ETV Bharat / state

തോട് മുറിച്ചുകടക്കവെ കാല്‍വഴുതി വീണു; മാങ്കുളത്ത് യുവാവിന് ദാരുണാന്ത്യം - 21 Year Old Man Died In Idukki

മാങ്കുളത്ത് കൈത്തോട്ടില്‍ കാല്‍വഴുതി വീണ് 21 കാരന്‍ മരിച്ചു. സുനീഷ് സുരേഷാണ് ഒഴുക്കില്‍പ്പെട്ട് മരിച്ചത്. ഇന്നലെ രാത്രി ബന്ധുവീട്ടില്‍ നിന്ന് സ്വന്തം വീട്ടിലേക്ക് തിരിച്ചുവരുന്ന വഴിയാണ് അപകടത്തില്‍പ്പെട്ടത്.

author img

By ETV Bharat Kerala Team

Published : Jul 17, 2024, 1:14 PM IST

IDUKKI DEATH  MAN FELL INTO CANAL AND DIED  യുവാവ് കൈത്തോടില്‍ വീണ് മരിച്ചു  മാക്കുളത്ത് 21 കാരന്‍ മരിച്ചു
സുനീഷ് സുരേഷ് (ETV Bharat)

ഇടുക്കി : മാങ്കുളം താളുംങ്കണ്ടം കുടിയില്‍ കൈത്തോട്ടില്‍ കാല്‍വഴുതി വീണ് ഒഴുക്കില്‍പ്പെട്ട യുവാവ് മരിച്ചു. 21 കാരനായ സുനീഷ് സുരേഷാണ് മരിച്ചത്. ഇന്നലെ രാത്രിയിലായിരുന്നു സംഭവം.

താളുംങ്കണ്ടം കുടിയിലെ ഊരുമൂപ്പന്‍ സുരേഷ് മണിയുടെ മകനാണ് മരിച്ച സുനീഷ് സുരേഷ്. പുതുക്കുടിയിലായിരുന്നു ഇവര്‍ താമസിച്ചിരുന്നത്. ഇന്നലെ രാത്രിയില്‍ താളുംങ്കണ്ടം കുടിയിലെ ബന്ധുവീട്ടില്‍ നിന്നും സുനീഷ് പുതുക്കുടിയിലെ വീട്ടിലേക്ക് പോയി. വഴി മധ്യേയുള്ള കൈത്തോട് മുറിച്ച് കടക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്.

കാല്‍വഴുതി യുവാവ് അപകടത്തില്‍പ്പെടുകയായിരുന്നു എന്നാണ് വിവരം. കനത്ത മഴയില്‍ കൈത്തോട്ടില്‍ ശക്തമായ വെള്ളമൊഴുക്കുണ്ടായിരുന്നു. വീഴ്ച്ചയില്‍ തലക്ക് പരിക്കേറ്റു എന്നാണ് കരുതുന്നത്.

സുനീഷിനെ കാണാതായതോടെ അന്വേഷിച്ചെത്തിയവരാണ് കൈത്തോട്ടില്‍ നിന്നും യുവാവിനെ കണ്ടെത്തിയത്. മൃതദേഹം തുടര്‍ നടപടികള്‍ക്കായി അടിമാലി താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായാല്‍ മൃതദേഹം വീട്ടുകാര്‍ക്ക് വിട്ടുനല്‍കും.

Also Read: കാറിന് മുകളില്‍ മരം വീണു; യുവതിക്ക്‌ ദാരുണാന്ത്യം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.