്നും 75,000 രൂപയാണ് യാത്ര നിരക്ക്.

കോഴിക്കോട് നിന്നും എയർ ഇന്ത്യയും, കണ്ണൂരിൽ നിന്നും കൊച്ചിയിൽ നിന്നും സൗദി എയർലൈൻസുമാണ് സർവീസിന് അർഹത നേടിയത്. കേരളത്തിൽ നിന്ന് ഏറ്റവും കൂടുതൽ ഹജ്ജ് തീർഥാടകർ പുറപ്പെടുന്ന കേന്ദ്രമാണ് കരിപ്പൂർ വിമാനത്താവളം. ഉയർന്ന നിരക്ക് തീർത്ഥാടകർക്ക് താങ്ങാൻ കഴിയുന്നതല്ലെന്നും നിരക്ക് കുറയ്ക്കണമെന്നും ആവശ്യപ്പെട്ട് ഹജ്ജ് വകുപ്പ് മന്ത്രി വി അബ്‍ദുറഹിമാൻ കേന്ദ്ര വ്യോമയാന വകുപ്പ് മന്ത്രി ജ്യോതിരാദിത്യ സിന്ധ്യക്കും കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി സ്‌മൃതി ഇറാനിക്കും കത്തെഴുതിയിരുന്നു.

കേരളത്തിൽ നിന്നും കഴിഞ്ഞവർഷം 11556 തീർത്ഥാടകരാണ് ഹജ്ജ് തീർത്ഥാടനം നടത്തിയത്. ഇതിൽ 7045 പേരും കോഴിക്കോട് നിന്നാണ് യാത്ര ചെയ്‌തത്. ഇത്തവണ ഫസ്‌റ്റ് ഓപ്ഷനായി 14464 പേരും സെക്കൻഡ് ഓപ്ഷനായി 9670 പേരും കോഴിക്കോട് നിന്ന് യാത്രയ്‌ക്ക് അപേക്ഷ നല്‍കിയിട്ടുണ്ട്. ഈ സന്ദർഭം മുതലാക്കാൻ എയർ ഇന്ത്യയെ തന്നെ നിയോഗിച്ചുള്ള കൊള്ള സാധാരണക്കാരായ തീർത്ഥാടകർക്ക് താങ്ങാൻ കഴിയില്ലെന്നാണ് പൊതുവിലയിരുത്തൽ. എല്ലാ ബാധ്യതകളും തീർത്തിട്ട് ഹജ്ജിന് പോവണം എന്നാണ് ഓരോ വിശ്വാസിയുടെയേയും ഉള്ളിലുളള ചിന്ത. എന്നാൽ യാത്ര നടത്താൻ കടം വാങ്ങേണ്ടി വരുമോ എന്ന ചിന്ത പലരേയും അസ്വസ്‌ഥരാക്കുകയാണ്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.